April 26, 2025 |

ഗ്രീന്‍ലന്‍ഡ് തത്കാലം വില്‍ക്കുന്നില്ല വേണമെങ്കില്‍ കാലിഫോര്‍ണിയ വാങ്ങാം

ട്രംപിന് മറുപടി കൊടുത്ത് ഡെന്‍മാര്‍ക്ക്‌

കഴിഞ്ഞ മാസം പ്രസിഡന്റ് സ്ഥാനത്തേക്ക് തിരികെയെത്തിയതിന് ശേഷം കാനഡയെ അമേരിക്കയുടെ 57ാംമത്തെ സംസ്ഥാനമാക്കാമെന്ന് ട്രംപ് ആഹ്വാനം ചെയ്തിരുന്നു. പനാമ കനാൽ ഏറ്റെടുക്കുമെന്നും, ​ഗ്രീൻലൻഡ് വാങ്ങുമെന്നുമടക്കം നിരവധി പ്രഖ്യാപനങ്ങളും ഇതിനൊപ്പം തന്നെ ട്രംപ് നടത്തിയിരുന്നു. എന്നാൽ ​ഗ്രീൻലാന്റ് ഉടമസ്ഥതയിലുള്ള ഡെൻമാർക്ക് ഇപ്പോൾ ഈ വിഷയത്തിൽ തിരിച്ചടിച്ചിരിക്കുകയാണ്. വേണമെങ്കിൽ യുഎസിൽ നിന്ന് കാലിഫോർണിയ തങ്ങൾ വാങ്ങാമെന്ന് പറഞ്ഞു കൊണ്ട് ഒരു ആക്ഷേപഹാസ്യ ഹർജി ഡെൻമാർക്ക് തയ്യാറാക്കി 2 ലക്ഷത്തിലധികം ഡെൻമാർക്ക് പൗരൻമാരാണ് ഈ ഹർജിയിൽ ഒപ്പു വച്ചത്.

നിങ്ങൾ എപ്പോഴെങ്കിലും ഒരു ഭൂപടം നോക്കി ചിന്തിച്ചിട്ടുണ്ടോ ഡെൻമാർക്കിന് എന്താണ് വേണ്ടതെന്ന് നിങ്ങൾക്കറിയാമോ, കൂടുതൽ സൂര്യപ്രകാശം, ഈന്തപ്പനകൾ, റോളർ സ്കേറ്റുകൾ’. ആ സ്വപ്നം യാഥാർത്ഥ്യമാക്കാൻ ഒരു അവസരം ലഭിച്ചിരിക്കുകയാണ് അതെ നമുക്ക് ഡൊണാൾഡ് ട്രംപിൽ നിന്ന് കാലിഫോർണിയ വാങ്ങാം നിവേദനത്തിൽ ഇങ്ങനെ എഴുതി. പെറ്റീഷന്റെ വെബ്സൈറ്റിന് മുകളിൽ മേക്ക് കാലിഫോർണിയ ​ഗ്രേറ്റ് എ​ഗൈൻ എന്ന മുദ്രാവാക്യവും എഴുതിചേർത്തിട്ടുണ്ട്. കാലിഫോർണിയയെ എന്തു കൊണ്ട് “ന്യൂ ഡെൻമാർക്ക്” ആക്കുവാൻ ആ​ഗ്രഹിക്കുന്നുവെന്നതിന്റെ കാരണങ്ങളും അതിൽ എഴുതിചേർത്തിട്ടുണ്ട്.

കാലിഫോർണിയ ഡെൻമാർക്കിന്റെ ഭാ​ഗമായാൽ ഹോളിവുഡിലേക്ക് ഹൈജും ബെവർലി ഹിൽസിലേക്ക് ബൈക്ക് ലെയിനുകളും എല്ലാ തെരുവുകളിലേക്കും ഓർ​ഗാനിക് സ്മോറെബ്രൂഡും ഞങ്ങൾ കൊണ്ടുവരും ഡെൻമാർക്ക് പറഞ്ഞു. നിയമവാഴ്ച, സാർവ്വത്രിക ആരോ​ഗ്യസംരക്ഷണം, വസ്തുതാധിഷ്ഠിത രാഷ്ട്രീയം എന്നിവയ്ക്കെല്ലാം ഇത് ബാധകമായേക്കാം.

