ഷിരൂരിൽ ഉണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ മൃതദേഹം കണ്ടെത്തി. ജുലൈ 16 ന് ഷിരൂരിൽ ഉണ്ടായ മണ്ണിടിച്ചിലിൽ ആണ് അർജുനെയും അദ്ദേഹം ഓടിച്ചിരുന്ന വാഹനവും കാണാതായത്. മാസങ്ങളായി അർജുന് വേണ്ടിയുള്ള തെരച്ചിലിൽ ആയിരുന്നു രണ്ട് സംസ്ഥാനങ്ങളും. പ്രാർത്ഥനയുടെയും കണ്ണീരോടെയും കാത്തിരുന്നവരുടെ ഹൃദയം തകർക്കുന്ന വാർത്തയാണ് ഇത്. arjun lorry found
ഷിരൂരിൽ കണ്ടെത്തിയ അർജുൻ്റെ ലോറിയുടെ കാബിനുള്ളിൽ നിന്നാണ് മൃതദേഹം പുറത്തെടുത്തത്. എസ്‌ഡിആർഎഫ് ഉദ്യോഗസ്ഥരുടെ പരിശോധനക്ക് ശേഷമാണ് മൃതദേഹത്തിൻ്റെ ഭാഗങ്ങൾ പുറത്തെത്തിച്ചത്. അഴുകി തുടങ്ങിയ ഈ ശരീര ഭാഗങ്ങൾ വിദഗ്ധ പരിശോധനക്ക് അയക്കും എന്നാണ് ലഭിക്കുന്ന വിവരം.
മൂന്നാംഘട്ട തെരച്ചിലിലാണ് അർജുൻ സഞ്ചരിച്ച ലോറിയും മൃതദേഹവും കണ്ടെത്താനായത്. അർജുൻ ഓടിച്ചിരുന്ന ലോറി തന്നെയാണ് കണ്ടെത്തിയതെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചിട്ടുണ്ട്. മൃതദേഹം പുറത്തെടുത്ത ശേഷം ലോറി കരക്കെത്തിക്കാനുള്ള ശ്രമങ്ങളാണ് നിലവിൽ നടന്നുകൊണ്ടിരിക്കുന്നത്.
ജൂലൈ 16 ന് കർണാടകയിലെ പൻവേൽ- കന്യാകുമാരി ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിൽ അപകടത്തിലാണ് അർജുനെ കാണാതായത്. അപകടം നടന്ന് 71 ദിവസങ്ങൾക്ക് ശേഷമാണ് മൃതദേഹം കണ്ടെടുത്തിരിക്കുന്നത്.
content summary; shirur landslide missing arjun lorry found