July 18, 2026 |
Share on

സര്‍വീസ് ടാക്‌സ് കുടിശിക; നികേഷ് കുമാറിനെ അറസ്റ്റ് ചെയ്തു

അഴിമുഖം പ്രതിനിധി റിപ്പോര്‍ട്ടര്‍ ചാനല്‍ സിഇഒയും ചീഫ് എഡിറ്ററുമായ എം വി നികേഷ് കുമാറിനെ സെന്‍ട്രല്‍ എക്‌സൈസ് വിഭാഗം അറസ്റ്റ് ചെയ്തു. സേവന നികുതിനത്തില്‍ ഒന്നരക്കോടു രൂപ കുടിശിക വരുത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ് ഉണ്ടായതെന്നാണ് സൂചന. കുശിക തീര്‍ക്കണമെന്ന് പലതവണ സെന്‍ട്രല്‍ എക്‌സൈസ് വിഭാഗം റിപ്പോര്‍ട്ടര്‍ ചാനലിന് നോട്ടീസ് നല്‍കിയിട്ടും ചാനല്‍ ഇതിന് തയ്യാറായില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇന്നു രാവിലെ കളമശേരിയിലുള്ള ചാനലിന്റെ ഓഫീസിലെത്തി സെന്‍ട്രല്‍ എക്‌സൈസിന്റെ കൊച്ചി വിഭാഗം നികേഷിനെ ഓഫീസ് ക്യാബനില്‍ തടഞ്ഞുവയ്ക്കുകയും മറ്റുള്ളവരുമായി […]

അഴിമുഖം പ്രതിനിധി

റിപ്പോര്‍ട്ടര്‍ ചാനല്‍ സിഇഒയും ചീഫ് എഡിറ്ററുമായ എം വി നികേഷ് കുമാറിനെ സെന്‍ട്രല്‍ എക്‌സൈസ് വിഭാഗം അറസ്റ്റ് ചെയ്തു. സേവന നികുതിനത്തില്‍ ഒന്നരക്കോടു രൂപ കുടിശിക വരുത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ് ഉണ്ടായതെന്നാണ് സൂചന. കുശിക തീര്‍ക്കണമെന്ന് പലതവണ സെന്‍ട്രല്‍ എക്‌സൈസ് വിഭാഗം റിപ്പോര്‍ട്ടര്‍ ചാനലിന് നോട്ടീസ് നല്‍കിയിട്ടും ചാനല്‍ ഇതിന് തയ്യാറായില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇന്നു രാവിലെ കളമശേരിയിലുള്ള ചാനലിന്റെ ഓഫീസിലെത്തി സെന്‍ട്രല്‍ എക്‌സൈസിന്റെ കൊച്ചി വിഭാഗം നികേഷിനെ ഓഫീസ് ക്യാബനില്‍ തടഞ്ഞുവയ്ക്കുകയും മറ്റുള്ളവരുമായി ബന്ധപ്പെടുന്നതില്‍ നിന്ന് വിലക്കുകയുമായിരുന്നു.കുടിശിക തുകയായ ഒന്നരക്കോടി ഇന്ന് അടച്ചില്ലെങ്കില്‍ നികേഷിനെ റിമാന്‍ഡ് ചെയ്യുമെന്നാണ് അറിയുന്നത്. സേവന നികുതിയിനത്തില്‍ കോടികള്‍ കുടിശിക വരുത്തിയതിനെ തുടര്‍ന്ന് ഇന്ത്യാവിഷന്‍ റസിഡന്റ് ഡയറക്ടര്‍ ജമാലുദ്ദീന്‍ ഫറൂഖിയെ നേരത്ത് സെന്‍ട്രല്‍ എക്‌സൈസ് വിഭാഗം അറസ്റ്റ് ചെയ്തിരുന്നു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×