കാലിഫോർണിയയെ യൂണിയനിലെ ഏറ്റവും മോശം സംസ്ഥാനമെന്നാണ് ട്രംപ് അഭിസംബോധന ചെയ്തിരുന്നത്. കാലിഫോർണിയയിലെ നേതാക്കളുമായി കാലങ്ങളായി ട്രംപ് വഴക്കടിയ്ക്കുകയും ചെയ്തിരുന്നു. ട്രംപ് ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതികരിക്കാൻ വേണ്ടി കാലിഫോർണിയൻ ​ഗവർണർ 50 മില്യൺ ഡോളർ അനുവദിച്ച് നൽകിയിരുന്നു. ലോസ് ആഞ്ചലസിലെ കാട്ടുതീയുടെ പശ്ചാത്തലത്തിൽ കാലിഫോർണിയയ്ക്ക് അനുവദിക്കുന്ന ഫണ്ട് തടയാനുള്ള നടപടി താൻ സ്വീകരിക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു.

സാമ്പത്തിക സുരക്ഷയ്ക്കായി യുഎസിന് സ്വയംഭരണ പ്രദേശം നിയന്ത്രിക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടി 2019 മുതൽ ​ഗ്രീൻലൻഡ് വാങ്ങണമെന്ന ആവശ്യം ട്രംപ് ഉന്നയിക്കുന്നുണ്ട്. ആർട്ടിക് ദ്വീപ് എണ്ണ, വാതകം, പരിസ്ഥിതി സംരക്ഷണ സാങ്കേതികവിദ്യയ്ക്ക് ആവശ്യമായ മറ്റ് അസംസ്കൃത വസ്തുക്കൾ എന്നിവയാൽ സമ്പന്നമാണ്. കാലാവസ്ഥാ പ്രതിസന്ധിയുടെ ഫലമായി കൂറ്റൻ മഞ്ഞുപാളികളും ഹിമാനികളും ഉരുകുമ്പോൾ ഇവ ലഭ്യമായിത്തുടങ്ങും. ഹിമാനികളും മഞ്ഞും ഉരുകുന്നതോടെ പുതിയ കപ്പൽ ഗതാഗത മാർഗങ്ങളും തുറക്കും.

ജനുവരിയിൽ ഡെൻമാർക്കിലെ ഒരു ടെലിവിഷനിൽ സംസാരിക്കവെ, ഗ്രീൻലൻഡ് “വിൽപ്പനയ്ക്കുള്ളതല്ല” എന്ന് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്സെൻ പറഞ്ഞു, “ഡാനിഷ് സർക്കാരിന്റെ കണ്ണിലൂടെ നോക്കുമ്പോൾ, ഗ്രീൻലൻഡ് ഗ്രീൻലൻഡുകാരുടേത് മാത്രമാണെന്നും മെറ്റ് ഫ്രെഡറിക്സെൻ കൂട്ടിച്ചേർത്തു.”ഞങ്ങൾ ഗ്രീൻലൻഡുകാരാണ്. ഞങ്ങൾക്ക് അമേരിക്കക്കാരാകാൻ താൽപ്പര്യമില്ല. ഞങ്ങൾക്ക് ഡാനിഷ് ആകാനും താൽപ്പര്യമില്ല. ഗ്രീൻലൻഡിന്റെ ഭാവി തീരുമാനിക്കുന്നത് ഗ്രീൻലൻഡാണ്.” ഈ വർഷം ആദ്യം ഡൊണാൾഡ് ട്രംപ് ജൂനിയറിന്റെ സന്ദർശനത്തിന് മറുപടിയായി ഗ്രീൻലൻഡ് പ്രധാനമന്ത്രി മ്യൂട്ടെ എഗെഡെ പറഞ്ഞു.

കാലിഫോർണിയ വാങ്ങാനുള്ള ഡാനിഷ് ഹർജി ഒരു തമാശയാണെങ്കിലും ഗ്രീൻലൻഡ് വാങ്ങാനുള്ള യുഎസിന്റെ ശ്രമം വളരെ ഗൗരവമുള്ളതാണ് ജോർജിയയുടെ റിപ്പബ്ലിക്കൻ പ്രതിനിധിയായ ബഡ്ഡി കാർട്ടർ, ഗ്രീൻലൻഡ് വാങ്ങുന്നതിന് അംഗീകാരം നൽകുന്നതിനും അതിനെ “റെഡ്, വൈറ്റ്, ബ്ലൂലാൻഡ്” എന്ന് പുനർനാമകരണം ചെയ്യുന്നതിനുമുള്ള ഒരു ബിൽ അവതരിപ്പിച്ചതായി പ്രഖ്യാപിച്ചു.

content summary:Danes propose purchasing California as a jab at Trump’s Greenland ambitions

Leave a Reply

Your email address will not be published. Required fields are marked *

×