തെന്നിന്ത്യയിലുടനീളം വലിയൊരു ആരാധകവൃന്ദമുള്ള തമിഴ് നടനാണ് അജിത് കുമാർ. 1990ൽ പുറത്തിറങ്ങിയ എൻ വീട് എൻ കണവർ എന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തിയാണ് താരത്തിന്റെ സിനിമാജീവിതം ആരംഭിക്കുന്നത്. പിന്നീട് 1993ൽ അമരാവതി എന്ന ചിത്രത്തിലൂടെ ലീഡ് റോളിലെത്തിയ അജിത് ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടൻമാരിൽ ഒരാളാണ്. Ajith heera rajagopal
അഭിനയത്തിന് പുറമേ റേസിങ്ങിലും അഭിനിവേശമുള്ളയാളാണ് അജിത്. ദുബായിൽ വെച്ച് നടക്കാനിരിക്കുന്ന കാർ റേസിങ്ങ് ചാമ്പ്യൻഷിപ്പിന്റെ പരിശീലനത്തിനിടെ താരത്തിന്റെ വാഹനം അപകടത്തിൽപ്പെടുകയും അത്ഭുതകരമായി രക്ഷപ്പെടുകയുമായിരുന്നു. റേസിങ്ങ് ചാമ്പ്യൻഷിപ്പിനായി താരം ദുബായിലേക്ക് പോകുന്നതിന് മുൻപ് ഭാര്യയും നടിയുമായ ശാലിനിയെയും കുട്ടികളെയും ചുംബിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ശാലിനിയെ വിവാഹം കഴിക്കുന്നതിന് മുൻപ് നടി ഹീര രാജഗോപാലുമായി അജിത് പ്രണയത്തിലായിരുന്നു. തമിഴ് സിനിമ ഇൻഡസ്ട്രിയിൽ ഒരുകാലത്ത് ഏറെ ചർച്ചചെയ്യപ്പെട്ട പ്രണയജോഡികളായിരുന്നു അജിത്തും ഹീരയും. കാതൽ കോട്ടൈ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. പിന്നീട് തൊടരും എന്ന ചിത്രത്തിലും അജിത്തും ഹീരയും ഒന്നിച്ചഭിനയിച്ചിരുന്നു. വിവാഹത്തിലേക്ക് വരെ ഇരുവരുടേയും പ്രണയം എത്തിയിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
എന്നാൽ അജിത്- ഹീര പ്രണയത്തിൽ ഹീരയുടെ അമ്മക്ക് എതിർപ്പുണ്ടായിരുന്നു. അജിത്തിനെ വിവാഹം കഴിച്ചാൽ മകളുടെ കരിയർ അവസാനിക്കുമെന്ന് അവർ ഭയന്നിരുന്നു. തുടർന്ന് 1998ൽ അജിത്തും ഹീരയും വേർപിരിയുകയായിരുന്നു. ടാബ്ലോയിഡിന് നൽകിയ ഒരഭിമുഖത്തിൽ ഹീരയുമായുള്ള പ്രണയത്തെക്കുറിച്ച് അജിത് പറയുന്നുണ്ട്.
എനിക്ക് ഹീരയെ ഇഷ്ടമായിരുന്നു. ഞങ്ങൾ ഒരുമിച്ച് താമസിക്കുകയും ചെയ്തു. എന്നാൽ പെട്ടെന്നാണ് അവളുടെ പെരുമാറ്റത്തിൽ മാറ്റങ്ങൾ വന്നത്. അവൾ ഇപ്പോൾ പഴയ വ്യക്തിയല്ല. ഹീര മയക്കുമരുന്നിന് അടിമയാണ്, അജിത് കുമാർ പറഞ്ഞു.
1999 ൽ പുറത്തിറങ്ങിയ അമർക്കളം എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് അജിത്തിൻ്റെയും ശാലിനിയുടെയും പ്രണയം ആരംഭിക്കുന്നത് . വ്യത്യസ്ത മതപരമായ പശ്ചാത്തലങ്ങളായിരുന്നിട്ടും ഇരുവരും വിവാഹം കഴിക്കുകയായിരുന്നു. ആദ്യ കാഴ്ചയിലെ പ്രണയമെന്നാണ് അജിത്ത് ഇതിനെ വിശേഷിപ്പിച്ചത്. 2007ലെ ഒരു അഭിമുഖത്തിൽ, ചിത്രീകരണത്തിനിടെ ഒരു സീനിനിടെ അബദ്ധത്തിൽ ശാലിനിയുടെ കൈ മുറിയുകയും സെറ്റിൽ എല്ലാവരും പരിഭ്രാന്തരാകുകയും ചെയ്തു. തുടർന്ന് അജിത്താണ് ശാലിനിയെ ആശുപത്രിയിൽ എത്തിച്ചത്. ശേഷം ഇരുവരും പ്രണയത്തിലാകുകയും 2000 ഏപ്രിൽ 24 ന് വിവാഹിതരാവുകയും ചെയ്തു. എച്ച് വിനോദ് സംവിധാനം ചെയ്ത വലിമൈ എന്ന ആക്ഷൻ ചിത്രത്തിലാണ് അജിത്ത് അവസാനമായി അഭിനയിച്ചത്. Ajith heera rajagopal
Content Summary: she used drugs; Ajith kumar revealed the reason for ending his first love relationship
Ajithkumar shaliniajith heerarajagopal tamilfilm valimai