97-ാ മത് അക്കാഡമി അവാർഡിൽ മികച്ച ഇൻ്റർനാഷണൽ ഫീച്ചർ ഫിലിം വിഭാഗത്തിനുള്ള എൻട്രിയായി സന്ധ്യാ സൂരിയുടെ ഫിക്ഷൻ ഫീച്ചർ അരങ്ങേറ്റ ചിത്രം ‘ സന്തോഷ് ‘ തെരഞ്ഞെടുത്ത് യുകെ. Sandhya Suri’s ‘Santosh
യുകെയിൽ നിന്നുള്ള സമർപ്പണങ്ങൾ കൈകാര്യം ചെയുന്ന ബാഫ്റ്റയാണ് ചിത്രം അക്കാഡമി അവാർഡിലേക്ക് തെരഞ്ഞെടുത്തത്. യോഗ്യത നേടുന്നതിനായി, ഒരു ബ്രിട്ടീഷ് സിനിമ പ്രധാനമായും ഇംഗ്ലീഷ് ഇതര ഭാഷയിലായിരിക്കണം കൂടാതെ 2023 നവംബർ 1 നും 2024 സെപ്റ്റംബർ 30 നും ഇടയിൽ യുഎസിന് പുറത്തുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്തിരിക്കണം.
സന്ധ്യാ സൂരി രചനയും സംവിധാനവും നിർവഹിച്ച സന്തോഷ് ഈ വർഷത്തെ കാൻ ഫിലിം ഫെസ്റ്റിവലിൽ ഉൻ സെർടൈൻ റിഗാർഡിൽ അരങ്ങേറ്റം കുറിച്ചു. വടക്കേ ഇന്ത്യയാണ് ചിത്രത്തിൻറെ പശ്ചാത്തലം. സന്തോഷ് എന്ന യുവതി പരേതനായ ഭർത്താവിൻ്റെ പോലീസ് കോൺസ്റ്റബിൾ ജോലി ലഭിക്കുകയും, തുടർന്ന് ഒരു പെൺകുട്ടിയുടെ കൊലപാതകത്തിൻ്റെ അന്വേഷണത്തിൽ ഏർപ്പെടുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
സന്ധ്യാ സൂരി രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രത്തിൽ ഷഹാന ഗോസ്വാമി, സുനിത രാജ്വാർ എന്നിവരും വേഷമിടുന്നു. ലെനർട്ട് ഹില്ലേജാണ് ഛായാഗ്രഹണം മാക്സിം പോസി- ഗാർഷ്യ എഡിറ്റിംങ്ങിലുമാണ് ചിത്രം സന്തോഷ് ഒരുക്കിയിരിക്കുന്നത്. മൈക്ക് ഗുഡ്‌റിഡ്ജ്, ജെയിംസ് ബൗഷർ, ബൽത്താസർ ഡി ഗനേ, അലൻ മക്അലെക്‌സ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അമ അമ്പാഡു, ഇവാ യേറ്റ്‌സ്, ഡയർമിഡ് സ്‌ക്രിംഷോ, ലൂസിയ ഹാസ്‌ലോവർ, മാർട്ടിൻ ഗെർഹാർഡ് എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. റേസർ ഫിലിം, ഹൗട്ട് എറ്റ് കോർട്ട് എന്നീ സഹനിർമ്മാതാക്കളോടൊപ്പം ഗുഡ് ചാവോസ് ബിഎഫ്ഐയും ബിബിസി ഫിലിംസും നിർമ്മാണത്തിൽ പങ്കാളികളാണ്.
ഇൻ്റർനാഷണൽ ഫീച്ചർ ഫിലിം വിഭാഗത്തിലേക്ക് സമർപ്പിച്ച മുൻ ബ്രിട്ടീഷ് സിനിമകളിൽ ഹസ്സൻ നാസറിൻ്റെ വിന്നേഴ്സ്, ക്ലോ ഫെയർവെതറിൻ്റെ ഡൈയിംഗ് ടു ഡിവോഴ്സ്, ചിവെറ്റെൽ എജിയോഫോർ സംവിധാനം ചെയ്ത ദി ബോയ് ഹൂ ഹാർനെസ്ഡ് ദി വിൻഡ് എന്നിവയും ഉൾപ്പെടുന്നു. ജോനാഥൻ ഗ്ലേസറിൻ്റെ സോൺ ഓഫ് ഇൻ്ററസ്റ്റിലൂടെയാണ് യുകെ കഴിഞ്ഞ വർഷം അവാർഡ് നേടിയത്.
content summary; Oscars: UK Selects Sandhya Suri’s ‘Santosh’ As Best International Feature Submission