ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓരോ വിദേശ സന്ദർശനങ്ങൾക്കും ഇന്ത്യൻ സർക്കാർ ചെലവാക്കുന്നത് കോടികൾ! മോദിയുടെ റഷ്യ, യുഎഇ സന്ദർശനങ്ങൾക്ക് മാത്രമായി 10 കോടിയോളമാണ് ഇന്ത്യൻ ഖജനാവിൽ നിന്നു ചെലവായത്. കമോഡർ ലോകേഷ് ബത്ര വിവരാവകാശ നിയമ പ്രകാരം നേടിയ വിവരങ്ങളിലാണ് കോടികളുടെ കണക്ക് വെളിയിൽ വന്നിരിക്കുന്നത്. പ്രധാനമന്ത്രി നടത്തുന്ന ഓരോ യാത്രയുടെയും കണക്കുകൾ കണ്ടെത്തുക എന്ന ലക്ഷ്യമായിരുന്നു ബത്രയുടേത്. എന്നാൽ എല്ലാ ഇന്ത്യൻ എംബസികളും അദ്ദേഹത്തിന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ തയ്യാറായില്ല.
റഷ്യൻ തലസ്ഥാനമായ മോസ്‌കോ സന്ദർശനത്തിനായി അഞ്ച് കോടി രൂപയിലധികവും, യുഎഇ സന്ദർശനത്തിന് നാല് കോടി രൂപയിലധികവുമാണ് പ്രധാനമന്ത്രിക്കായി ചിലവഴിച്ചത്.
2024 ജൂലൈയിൽ മോസ്‌കോയിലെത്തിയ പ്രധാനമന്ത്രിക്ക് കമ്യൂണിറ്റി സ്വീകരണം നൽകുന്നതിനായി ഇന്ത്യൻ എംബസി ചിലവഴിച്ചത് 1.87 കോടി രൂപയാണ്. താമസ സൗകര്യം ഒരുക്കുന്നതിന് 1,81,69,388 രൂപയും, പ്രതിദിന അലവൻസ് 20,81,303 രൂപയും, ഗതാഗതത്തിനായി 59,06,031 രൂപയും, മറ്റ് ആവിശ്യങ്ങൾക്കായി 62,56,129 രൂപയുമാണ് മോസ്‌കോയിൽ മാത്രം ചിലവഴിച്ചത്. മൊത്തം; 5,12,10,110 കോടി രൂപ.
മോദിയുടെ യുഎഇ യാത്രയിൽ ചിലവായ മുഴുവൻ തുക 4,95,49,408 കോടി രൂപയാണ്. ഓരോ ആവശ്യത്തിനും ചിലവായ പ്രത്യേക തുകകയുടെ കണക്കുകൾ നൽകാൻ അബുദാബി എംബസി തയ്യാറായിരുന്നില്ല. റിസപ്ഷനുകളും മറ്റ് പരിപാടികളും സംഘടിപ്പിക്കുന്നതിന് സ്പോൺസർമാരുണ്ടോ എന്ന് അബുദാബി എംബസിയോട് ബത്ര ചോദിച്ചിരുന്നു. പ്രധാനമന്ത്രിയുമായി കമ്മ്യൂണിറ്റി ആശയവിനിമയം നടത്തിയ അഹ്ലൻ മോദിയെക്കുറുള്ള പരാമർശമായിരുന്നു മറുപടിയിൽ ഉണ്ടായിരുന്നത്.
2024 ഒക്ടോബറിലെ കസാൻ യാത്രയിൽ നരേന്ദ്ര മോദിയുടെ മുഴുവൻ ചിലവ് 10,24,59,171 രൂപയായിരുന്നു. താമസ സൗകര്യത്തിനായി 1,62,79,655 രൂപയും, പ്രതിദിന അലവൻസ് 25,67,158 രൂപയും, ഗതാഗതത്തിനായി 1,79,85,100 രൂപയും, മറ്റു ആവിശ്യങ്ങൾക്കായി 6,56,27,258 രൂപയുമായിരുന്നു ചിലവാക്കിയത്.

ഓരോ രാജ്യത്ത് സന്ദർശനത്തിനെത്തുമ്പോഴും ആ രാജ്യത്ത് പ്രധാനമന്ത്രിയെ വരവേൽക്കുന്നതിന് നർത്തകരെയും, സംഗീതജ്ഞരെയും, ചിയർ ലീഡർമാരെയും സജ്ജീകരിച്ച് നിർത്തുന്നു. 2024 ജൂലൈയിലെ മോസ്‌കോ സന്ദർശന വേളയിൽ 20 ലക്ഷം രൂപയും, ഒക്ടോബറിലെ കസാൻ സന്ദർശന സമയത്ത് 25 ലക്ഷം രൂപയും വീതം ചിയർ ലീഡേഴ്സിന് നൽകിയതായി പരാതികൾ ഉന്നയിക്കപ്പെട്ടിരുന്നു.
ഇന്ത്യയിലെ സർക്കാർ ഭരണനിർവ്വഹണം സംബന്ധിച്ച വിവരങ്ങൾ അറിയാൻ പൊതുജനങ്ങൾക്ക് അവകാശം നൽകുന്ന 2005ലെ ഒരു സുപ്രധാന നിയമമാണ് വിവരാവകാശ നിയമം. എന്നാൽ, വിവരാവകാശ നിയമ പ്രകാരം ഓരോ പൗരനും അറിയാൻ അർഹതയുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ സന്ദർശനത്തിന്റെ ചിലവുകൾ പങ്കുവയ്ക്കാൻ വിമുഖത കാണിക്കുകയാണ് ചില ഇന്ത്യൻ എംംബസികൾ എന്നാണ് പരാതി.
content summary; Modi spends crores on his visits to other countries, and the data from Indian embassies is shocking