March 27, 2025 |
Share on

‘ഇന്ത്യയില്‍ മൗനം, വിദേശത്ത് വ്യക്തിപരം’; അദാനിയെ മോദി അമേരിക്കയിലും സംരക്ഷിക്കുന്നുവെന്ന് രാഹുൽ

എക്സിലൂടെയായിരുന്നു രാഹുൽ ​ഗാന്ധിയുടെ പ്രതികരണം

ഗൗതം അദാനിക്കെരെയുള്ള യുഎസിലെ അഴിമതി കുറ്റവുമായി ബന്ധപ്പെട്ട ചോദ്യത്തിന് നരേന്ദ്ര മോദി വ്യക്തതയില്ലാത്ത മറുപടി നൽകിയതിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി. ഇന്ത്യയിലായിരിക്കുമ്പോൾ അദാനി വിഷയത്തിൽ മൗനം പാലിക്കുകയും വിദേശ ​രാജ്യത്ത് വിഷയം വ്യക്തപരമാണെന്ന് പറയുകയും ചെയ്ത മോദിയുടെ പരാമർശത്തെ രാഹുൽ ​ഗാന്ധി കടുത്ത ഭാഷയിൽ വിമർശിച്ചു. അദാനിയുടെ അഴിമതിയെ മറച്ചു പിടിക്കാനാണ് പ്രധാനമന്ത്രിയുടെ ശ്രമമെന്നും രാഹുൽ ​ഗാന്ധി ആരോപിച്ചു.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയായിരുന്നു രാഹുൽ ​ഗാന്ധിയുടെ പ്രതികരണം. രാജ്യത്ത് വെച്ച് അദാനിയെക്കുറിച്ച് ചോദിച്ചാൽ നിശബ്ദനായി നിൽക്കുന്നു. വിദേശത്ത് എത്തുമ്പോൾ അദാനി വിഷയം ചോദിച്ചാൽ അത് വ്യക്തിപരമായ കാര്യമാണെന്ന് പറയുന്നു. അമേരിക്കയിൽ പോലും അദാനിയുടെ അഴിമതിയെ മറച്ചുപിടിക്കാനാണ് നരേന്ദ്ര മോദി ശ്രമിക്കുന്നതെന്ന് രാഹുൽ ​ഗാന്ധി പറഞ്ഞു.

സുഹൃത്തിന്റെ പോക്കറ്റ് നിറക്കുമ്പോൾ മോദിക്ക് അത് രാഷ്ട്രനിർമ്മാണമാണ്. എന്നാൽ കൈക്കൂലി വാങ്ങുകയും രാജ്യത്തിൻ്റെ സ്വത്ത് കൊള്ളടയിക്കുകയും ചെയ്യുമ്പോൾ അത് വ്യക്തിപരമായ കാര്യമാകുന്നു, രാഹുൽ ​ഗാന്ധി കൂട്ടിച്ചേർത്തു.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനൊപ്പം നടത്തിയസംയുക്ത വാർത്താ സമ്മേളനത്തിൽ ഗൗതം അദാനിക്കെതിരെ യുഎസ് സർക്കാർ ഉന്നയിച്ച കോഴ ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിന് വ്യക്തതയില്ലാത്ത മറുപടിയാണ് മേദി നൽകിയത്. വ്യക്തി സ്വാതന്ത്ര്യത്തിന് പ്രാധാന്യം നൽകുന്ന രാജ്യമാണ് ഇന്ത്യയെന്നും ഒരു വ്യക്തിയെക്കുറിച്ചുള്ള കാര്യങ്ങൾ രണ്ട് രാജ്യങ്ങളുടെ നേതാക്കൾ തമ്മിലുള്ള കൂടിക്കാഴ്ചയിൽ ചർച്ച ചെയ്യാറില്ലെന്നുമായിരുന്നു മോദിയുടെ മറുപടി.

‘ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. നമ്മുടെ സംസ്കാരവും ചിന്തയും വസുധൈവ കുടുംബകം എന്ന തത്വത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. ലോകം മുഴുവൻ ഒരു കുടുംബമാണ് എന്നതാണ് വസുദൈവ കുടുംബകം എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. അദാനിക്കെതിരായ ആരോപണങ്ങൾ വ്യക്തിപരമായ കാര്യങ്ങളാണെന്നും ഇത്തരം വ്യക്തപരമായ കാര്യങ്ങൾ രണ്ട് രാജ്യങ്ങളിലെ നേതാക്കൾ തമ്മിലുള്ള കൂടിക്കാഴ്ചക്കിടയിൽ ചർച്ച ചെയ്യില്ലെന്നും’ നരേന്ദ്ര മോദി പറഞ്ഞു.

Content Summary: Silence on Adani Issue in India, Labeled as ‘Personal Matter’ Abroad, Rahul says that Modi will protect Adani in America too
Adani Issue rahul gandhi 

×