June 26, 2026 |

സ്വപ്നത്തിൽ ആശയവിനിമയം സാധ്യമോ?

കൊളംബോയിൽ നിന്നുള്ള ശാസ്ത്രജ്ഞരുടെ പുതിയ പഠനം

സ്വപ്‌നത്തിലൂടെ രണ്ട് ആളുകൾ തമ്മിലുള്ള ആശയവിനിമയം സാധ്യമാക്കാൻ കഴിയുമെന്ന് വിശ്വസിക്കാൻ പറ്റുമോ. കാലിഫോർണിയയിലെ REMspace ലെ ശാസ്ത്രജ്ഞരാണ് ഇത്തരമൊരു കൗതുകമുണർത്തുന്ന ചോദ്യവും ഉത്തരവുമായി എത്തുന്നത്. ഇക്കാലം വരെ സയൻസ് ഫിക്ഷൻ മാത്രമായിരുന്ന ഈയൊരു ചിന്തയെ യാഥാർത്യമാക്കിയിരിക്കുകയാണ് ഇവർ. ലൂസിഡ് ഡ്രീമിലൂടെ രണ്ട് പേർക്ക് പരസ്പരം ആശയവിനിമയം നടത്താൻ സാധിക്കുമെന്നാണ് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നത്.

എന്നാൽ ഈ ഗവേഷണം പൂർണമായും വിജയമാണോ എന്ന് ശാസ്ത്രജ്ഞർ സ്ഥിരീകരിച്ചിട്ടില്ല. വിജയമായാൽ മനുഷ്യന്റെ ബോധഉപബോധഅബോധ അവസ്ഥകളെപ്പറ്റിയൊക്കെ സമഗ്രമായ പഠനത്തിനു വഴിയൊരുക്കുന്ന നിർണായക കാൽവയ്പായി മാറുമിത്.

ഒരു വ്യക്തിക്ക് ഉറക്കത്തിലും പകുതി ബോധമുണ്ടായിരിക്കുന്ന സമയത്ത് കാണുന്ന സ്വപ്‌നങ്ങളാണ് ലൂസിഡ് ഡ്രീംസ്. ഉറക്കത്തിനും ഉണർന്നിരിക്കുന്നതിനും ഇടയിലുള്ള സമയം. ചില ഘട്ടങ്ങളിൽ ലൂസിഡ് ഡ്രീം നമുക്ക് നിയന്ത്രിക്കാൻ കഴിയും. ഉറക്കത്തിന്റെ റാപിഡ് ഐ മൂവ്‌മെന്റ് എന്ന ഘട്ടത്തിലാണ് ഏറ്റവും കൂടുതൽ സ്വപ്‌നം കാണാനുള്ള സാധ്യതയുള്ളത്, ഈ ലമയത്തെ സ്വപ്‌നം നമുക്ക് വളരെ വ്യക്തവും ഓർമയുള്ളതുമായിരിക്കും. ലൂസിഡ് ഡ്രീം പരീക്ഷണത്തിൽ പങ്കെടുത്തവർ പറയുന്നു സ്വപ്‌നം നമുക്ക് നിയന്ത്രിക്കാൻ കഴിയുമെന്ന്.

ആദ്യത്തെ വ്യക്തി വ്യക്തമായ ഒരു സ്വപ്നം കാണാൻ തുടങ്ങിയപ്പോൾ, മസ്തിഷ്ക പ്രവർത്തനത്തിലെ മാറ്റം സിസ്റ്റം ശ്രദ്ധിക്കുകയും “റെമ്മിയോ” എന്ന പ്രത്യേക ഭാഷയിൽ ക്രമരഹിതമായ ഒരു വാക്ക് അയയ്ക്കുകയും ചെയ്തു. ആൾ ഉറങ്ങുമ്പോൾ ഇയർബഡുകളിലൂടെ “Zhilak” എന്ന വാക്ക് പ്ലേ ചെയ്തു. സ്വപ്നത്തിൽ, ആ വ്യക്തി വാക്ക് കേൾക്കുകയും അത് ഉച്ചത്തിൽ ആവർത്തിക്കുകയും ചെയ്തു, സെൻസറുകൾ റെക്കോർഡ് ചെയ്ത് സിസ്റ്റത്തിലേക്ക് തിരികെ അയയ്ക്കുന്നത് വഴി വാക്കുകൾ രേഖപ്പെടുത്താൻ കഴിയുന്നു.

താമസിയാതെ, രണ്ടാമത്തെ വ്യക്തിയും വ്യക്തമായ സ്വപ്നം കാണാൻ ആരംഭിച്ചു. സിസ്റ്റം ഇത് കണ്ടെത്തുകയും അവളുടെ ഇയർബഡുകളിലൂടെ “Zhilak” എന്ന അതേ വാക്ക് അയയ്ക്കുകയും ചെയ്തു. അവളും ആ വാക്ക് സ്വപ്നത്തിൽ കേട്ട് ഉറക്കെ ആവർത്തിച്ചു. ഉറക്കമുണർന്നപ്പോൾ അവൾ കേട്ട വാക്ക് “Zhilak” ആണെന്ന് ഉറപ്പിച്ചു. ആദ്യമായിട്ടായിരുന്നു രണ്ടുപേർ അവരുടെ സ്വപ്നങ്ങളിൽ വിജയകരമായി ആശയവിനിമയം നടത്തുന്നത്.

പ്രത്യേകതരം ഉപകരണങ്ങളും, ഇയർബഡുകളുമെല്ലാം ഉപയോഗിച്ചായിരുന്നു പരീക്ഷണം നടത്തിയത്. പാതി ഉറക്കത്തിലായിരുന്നവരുടെ സാവപ്‌നത്തിലേക്ക് വാക്കുകൾ കടത്തിവിട്ടാണ് ആശയവിനിമയം നടക്കുന്നുവോയെന്ന് ശാസ്ത്രജ്ഞർ നിരീക്ഷിച്ചത്. എന്നാൽ ഈ ഗവേഷണം പൂർണമായും വിജയമാണോ എന്ന് ശാസ്ത്രജ്ഞർ സ്ഥിരീകരിച്ചിട്ടില്ല. വിജയമായാൽ മനുഷ്യന്റെ ബോധഉപബോധഅബോധ അവസ്ഥകളെപ്പറ്റിയൊക്കെ സമഗ്രമായ പഠനത്തിനു വഴിയൊരുക്കുന്ന നിർണായക കാൽവയ്പായി മാറുമിത്.

ഈ ​ഗവേഷണം പൂർണമായും ശരിയാണെന്ന് ശാസ്ത്രജ്ഞർ സ്ഥിരീകരിച്ചിട്ടില്ല.

 

Content Summary; Scientists Claim Two People Communicated In Their Dreams Using Brain Waves

Leave a Reply

Your email address will not be published. Required fields are marked *

×