March 18, 2025 |
Share on

റാവുവിനേയും മന്‍മോഹനേയും ഇന്ദിരയേയും രാജീവിനേയും പ്രശംസിച്ച് ശിവസേന

അഴിമുഖം പ്രതിനിധി ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ താങ്ങിനിര്‍ത്തുന്നതില്‍ മുന്‍ പ്രധാനമന്ത്രിമാരായ പിവി നരസിംഹ റാവുവും മന്‍മോഹന്‍സിംഗും നല്‍കിയ സംഭാവനകളെ മറക്കാനാകില്ലെന്ന് ശിവസേന. വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അകമഴിഞ്ഞ് ശിവസേന പ്രശംസിച്ചിരുന്നു. വിദേശ രാജ്യങ്ങളില്‍ മോദി പ്രിയംകരനാണെങ്കിലും നരസിംഹ റാവുവിനേയും മന്‍മോഹന്‍ സിംഗിനേയും പോലുള്ളവരാണ് ഇന്ത്യയുടെ സാമ്പത്തിക മുന്നേറ്റത്തിന് അടിത്തറയിട്ടതും രാജ്യത്തിന്റെ വാതിലുകള്‍ മറ്റു രാജ്യങ്ങള്‍ക്കായി തുറന്നിട്ടതും. എങ്ങനെ നമ്മള്‍ അവരുടെ സംഭാവനകളെ മറക്കും എന്ന് ശിവസേനയുടെ മുഖപത്രമമായ സാംമ്‌ന […]

അഴിമുഖം പ്രതിനിധി

ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ താങ്ങിനിര്‍ത്തുന്നതില്‍ മുന്‍ പ്രധാനമന്ത്രിമാരായ പിവി നരസിംഹ റാവുവും മന്‍മോഹന്‍സിംഗും നല്‍കിയ സംഭാവനകളെ മറക്കാനാകില്ലെന്ന് ശിവസേന. വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അകമഴിഞ്ഞ് ശിവസേന പ്രശംസിച്ചിരുന്നു. വിദേശ രാജ്യങ്ങളില്‍ മോദി പ്രിയംകരനാണെങ്കിലും നരസിംഹ റാവുവിനേയും മന്‍മോഹന്‍ സിംഗിനേയും പോലുള്ളവരാണ് ഇന്ത്യയുടെ സാമ്പത്തിക മുന്നേറ്റത്തിന് അടിത്തറയിട്ടതും രാജ്യത്തിന്റെ വാതിലുകള്‍ മറ്റു രാജ്യങ്ങള്‍ക്കായി തുറന്നിട്ടതും. എങ്ങനെ നമ്മള്‍ അവരുടെ സംഭാവനകളെ മറക്കും എന്ന് ശിവസേനയുടെ മുഖപത്രമമായ സാംമ്‌ന എഴുതി. കഴിഞ്ഞ ദിവസം അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ മോദി ഇന്ത്യന്‍ വംശജരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ യുപിഎ സര്‍ക്കാരിന്റെ കാലത്ത് നടന്ന അഴിമതികളെ പരാമര്‍ശിച്ച് സംസാരിച്ചതിന് പിന്നാലെയാണ് കേന്ദ്ര, മഹാരാഷ്ട്ര സര്‍ക്കാരുകളില്‍ ബിജെപിയുടെ സഖ്യകക്ഷിയായ ശിവസേന മുഖപ്രതത്തില്‍ ഇപ്രകാരം എഴുതിയത്. മോശം അവസ്ഥയില്‍ നിന്നും ഇന്ത്യയുടെ സമ്പദ് വ്യസ്ഥയ്ക്ക് ദിശ നല്‍കിയത് ഈ മുന്‍ പ്രധാനമന്ത്രിമാരാണ് സാംമ്‌ന പറയുന്നു. മുന്‍പ്രധാനമന്ത്രിമാരായ ഇന്ദിരയേയും രാജീവ് ഗാന്ധിയേയും പ്രശംസിക്കാനും സാംമ്‌ന മറന്നില്ല. ദൂരദര്‍ശനിലും ആശയവിനിമയ രംഗത്തും വിപ്ലവകരമായ മാറ്റങ്ങള്‍ സംഭവിച്ചത് ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രി ആയിരുന്നപ്പോഴാണ്. അത് മകന്‍ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായപ്പോള്‍ മുന്നോട്ട് കൊണ്ടുപോയി.

×