July 17, 2026 |
Share on

പട്ടിണിപാവങ്ങള്‍ക്ക് ഭക്ഷണം എത്തിക്കാനുള്ള ഫുഡ് ബാങ്ക് പദ്ധതിയില്‍ വോളന്റിയറായി ദുബായ് രാജകുമാരി

എമിറേറ്റ്സ് ഫുഡ് ബാങ്ക് പദ്ധതിയില്‍ വോളന്റിയറായി എത്തി ദുബായ് രാജകുമാരി ഷെയ്ഖ ഷെമ്മ ബിന്‍ത് മുഹമ്മദ്

എമിറേറ്റ്സ് ഫുഡ് ബാങ്ക് പദ്ധതിയില്‍ വോളന്റിയറായി എത്തിയ ദുബായ് രാജകുമാരി ഷെയ്ഖ ഷെമ്മ ബിന്‍ത് മുഹമ്മദിന്റെ പ്രവര്‍ത്തനങ്ങളാണ് ഗള്‍ഫ് നാടുകള്‍ ഇപ്പോള്‍ പ്രചരിക്കുന്ന പ്രധാന വീഡിയോ. ലോകത്തിലെ പട്ടിണിപാവങ്ങള്‍ക്കായി അധികം വരുന്ന ഭക്ഷണം ഭക്ഷ്യബാങ്കിലൂടെ ശേഖരിച്ച് ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കാനാണ് പദ്ധതിയാണ് എമിറേറ്റ്സ് ഫുഡ് ബാങ്ക്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മകളാണ് ഷെമ്മ.

സ്‌കൂള്‍ ഡ്രസ്സില്‍ മകള്‍ ഷെയ്ഖ ഷെമ്മ ബിന്‍ത് മുഹമ്മദ് കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഇടയിലേക്ക് വന്നു കൊണ്ട് ഭക്ഷണ പെട്ടികള്‍ വിതരണം ചെയ്യുന്ന വീഡിയോ ഷെയ്ഖ് മുഹമ്മദ് തന്നെയാണ് സ്വന്തം ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ പുറത്തുവിട്ടത്.


യിഎഇ ഫുഡ് ബാങ്ക് പദ്ധതിയില്‍ തന്റെ മകള്‍ ആദ്യ വോളന്റിയറില്‍ ഒരാളായി എത്തിയതില്‍ അഭിമാനമുണ്ടെന്നും ഞങ്ങളുടെ തത്വശാസ്ത്രമെന്നത് മനുഷ്യത്വമാണെന്നും എന്ന ഒരു കുറിപ്പും ചേര്‍ത്താണ് ഷെയ്ഖ് മുഹമ്മദ് ഇന്‍സ്റ്റാഗ്രാമില്‍ വീഡിയോ ഇട്ടിരിക്കുന്നത്.

കൂടുതല്‍ വായനയ്ക്ക്- https://goo.gl/GiYGBv

Leave a Reply

Your email address will not be published. Required fields are marked *

×