July 17, 2026 |
Share on

ശബരിമലയില്‍ തീവ്രവാദികളുടെ ആക്രമണത്തിന് സാധ്യതയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

അഴിമുഖം പ്രതിനിധി തീവ്രവാദികളുടെ ലക്ഷ്യങ്ങളില്‍ ശബരിമലയുമുള്‍പ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. നവംബര്‍ 15 മുതല്‍ ആരംഭിക്കുന്ന മണ്ഡലകാല ഉത്സവത്തിന് തീവ്രവാദി ആക്രമണങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും അതിനാല്‍ സുരക്ഷ ശക്തമാക്കണെമെന്നുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനത്തിനു കത്തയച്ചിരിക്കുന്നത്. ചീഫ് സെക്രട്ടറിക്ക് അയച്ച കത്തില്‍ ആഭ്യന്തര മന്ത്രാലയം, സംസ്ഥാനത്തിനുള്ള നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്. മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് പോലും കണ്ടെത്താന്‍ കഴിയാത്ത തരത്തിലുള്ള ആയുധങ്ങളും സംവിധാനങ്ങളും ഉപയോഗിച്ചായിരിക്കും തീവ്രവാദികള്‍ ശബരിമലയെ ആക്രമിക്കാന്‍ പദ്ധതിയൊരുക്കിയിട്ടുള്ളതെന്നു കത്തില്‍ പറയുന്നുണ്ട്. അതിനാല്‍ ശബരിമല സന്നിധാനത്തും പരിസരങ്ങളിലും […]

അഴിമുഖം പ്രതിനിധി

തീവ്രവാദികളുടെ ലക്ഷ്യങ്ങളില്‍ ശബരിമലയുമുള്‍പ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. നവംബര്‍ 15 മുതല്‍ ആരംഭിക്കുന്ന മണ്ഡലകാല ഉത്സവത്തിന് തീവ്രവാദി ആക്രമണങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും അതിനാല്‍ സുരക്ഷ ശക്തമാക്കണെമെന്നുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനത്തിനു കത്തയച്ചിരിക്കുന്നത്.

ചീഫ് സെക്രട്ടറിക്ക് അയച്ച കത്തില്‍ ആഭ്യന്തര മന്ത്രാലയം, സംസ്ഥാനത്തിനുള്ള നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്. മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് പോലും കണ്ടെത്താന്‍ കഴിയാത്ത തരത്തിലുള്ള ആയുധങ്ങളും സംവിധാനങ്ങളും ഉപയോഗിച്ചായിരിക്കും തീവ്രവാദികള്‍ ശബരിമലയെ ആക്രമിക്കാന്‍ പദ്ധതിയൊരുക്കിയിട്ടുള്ളതെന്നു കത്തില്‍ പറയുന്നുണ്ട്.

അതിനാല്‍ ശബരിമല സന്നിധാനത്തും പരിസരങ്ങളിലും കൃത്യമായതും ശക്തവുമായ സുരക്ഷയൊരുക്കണമെന്നും അതിന്റെ ഭാഗമായി സുരക്ഷാ ഓഡിറ്റ് നടത്തണമെന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×