June 14, 2026 |
Share on

കെഎം ഏബ്രഹാം മികച്ച ഉദ്യോഗസ്ഥനാണെന്ന് തോമസ് ഐസക്

അഴിമുഖം പ്രതിനിധി അനധികൃത സ്വത്ത് സമ്പാദന കേസില്‍ അന്വേഷണം നേരിടുന്ന ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെഎം ഏബ്രഹാം മികച്ച ഉദ്യോഗസ്ഥനാണെന്ന് ധനമന്ത്രി തോമസ് ഐസക്. മുന്‍ സര്‍ക്കാരിന്റെ കാലത്തെ അഴിമതിയുടെ ഉത്തരവാദികള്‍ അന്നത്തെ സര്‍ക്കാരാണ്, ഉദ്യോഗസ്ഥരല്ലെന്നും ഏബ്രഹാമിനെ പിന്തുണച്ചുകൊണ്ട് തോമസ് ഐസക് പറഞ്ഞു. നികുതി വകുപ്പില്‍ സ്തുത്യര്‍ഹമായ സേവനം നടത്തിയിട്ടുള്ള ഏബ്രഹാമിന്റെ അഴിമതി വിരുദ്ധ നിലപാട് സഹാറ കേസില്‍ തെളിഞ്ഞതാണ്. 20,000 കോടിയാണ് അന്ന് സര്‍ക്കാരിന് ലഭിച്ചത്. അഴിമതിക്കെതിരായി മികച്ച ട്രാക്ക് റെക്കോഡുള്ള ഉദ്യോഗസ്ഥനായ ഏബ്രഹാമിന് […]

അഴിമുഖം പ്രതിനിധി

അനധികൃത സ്വത്ത് സമ്പാദന കേസില്‍ അന്വേഷണം നേരിടുന്ന ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെഎം ഏബ്രഹാം മികച്ച ഉദ്യോഗസ്ഥനാണെന്ന് ധനമന്ത്രി തോമസ് ഐസക്. മുന്‍ സര്‍ക്കാരിന്റെ കാലത്തെ അഴിമതിയുടെ ഉത്തരവാദികള്‍ അന്നത്തെ സര്‍ക്കാരാണ്, ഉദ്യോഗസ്ഥരല്ലെന്നും ഏബ്രഹാമിനെ പിന്തുണച്ചുകൊണ്ട് തോമസ് ഐസക് പറഞ്ഞു.

നികുതി വകുപ്പില്‍ സ്തുത്യര്‍ഹമായ സേവനം നടത്തിയിട്ടുള്ള ഏബ്രഹാമിന്റെ അഴിമതി വിരുദ്ധ നിലപാട് സഹാറ കേസില്‍ തെളിഞ്ഞതാണ്. 20,000 കോടിയാണ് അന്ന് സര്‍ക്കാരിന് ലഭിച്ചത്. അഴിമതിക്കെതിരായി മികച്ച ട്രാക്ക് റെക്കോഡുള്ള ഉദ്യോഗസ്ഥനായ ഏബ്രഹാമിന് പിഴവുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുള്ളതാണെന്ന് ധനമന്ത്രി അറിയിച്ചു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×