July 11, 2026 |
Share on

ഞാന്‍ മുസ്ലിം, പ്രവാചകനായ മുഹമ്മദ് യോഗ ചെയ്തിരുന്നു: സാക്ഷി മഹാരാജ്

  താന്‍ യഥാര്‍ത്ഥ മുസ്ലിം ആണെന്നും പ്രവാചകനായ മുഹമ്മദ് യോഗ ചെയ്തിരുന്നുവെന്നുമുള്ള വാദവുമായി ബിജെപി എം പി സാക്ഷി മഹാരാജ്. ജൂണ്‍ 21-ന് യോഗ ദിനം ആഘോഷിക്കാന്‍ മോദി സര്‍ക്കാരും അതിനെ വന്‍ വിജയമാക്കാന്‍ പാര്‍ട്ടിയും ശ്രമിക്കുന്നതിനിടെയാണ് പുതിയ വിവാദവുമായി സാക്ഷി മഹാരാജ് രംഗത്തെത്തുന്നത്. ‘ഇസ്ലാമിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി മുഹമ്മദ് ആണ്. മൊഹമ്മദ് സാബ് മഹാനായ ഒരു യോഗിയാണ്. ഇമാന്‍ ഉള്ള വ്യക്തിയാണ് ഒരു മുസ്ലിം. ഞാനൊരു യഥാര്‍ത്ഥ മുസ്ലിമാണ്,’ മഹാരാജ് പറഞ്ഞു. ജൂണ്‍ 21-ലെ […]

 

താന്‍ യഥാര്‍ത്ഥ മുസ്ലിം ആണെന്നും പ്രവാചകനായ മുഹമ്മദ് യോഗ ചെയ്തിരുന്നുവെന്നുമുള്ള വാദവുമായി ബിജെപി എം പി സാക്ഷി മഹാരാജ്. ജൂണ്‍ 21-ന് യോഗ ദിനം ആഘോഷിക്കാന്‍ മോദി സര്‍ക്കാരും അതിനെ വന്‍ വിജയമാക്കാന്‍ പാര്‍ട്ടിയും ശ്രമിക്കുന്നതിനിടെയാണ് പുതിയ വിവാദവുമായി സാക്ഷി മഹാരാജ് രംഗത്തെത്തുന്നത്.

‘ഇസ്ലാമിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി മുഹമ്മദ് ആണ്. മൊഹമ്മദ് സാബ് മഹാനായ ഒരു യോഗിയാണ്. ഇമാന്‍ ഉള്ള വ്യക്തിയാണ് ഒരു മുസ്ലിം. ഞാനൊരു യഥാര്‍ത്ഥ മുസ്ലിമാണ്,’ മഹാരാജ് പറഞ്ഞു.

ജൂണ്‍ 21-ലെ പരിപാടിയില്‍ സൂര്യ നമസ്‌കാരം ചെയ്യണമെന്ന നിര്‍ദ്ദേശത്തില്‍ അഭിപ്രായ വ്യത്യാസം ഉയര്‍ന്നിരുന്നു. ‘സൂര്യനില്ലാതെ നിങ്ങളും ഞാനും ഒക്കെ അന്ധനായിരിക്കും. ലോകം മുഴുവന്‍ അന്ധതയാകും’. സൂര്യനെ വര്‍ഗീയതയെന്ന് പറയുന്നവര്‍ അതിന്റെ പ്രകാശത്തെ കുറിച്ച് സംസാരിക്കുന്നത് അവസാനിപ്പക്കണമെന്നും മഹാരാജ് അഭിപ്രായപ്പെട്ടു.

ജൂണ്‍ 21-ന് വിദ്യാര്‍ത്ഥികള്‍ യോഗയും സൂര്യ നമസ്‌കാരവും ചെയ്യണമെന്ന ഉത്തരവിന് എതിരെ ദേശവ്യാപക പ്രചാരണം ആരംഭിക്കാനും സുപ്രീംകോടതിയെ സമീപിക്കാനും മുസ്ലിം ലോ ബോര്‍ഡ് തീരുമാനിച്ചിരുന്നു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×