July 18, 2026 |
Share on

തളർന്നുപോയി; ശിവദാസൻ നായർ

അഴിമുഖം പ്രതിനിധി താൻ ലൈംഗികോദ്ദേശ്യത്തോടെ ആക്രമണം നടത്തിയെന്ന ജമീല പ്രകാശത്തിൻറെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് കെ. ശിവദാസൻ നായർ എംഎൽഎ. നിയമസഭയിൽ നിന്നുള്ള ദൃശ്യങ്ങളുമായി നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തള്ളിനിടയ്ക്ക് അവിടെ വന്നപ്പോഴാണ് കടി കിട്ടിയതെന്നും അല്ലാതെ ഒന്നും നടന്നിട്ടില്ലെന്നും ശിവദാസൻനായർ പറഞ്ഞു. ഇടത് പക്ഷം നടത്തിയ അക്രമത്തോട് ജനങ്ങൾക്ക് എതിർപ്പുണ്ട്. ഇത് മനസ്സിലാക്കിയാണ് അവർ കഥ മെനഞ്ഞതെന്നും ശിവദാസൻന നായർ പറഞ്ഞു. പതിമൂന്നാംതിയതി പ്രതിപക്ഷം സ്പീക്കർക്ക് നൽകിയ പരാതിയിൽ ലൈംഗികാക്രമണത്തെക്കുറിച്ച് പറയുന്നില്ല. പിന്നീട് […]

അഴിമുഖം പ്രതിനിധി

താൻ ലൈംഗികോദ്ദേശ്യത്തോടെ ആക്രമണം നടത്തിയെന്ന ജമീല പ്രകാശത്തിൻറെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് കെ. ശിവദാസൻ നായർ എംഎൽഎ. നിയമസഭയിൽ നിന്നുള്ള ദൃശ്യങ്ങളുമായി നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തള്ളിനിടയ്ക്ക് അവിടെ വന്നപ്പോഴാണ് കടി കിട്ടിയതെന്നും അല്ലാതെ ഒന്നും നടന്നിട്ടില്ലെന്നും ശിവദാസൻനായർ പറഞ്ഞു.

ഇടത് പക്ഷം നടത്തിയ അക്രമത്തോട് ജനങ്ങൾക്ക് എതിർപ്പുണ്ട്. ഇത് മനസ്സിലാക്കിയാണ് അവർ കഥ മെനഞ്ഞതെന്നും ശിവദാസൻന നായർ പറഞ്ഞു. പതിമൂന്നാംതിയതി പ്രതിപക്ഷം സ്പീക്കർക്ക് നൽകിയ പരാതിയിൽ ലൈംഗികാക്രമണത്തെക്കുറിച്ച് പറയുന്നില്ല. പിന്നീട് പതിനാറാം തിയതി കൊടുക്കുന്ന പരാതിയിലാണ് ലൈംഗികാരോപണം ഉള്ളത്. ജമീല പ്രകാശത്തിൻറെ പ്രചാരണം അസത്യപൂർണവും, ദുരുദ്ദേശ്യപരവുമാണെന്നും അദ്ദേഹം വ്യക്തമാക്കി.

താൻ ഏത് വരെ പോകുമെന്ന് ജനങ്ങൾക്ക് അറിയാം. തനിക്കുണ്ടായ ദുരനുഭവം അപ്പോൾ തന്നെ സ്പീക്കറെ അറിയിച്ചതായും ശിവദാസൻ നായർ പറഞ്ഞു. മുഖ്യമന്ത്രിയെ ആക്രമിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. അത് പരാജയപ്പെട്ടപ്പോൾ ജാള്യം മറയ്ക്കാനാണ് കഥകൾ മെനഞ്ഞത്. ഏത് പുരുഷനും തളർന്ന് പോകുന്ന ആരോപണമാണ് തനിക്കെതിരെ ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

കെപിസിസി വൈസ് പ്രസിഡണ്ട് എംഎം ഹസ്സനോടൊപ്പമാണ് ശിവദാസൻ നായർ വാർത്താ സമ്മേളനം നടത്തിയത്. 

Tags:

One response to “തളർന്നുപോയി; ശിവദാസൻ നായർ”

  1. Avatar sarath kumar says:

    അദ്ധ്വാനിച്ചതല്ലെ തളര്‍ന്ന് പോകും…ഇനിയും അദ്ധ്വാനിനിക്കാന്‍ വകയുണ്ട്…വിമാനത്താവളം സ്വന്തം മണ്ഡലത്തില്‍ തന്നെയാണല്ലോ? ഈ ആറമ്മുളക്കാര്‍ പറയുന്ന ഒരു പ്രത്യയശാസ്ത്രമുണ്ട് പണ്ടെ പോലെ ഇപ്പോള്‍ പെരുപ്പില്ലാന്ന്, അതിന്റെ കുഴപ്പമാണ് നായരെ

Leave a Reply

Your email address will not be published. Required fields are marked *

×