ഭൂമിയുടെ സ്വാഭാവികത നശിപ്പിക്കുന്ന മനുഷ്യൻ

ജൈവവൈവിധ്യത്തിലുണ്ടാകുന്ന മാറ്റത്തെക്കുറിച്ച് വിദഗ്ധരുടെ മുന്നറിയിപ്പ്.

ഭൂമിയുടെ അതിർ വരമ്പുകൾ ലംഘിക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് മനുഷ്യർ, പരിസ്ഥിതിയെ തകിടെ മറിച്ച് ജൈവവൈവിധ്യം നഷ്‌ടപ്പെടുന്നത് ഇപ്പോഴെങ്കിലും അവസാനിപ്പിച്ചില്ലെങ്കിൽ വലിയ പ്രശ്‌നങ്ങൾ നേരിടേണ്ടിവരുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ആഗോള തലത്തിലുണ്ടാകുന്ന ജൈവവൈവിധ്യ പ്രതിസന്ധിയെക്കുറിച്ച് സംസാരിക്കാൻ ഈ ആഴ്ച ലോക നേതാക്കൾ കൊളംബിയയിലെ കാലിയിൽ യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. ഇപ്പോൾ തന്നെ സമയം അതിക്രമിച്ചരിക്കുന്നു, നമ്മൾ എത്രയും വേ​ഗം ഇതിന് പരിഹാരം കണ്ടെത്തണമെന്നാണ് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നത്.

“ഇപ്പോൾ തന്നെ ധാരാളം പരിസ്ഥിതി പ്രശ്നങ്ങൾ നാം അനുഭവിക്കുകയാണ്, ഈ പ്രശ്നം കൂടുതൽ വഷളാകാനാണ് സാധ്യത.” പരിസ്ഥിതി ശാസ്ത്ര പ്രൊഫസറായ ടോം ഒലിവർ പറയുന്നു. മാറ്റങ്ങൾ പെട്ടെന്ന് സംഭവിക്കുമെന്ന് അദ്ദേഹം നിരീക്ഷിക്കുന്നത്. 1970 മുതൽ വന്യജീവികളുടെ എണ്ണം 73% കുറഞ്ഞുവെന്ന് പഠനങ്ങൾ കാണിക്കുന്നു. പാസഞ്ചർ പ്രാവ് എന്ന ഇനം പക്ഷിക്ക് മനുഷ്യർ കാരണം വംശനാശം സംഭവിച്ചു, ഇത്രയും ജീവിവർഗ്ഗങ്ങൾ അപ്രത്യക്ഷമാകാൻ മനുഷ്യൻ കാരണമാകുന്നു എന്നത് സങ്കടകരമാണ്,” ഒലിവർ കൂട്ടിച്ചേർത്തു.

ജൈവവൈവിധ്യത്തിലുണ്ടാകുന്ന മാറ്റങ്ങൾ മൃഗങ്ങളെ മാത്രമല്ല, മനുഷ്യരെയും ബാധിക്കുന്നു. ഭക്ഷണത്തിനും ശുദ്ധജലത്തിനും വായുവിനും നമുക്ക് പ്രകൃതി ആവശ്യമാണ്. അടുത്ത 15 മുതൽ 20 വർഷത്തിനുള്ളിൽ കൂടുതൽ ഭക്ഷ്യക്ഷാമവും ജല മലിനീകരണം, കാട്ടുതീ, സമുദ്രത്തിലെ അമ്ല സാന്നിധ്യ കൂടുതൽ തുടങ്ങിയ പ്രശ്‌നങ്ങളും ഉണ്ടാകുമെന്ന് ഒലിവർ പറയുന്നു. ജൈവവൈവിധ്യത്തിലെ അതിവേഗത്തിലുള്ള മാറ്റങ്ങൾ നമ്മെ തിരിച്ചുവരാനാകാത്ത ഒരു ഘട്ടത്തിൽ എത്തിക്കുന്നതിന് മുമ്പ് നമുക്ക് എത്ര ദൂരം പോകാനാകുമെന്ന് അറിയില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.

മനുഷ്യൻ്റെ പ്രവർത്തനങ്ങൾ ഈ ഗ്രഹത്തെ അപകടത്തിലാക്കിയതായി വിദഗ്ധർ പറയുന്നു. ഇനിയെങ്കിലും കാര്യങ്ങളിൽ മാറ്റമുണ്ടായില്ലെങ്കിൽ, കൂടുതൽ ജീവിവർഗങ്ങൾക്ക് വംശനാശം സംഭവിക്കും, ചിലതിനെ മൃഗശാലകളിൽ മാത്രം കണ്ട് ആസ്വദിക്കേണ്ട അവസ്ഥ വരും. ഈ പാരിസ്ഥിതിക നാശം മനുഷ്യർക്കിടയിലും സംഘർഷവും പ്രശ്നങ്ങളും സൃഷ്ടിക്കുന്നു. ലണ്ടനിലെ സുവോളജിക്കൽ സൊസൈറ്റിയിൽ നിന്നുള്ള ഡോ. ആൻഡ്രൂ ടെറി പറയുന്നത്, മഡഗാസ്‌കറിൽ പട്ടിണിയും പാരിസ്ഥിതിക പ്രശ്‌നങ്ങളും രൂക്ഷമാകുന്നതിനാൽ ആളുകൾ പാലായനം ചെയ്യുകയാണ്. വെള്ളവും ഭക്ഷണവും പോലുള്ള വിഭവങ്ങളെച്ചൊല്ലി കൂടുതൽ സംഘർഷങ്ങളും ചൂടിൽ നിന്നും മലിനീകരണത്തിൽ നിന്നുമുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യത അദ്ദേഹം പ്രവചിക്കുന്നു.

