June 14, 2026 |
Share on

സിപിഐഎമ്മില്‍ വിരമിക്കല്‍ പ്രായമില്ലെന്ന് സീതാറാം യെച്യൂരി

അഴിമുഖം പ്രതിനിധി സിപിഐഎം നേതാക്കന്‍മാര്‍ക്ക് വിരമിക്കല്‍ പ്രായം നിശ്ചയിച്ചിട്ടില്ലെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്യൂരി പറഞ്ഞു. മത്സരിക്കുന്നതിന് പ്രായപരിധിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത് വിഎസ് അച്യുതാനന്ദനും ബാധകമാണ്. വിഎസിന്റെ ഊര്‍ജ്ജം താനുള്‍പ്പെടെയുള്ളവര്‍ കണ്ടുപടിക്കേണ്ടതാണെന്നും യെച്യൂരി അഭിപ്രായപ്പെട്ടു. പാര്‍ട്ടി താല്‍പര്യം സംരക്ഷിച്ചാണ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വിഎസ് പ്രചാരണം നയിച്ചത്. ജനങ്ങളുമായി ബന്ധമുള്ളവര്‍ക്ക് പാര്‍ട്ടിയിലും പൊതുരംഗത്തും തുടരാമെന്നും യെച്യൂരി കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടി ഒറ്റക്കെട്ടായി,കൂട്ടായ പ്രചാരണമാണ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ സിപിഐഎം നടത്തിയത്. കേരളത്തില്‍ ബിജെപിക്ക് വോട്ട് വര്‍ദ്ധിച്ചതില്‍ ആശങ്കയുണ്ട്. കോണ്‍ഗ്രസിന്റെ […]

അഴിമുഖം പ്രതിനിധി

സിപിഐഎം നേതാക്കന്‍മാര്‍ക്ക് വിരമിക്കല്‍ പ്രായം നിശ്ചയിച്ചിട്ടില്ലെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്യൂരി പറഞ്ഞു. മത്സരിക്കുന്നതിന് പ്രായപരിധിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത് വിഎസ് അച്യുതാനന്ദനും ബാധകമാണ്. വിഎസിന്റെ ഊര്‍ജ്ജം താനുള്‍പ്പെടെയുള്ളവര്‍ കണ്ടുപടിക്കേണ്ടതാണെന്നും യെച്യൂരി അഭിപ്രായപ്പെട്ടു. പാര്‍ട്ടി താല്‍പര്യം സംരക്ഷിച്ചാണ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വിഎസ് പ്രചാരണം നയിച്ചത്. ജനങ്ങളുമായി ബന്ധമുള്ളവര്‍ക്ക് പാര്‍ട്ടിയിലും പൊതുരംഗത്തും തുടരാമെന്നും യെച്യൂരി കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടി ഒറ്റക്കെട്ടായി,കൂട്ടായ പ്രചാരണമാണ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ സിപിഐഎം നടത്തിയത്. കേരളത്തില്‍ ബിജെപിക്ക് വോട്ട് വര്‍ദ്ധിച്ചതില്‍ ആശങ്കയുണ്ട്. കോണ്‍ഗ്രസിന്റെ വോട്ടുകളാണ് ചോര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രകമ്മിറ്റി യോഗത്തിന്റെ തീരുമാനങ്ങള്‍ വിശദീകരിക്കുമ്പോള്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു യെച്യൂരി.

 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×