July 24, 2026 |
Share on

ശുഐബ് അക്തറിന്റെ സഹോദരന്റെ ശവസംസ്‌കാര ചടങ്ങിൽ ലഷ്‌കർ ഭീകരർ; വീഡിയോ പുറത്ത്

മുംബൈ ഭീകരാക്രമണംത്തിന്റെ സൂത്രധാരനും ലഷ്‌കർ സ്ഥാപകനുമായ ഹാഫിസ് സയീദിന്റെ അടുത്ത അനുയായികൾ ശവസ്‌കാര ചടങ്ങിൽ പങ്കെടുത്തുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം ശുഐബ് അക്തറിന്റെ സഹോദരൻ ഷാഹിദ് അക്തറിന്റെ ശവസംസ്‌കാര ചടങ്ങിൽ പങ്കെടുത്ത് ഭീകര സംഘടനയായ ലഷ്‌കറെ തയ്യിബയുടെ പ്രതിനിധികൾ. ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച ഷാഹിദിന്റെ അന്ത്യകർമങ്ങളിൽ ലഷ്‌കറെ തയ്യിബ ഡെപ്യൂട്ടി ചീഫ് സയ്ഫുള്ള കസുരി ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ജൂൺ 24-നാണ് ഷാഹിദ് അക്തർ അന്തരിച്ചത്.
മുംബൈ ഭീകരാക്രമണംത്തിന്റെ സൂത്രധാരനും ലഷ്‌കർ സ്ഥാപകനുമായ ഹാഫിസ് സയീദിന്റെ അടുത്ത അനുയായികൾ ശവസ്‌കാര ചടങ്ങിൽ പങ്കെടുത്തുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇസ്ലാമാബാദിലെ എച്ച്-8 ഖബർസ്ഥാനിൽ നടന്ന ചടങ്ങിൽ ലഷ്‌കറെയുടെ രാഷ്്ട്രീയ വിഭാഗമായ പാകിസ്ഥാൻ മർക്കസി മുസ്ലിം ലീഗ് പ്രസിഡന്റ് ഇനാമുർ റഹ്‌മാനെയും ദൃശ്യങ്ങളിൽ കാണാം.


മർക്കസി മുസ്ലിം ലീഗാണ് വീഡിയോ പുറത്തുവിട്ടത്. മരിച്ചയാൾക്കായി ഭീകരർ ഉൾപ്പെടെയുള്ളവർ വരിയായി നിന്ന് പ്രാർഥിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. സംഭവത്തെക്കുറിച്ച് ശുഐബ് അക്തർ ഇതുവരെ പ്രതികരിച്ചിട്ടില്ല. അക്തർ 2011-ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും കമന്റേറ്ററായി സജീവമാണ്.
സയ്ഫുള്ള കസൂരി ഉൾപ്പെടെയുള്ള ഭീകരർ പൊതുചടങ്ങിൽ പങ്കെടുത്തത് ഭീകരതയ്ക്കും ഇന്ത്യാവിരുദ്ധ ഘടകങ്ങൾക്കും പാകിസ്ഥാൻ നൽകുന്ന പിന്തുണയാണ് വെളിവാക്കുന്നത്. ഇന്ത്യയെ സംബന്ധിച്ച് കസൂരി സ്വതന്ത്രമായി പൊതുചടങ്ങിൽ പങ്കെടുത്തു എന്നത് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം കസൂരിയുടെ പ്രകോപനപരമായ പ്രസംഗങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

Content Summary: Controversy has erupted after representatives of the banned militant group Lashkar-e-Taiba (LeT), including deputy chief Saifullah Kasuri, were seen attending the funeral of Shahid Akhtar, brother of former Pakistan cricketer Shoaib Akhtar.

Leave a Reply

Your email address will not be published. Required fields are marked *

×