ആവാസവ്യവസ്ഥയിലും കാര്യമായ മാറ്റങ്ങൾ ഉണ്ടാവുകയാണ്. ജീവജീലങ്ങൾക്ക് നാശം സംഭവിക്കുന്നത് പോലെ പരിസ്ഥിതിയുടെ നിലവിലെ സ്ഥിതി മാറും, മഴക്കാടുകൾ വരണ്ട് പോകും, ജലാശയങ്ങൾ വറ്റും ഇത് മനുഷ്യനെയും മറ്റെല്ലാ ജീവികളെയും ബാധിക്കുന്നു.

മലാവിയിൽ, പ്രകൃതി ഇല്ലാതാവുകയാണ്, ഭക്ഷണത്തിനും പാർപ്പിടത്തിനും വേണ്ടി തൻ്റെ ഗ്രാമം വനത്തെ ആശ്രയിച്ചിരുന്നെന്നും എന്നാൽ ഇപ്പോൾ പ്രകൃതി ഗുരുതരമായ തകർച്ചയിലാണെന്നും ഭൂമി പുനരുദ്ധാരണ വിദഗ്ധയായ ടോന്തോസ ഉഗഞ്ച പറയുന്നു. ജൈവവൈവിധ്യം നഷ്‌ടപ്പെടുന്നത് ഭൂമിയുമായുള്ള നമ്മുടെ ബന്ധം നഷ്‌ടപ്പെടുമ്പോഴാണ്. ഇപ്പോഴെങ്കിലും നമ്മൾ അതിനു വേണ്ടി പ്രവർത്തിച്ചില്ലെങ്കിൽ, നമുക്ക് ജീവജാലങ്ങളെ മാത്രമല്ല, നമ്മളെ തന്നെ നഷ്ടപ്പെടും,” ഉഗഞ്ച ചൂണ്ടിക്കാണിക്കുന്നു.

മലാവിയിൽ, മാറുന്ന കാലാവസ്ഥ കൂടുതൽ വിളകളുടെ നാശത്തിന് കാരണമാകുന്നു, കാലാവസ്ഥാ വ്യതിയാനം സമൂഹത്തെ കഠിനമായി ബാധിക്കുന്നു. ഇപ്പോഴത്തെ പരിസ്ഥിതി ഞങ്ങൾക്ക് മനസിലാക്കാനാവുന്നതിലും അപ്പുറമാണ് ഉഗഞ്ച പറയുന്നു,

ജൈവവൈവിധ്യ നഷ്ടം കാലാവസ്ഥാ പ്രതിസന്ധിയെപ്പോലെ ഗൗരവമായി പരിഗണിക്കേണ്ടതുണ്ട്, പക്ഷേ മാധ്യമങ്ങളിൽ അത് അത്ര ശ്രദ്ധിക്കപ്പെടുന്നില്ല. ക്യൂ ഗാർഡൻസിൽ നിന്നുള്ള അലക്‌സാന്ദ്രെ അൻ്റൊനെല്ലി പറയുന്നത്, വ്യവസായ പ്രമുഖരും രാഷ്ട്രീയക്കാരും ജൈവവൈവിധ്യ നഷ്ടം തടയേണ്ടതിൻ്റെ അടിയന്തരാവസ്ഥ ഇപ്പോഴാണ് മനസിലാക്കി തുടങ്ങുന്നത് എന്നാണ്.

Cop16 മീറ്റിംഗിൽ, ലോക നേതാക്കൾ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനുള്ള വഴികൾ ചർച്ച ചെയ്യും. ഇതുവരെ, ജൈവവൈവിധ്യത്തിലുണ്ടാകുന്ന മാറ്റങ്ങളിൽ വ്യത്യാസം വരുത്തുന്നതിനുള്ള നടപടികൾ ഒന്നും ഗവൺമെൻ്റുകൾ സ്വീകരിച്ചിട്ടില്ല, അതിൽ മാറ്റമുണ്ടാകണമെന്ന് വിദഗ്ധർ പറയുന്നു. ലണ്ടനിലെ സുവോളജിക്കൽ സൊസൈറ്റിയിൽ നിന്നുള്ള മൈക്ക് ഹോഫ്മാൻ പറയുന്നത് ജീവിവർഗ്ഗങ്ങൾ അപ്രത്യക്ഷമാകുന്നത് നമുക്ക് പ്രത്യക്ഷത്തിൽ പെട്ടെന്ന് മനസിലാക്കാൻ കഴിയില്ല-നമ്മൾ അതിനായി ഇനിയും പ്രവർത്തിക്കേണ്ടതുണ്ട് എന്നാണ്.

