June 26, 2026 |
Share on

ആമിയുടെ ഷൂട്ടിംഗ് തുടങ്ങി; ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി

ആമിയായുള്ള മഞ്ജുവിന്റെ പോസ്റ്ററിന് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്

അതുല്യ എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതകഥ പറയുന്ന ആമിയുടെ ചിത്രീകരണം ഇന്ന് ആരംഭിച്ചു. പുന്നയൂര്‍കുളത്താണ് ഷൂട്ടിംഗ്. കമല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ ആണ് ആമിയായി വേഷമിടുന്നത്.

ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങിയിട്ടുണ്ട്. ആമിയായുള്ള മഞ്ജുവിന്റെ പോസ്റ്ററിന് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. മാധവിക്കുട്ടിയായുള്ള മഞ്ജുവിന്റെ വേഷപ്പകര്‍ച്ചയ്ക്കായി കാത്തിരിക്കുകയാണ് സാഹിത്യ-സിനിമ പ്രേമികള്‍. കമല സുരയ്യ എന്ന മാധവിക്കുട്ടിയുടെ ഓര്‍മകള്‍ ജ്വലിക്കുന്ന നീര്‍മാതളച്ചുവട്ടില്‍ നിന്നുമാണ് ഷൂട്ടിംഗ് ആരംഭിക്കുകയെന്ന് നേരത്തെ കമല്‍ വെളിപ്പെടുത്തിയിരുന്നു.

നാളെമുതല്‍ ആമിയുടെ കുട്ടിക്കാലത്തിന്റെ ഷൂട്ടിംഗ് ഒറ്റപ്പാലത്ത് ആരംഭിക്കും. രണ്ടാഴ്ച നീളുന്ന ഷൂട്ടിംഗില്‍ മഞ്ജു വാര്യരുടെ മൂന്നോ നാലോ രംഗങ്ങള്‍ മാത്രമാണ് ചിത്രീകരിക്കുന്നത്. തുടര്‍ന്ന് രണ്ട് മാസത്തിന് ശേഷം ആരംഭിക്കുന്ന ഷൂട്ടിംഗില്‍ മഞ്ജുവിന്റെ സജീവ സാന്നിധ്യം ഉണ്ടാകും. ആമിയാകാന്‍ സമയമെടുത്ത് ശരീരം സജ്ജമാക്കാനാണ് ഷൂട്ടിംഗ് രണ്ട് മാസം നീട്ടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

×