July 11, 2026 |
Share on

ബിജെപിക്ക് എതിരെ ആക്രമണം കടുപ്പിച്ച് ശിവസേന

അഴിമുഖം പ്രതിനിധി ബീഹാര്‍ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ ബിജെപിക്ക് നേരെ ആക്രമണം കടുപ്പിച്ച് ശിവസേന. സേനയുടെ മുഖപത്രമായ സാംമ്‌നയില്‍ എഴുതിയ എഡിറ്റോറിയലില്‍ ബിജെപി തോല്‍വിയില്‍ നിന്ന് വിനയം പഠിക്കണമെന്ന് ഉപദേശിക്കുന്നു. ബിജെപിയുടെ കാലുകള്‍ തറയില്‍ ഊന്നിയിട്ടില്ല. എല്ലാ വിഭവങ്ങളും ഉപയോഗിച്ചിട്ടും ബിജെപി തെരഞ്ഞെടുപ്പില്‍ തോറ്റു. 30 റാലികളില്‍ പ്രധാനമന്ത്രി മോദി പ്രസംഗിച്ചു. എന്നാല്‍ അതിന് അനുസരിച്ച് ഫലമുണ്ടായില്ലെന്ന് പറഞ്ഞ് സേന മോദിയെ ആക്രമിച്ചു. ഇന്ന് മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ ശിവസേന വിജയിക്കുമെന്ന് സാംമ്‌നയിലെ എഡിറ്റോറിയല്‍ അവകാശപ്പെടുന്നു. മോദിയും […]

അഴിമുഖം പ്രതിനിധി

ബീഹാര്‍ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ ബിജെപിക്ക് നേരെ ആക്രമണം കടുപ്പിച്ച് ശിവസേന. സേനയുടെ മുഖപത്രമായ സാംമ്‌നയില്‍ എഴുതിയ എഡിറ്റോറിയലില്‍ ബിജെപി തോല്‍വിയില്‍ നിന്ന് വിനയം പഠിക്കണമെന്ന് ഉപദേശിക്കുന്നു. ബിജെപിയുടെ കാലുകള്‍ തറയില്‍ ഊന്നിയിട്ടില്ല. എല്ലാ വിഭവങ്ങളും ഉപയോഗിച്ചിട്ടും ബിജെപി തെരഞ്ഞെടുപ്പില്‍ തോറ്റു. 30 റാലികളില്‍ പ്രധാനമന്ത്രി മോദി പ്രസംഗിച്ചു. എന്നാല്‍ അതിന് അനുസരിച്ച് ഫലമുണ്ടായില്ലെന്ന് പറഞ്ഞ് സേന മോദിയെ ആക്രമിച്ചു. ഇന്ന് മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ ശിവസേന വിജയിക്കുമെന്ന് സാംമ്‌നയിലെ എഡിറ്റോറിയല്‍ അവകാശപ്പെടുന്നു. മോദിയും എല്ലാ കേന്ദ്ര മന്ത്രിമാരും മഹാരാഷ്ട്രയില്‍ തങ്ങി പ്രചാരണം നടത്തിയിട്ടും ശിവസേന 63 സീറ്റില്‍ ജയിച്ചിരുന്നുവെന്നും സാംമ്‌ന ബിജെപിയെ ഓര്‍മ്മിപ്പിക്കുന്നു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×