2025-ഓടെ ദരിദ്ര രാജ്യങ്ങളെ സഹായിക്കാൻ സമ്പന്ന രാജ്യങ്ങൾ പ്രതിവർഷം 20 ബില്യൺ ഡോളർ നൽകുമോ?, ജൈവവൈവിധ്യം സംരക്ഷിക്കാൻ എല്ലാ രാജ്യങ്ങളും എങ്ങനെ പ്രവർത്തിക്കും എന്നിങ്ങനെയുള്ള ചില പ്രധാന ചർച്ചകൾ Cop16 ൽ ഉൾപ്പെടുന്നു.

ഈ പ്രശ്നത്തിന് പരിഹരമുണ്ടാകണമെങ്കിൽ ലോകത്തെ വീക്ഷിക്കുന്ന രീതി മാറേണ്ടതുണ്ടെന്ന് ടോം ഒലിവർ വിശ്വസിക്കുന്നു. പ്രകൃതിയെ കൂടുതൽ വിലമതിക്കുകയും നമ്മുടെ സമ്പദ്‌വ്യവസ്ഥയിൽ പ്രകൃതി എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് പുനർചിന്ത നടത്തുകയും ചെയ്യണമെന്ന് അദ്ദേഹം പറയുന്നു.

പ്രകൃതിയെ പുനഃസ്ഥാപിക്കാനുള്ള ചിന്തയുണ്ടായി എന്നത് വളരെ വലിയ കാര്യമാണ് മാത്രമല്ല, കാലാവസ്ഥാ വ്യതിയാനം പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും എല്ലാവർക്കും ആവശ്യമായ ഭക്ഷണം ഉറപ്പാക്കുന്നതിനും അത് അത്യന്താപേക്ഷിതമാണ്. എന്നിരുന്നാലും, പല സർക്കാരുകളും പ്രകൃതി സൗഹൃദ പദ്ധതികൾക്കായി ബജറ്റ് വെട്ടിക്കുറയ്ക്കുന്നു. ഉദാഹരണത്തിന്, യുകെ സർക്കാർ അടുത്തിടെ പ്രകൃതി സൗഹൃദ കൃഷിയിൽ നിന്ന് 100 ദശലക്ഷം പൗണ്ട് വെട്ടിക്കുറച്ചിരുന്നു.

ഇന്തോനേഷ്യയിലെ സ്രാവുകളെപ്പോലെ നിരവധി ജീവജാലങ്ങൾ തൻ്റെ ജീവിതകാലത്ത് അപ്രത്യക്ഷമാകുന്നത് താൻ കണ്ടിട്ടുണ്ടെന്ന് ബോൺമൗത്ത് സർവകലാശാലയിലെ പ്രൊഫ.റിക്ക് സ്റ്റാഫോർഡ് പറയുന്നു. ഇവയുടെ നാശം സാധാരണമായിക്കൊണ്ടിരിക്കുകയാണ് എന്നാൽ ഇത് ആവാസവ്യവസ്ഥയിൽ വലിയ മാറ്റങ്ങളുണ്ടാക്കുന്നുണ്ട്. 500 ദശലക്ഷത്തിലധികം ആളുകൾക്ക് ഭക്ഷണം നൽകുന്ന പവിഴപ്പുറ്റുകൾ ഈ നഷ്ടങ്ങളാൽ നശിപ്പിക്കപ്പെടുന്നുണ്ട് ഇതൊന്നും ആരും ശ്രദ്ധിക്കുന്നും അടയാളപ്പെടുത്തുന്നുമില്ല. scientists say human activity pushed the world into a danger zone

പ്രകൃതിയുടെ മാറ്റങ്ങൾ നമ്മൾ തിരിച്ചറിയേണ്ടതുണ്ട്. മനുഷ്യന്റെ കൈകടത്തൽ മൂലം ഭൂമിക്ക് വളരെ വലിയ നാശങ്ങളുണ്ടായിട്ടുണ്ട്. കാലാവസ്ഥാ വ്യത്യാനവും, ‍വരൾച്ചയും, പ്രകൃതി ക്ഷോഭങ്ങളുമെല്ലാം ഇതിന് ഉദാഹരണമാണ്. ഭൂമിയുടെ നിലനിൽപ്പിനായി ലോകം കൈകോർക്കേണ്ടത് നമ്മൾ ഒരോരുത്തരുടെയും ആവശ്യമാണ്. scientists say human activity pushed the world into a danger zone

 

content summary; scientists and academics say human activity has pushed the world into a danger zone

This post was last modified on January 26, 2025 7:49 pm

അഴിമുഖം പ്രതിനിധി:
Related Post
Leave a Comment