June 04, 2026 |
Share on

‘ഗജിനി’യെ മറികടന്ന് ‘സിതാരേ സമീൻ പർ’

പത്ത് ദിവസം കൊണ്ട് നേടിയത് 122 കോടി

ബോക്സ് ഓഫീസിൽ റെക്കോർഡ് കളക്ഷൻ നേടി ആമിർ ഖാന്റെ ‘സിതാരേ സമീൻ പർ’. റിലീസായി രണ്ടാം ആഴ്ചയും പൂർത്തിയാകുമ്പോൾ ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ആറാമത്തെ ചിത്രമായി ‘സിതാരേ സമീൻ പർ’. പത്ത് ദിവസത്തെ മൊത്തം കളക്ഷൻ 122.65 കോടിയാണ്. റിലീസ് ദിവസം താരതമ്യേന കുറഞ്ഞ തുക നേടിയ സിതാരേ സമീൻ പർ രണ്ടാം ദിവസം ബോക്സ് ഓഫിസ് കളക്ഷനിൽ ഗണ്യമായ കുതിച്ചുചാട്ടം നടത്തിയിരുന്നു. ആദ്യ ഞായറാഴ്ച 27.25 കോടി രൂപയായിരുന്നു ചിത്രത്തിന്റെ കളക്ഷൻ.

2008 ൽ ആർ.എസ്. പ്രസന്ന സംവിധാനം ചെയ്ത ചിത്രം ‘ഗജിനി’യുടെ ലൈഫ് ടൈം കളക്ഷനും ചിത്രം മറികടന്നു. നിലവിൽ ‘തഗ്‌സ് ഓഫ് ഹിന്ദോസ്ഥാൻ’ (151.3 കോടി രൂപ) മറികടക്കാനുള്ള ശ്രമത്തിലാണ് ചിത്രം. ചിത്രം 150 കോടി നേടുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ. സ്പാനിഷ് ചിത്രമായ ‘ചാമ്പ്യൻസ്’ എന്ന സിനിമയുടെ റീമേക്കാണ് ‘സിതാരേ സമീൻ പർ’. താരെ സമീൻ പർ ദർശീൽ സഫാരിയെ നായകനായി അവതരിപ്പിച്ചപ്പോൾ, ആമിർ ഖാൻ പ്രൊഡക്ഷൻസ് സിതാരേ സമീൻ പർ എന്ന ചിത്രത്തിലൂടെ 10 പുതുമുഖ അഭിനേതാക്കളെയാണ് അവതരിപ്പിച്ചത്.

അരോഷ് ദത്ത, ഗോപി കൃഷ്ണ വർമ, സംവിത് ദേശായി, വേദാന്ത് ശർമ, ആയുഷ് ബൻസാലി, ആശിഷ് പെൻഡ്സെ, ഋഷി ഷഹാനി, ഋഷഭ് ജെയിൻ, നമൻ മിശ്ര, സിമ്രാൻ മങ്കേഷ്‌കർ എന്നിവരാണ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചത്. സംവിധായകൻ അനുരാഗ് ബസുവിന്‍റെ ഹൈപ്പർലിങ്ക്ഡ് ചിത്ര പരമ്പരയിലെ മൂന്നാമത്തെതും അവസാനത്തേതുമായ മെട്രോ ഇൻ ഡിനോ ഈ വാരാന്ത്യത്തിൽ പ്രദർശനത്തിനെത്തുമ്പോൾ, എത്രത്തോളം കളക്ഷൻ നേടാൻ കഴിയുമെന്ന് കണ്ടറിയണം.

content summary: Aamir Khan’s ‘Sitaare Zameen Par’ beats Ghajini, creates new record

Leave a Reply

Your email address will not be published. Required fields are marked *

×