Continue reading “അവാര്‍ഡ്കൊടുത്തതുകൊണ്ടൊന്നും നമ്മുടെ സിനിമ അന്താരാഷ്ട്രമാവില്ല സാര്‍; ഒറ്റാലിനെതിരെ വിമര്‍ശനവുമായി സനല്‍കുമാര്‍ ശശിധരന്‍”

" /> Continue reading “അവാര്‍ഡ്കൊടുത്തതുകൊണ്ടൊന്നും നമ്മുടെ സിനിമ അന്താരാഷ്ട്രമാവില്ല സാര്‍; ഒറ്റാലിനെതിരെ വിമര്‍ശനവുമായി സനല്‍കുമാര്‍ ശശിധരന്‍”

"> Continue reading “അവാര്‍ഡ്കൊടുത്തതുകൊണ്ടൊന്നും നമ്മുടെ സിനിമ അന്താരാഷ്ട്രമാവില്ല സാര്‍; ഒറ്റാലിനെതിരെ വിമര്‍ശനവുമായി സനല്‍കുമാര്‍ ശശിധരന്‍”

">

UPDATES

അവാര്‍ഡ്കൊടുത്തതുകൊണ്ടൊന്നും നമ്മുടെ സിനിമ അന്താരാഷ്ട്രമാവില്ല സാര്‍; ഒറ്റാലിനെതിരെ വിമര്‍ശനവുമായി സനല്‍കുമാര്‍ ശശിധരന്‍

Avatar

                       

അഴിമുഖം പ്രതിനിധി

ഇരുപതാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം മലയാള ചിത്രമായ ഒറ്റാലിന് നല്‍കിയതിനെതിരെ വിമര്‍ശനവുമായി സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്റെ ഫേസ്ബുക്ക് പോസ്റ്റ്. 

‘ക്ഷമിക്കണം സര്‍ ഈ മേളയില്‍ അന്താരാഷ്ട്ര മല്‍സര വിഭാഗത്തിലെ മികച്ച ചിത്രം ഇമ്മോര്‍ട്ടല്‍ എന്ന ഇറാനിയന്‍ ചിത്രമായിരുന്നു. നമ്മുടെ നാട്ടിലെ ഫെസ്റ്റിവലല്ലേ എന്നാല്‍ നമ്മുടെ സിനിമയ്ക്കിരിക്കട്ടെ എന്ന് കരുതിയാലൊന്നും നമ്മുടെ സിനിമ അന്താരാഷ്ട്രമാവില്ല സര്‍.’ എന്നാണ് സനല്‍കുമാര്‍ ശശിധരന്‍ തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസ്‌കി പുരസ്‌കാരം സനല്‍കുമാര്‍ സംവിധാനം ചെയ്ത ഒഴിവുദിവസത്തെ കളിയ്ക്കായിരുന്നു.

Share on

മറ്റുവാര്‍ത്തകള്‍