ആറുമാസമായിട്ടും അദാനിക്ക് അമേരിക്കയുടെ നോട്ടീസ് കൈമാറാതെ മോദി സര്‍ക്കാര്‍

യു.എസ് സെക്യൂരിറ്റീസ് കമ്മീഷന്‍ അമേരിക്കന്‍ കോടതിയിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്

ആറുമാസമായിട്ടു ഗൗതം അദാനിക്കും മരുമകന്‍ സാഗര്‍ അദാനിക്കും അദാനി ഗ്രൂപ്പിനെ മറ്റ് പ്രമുഖര്‍ക്കും എതിരെ നല്‍കിയ നോട്ടീസ് അവര്‍ക്ക് കൈമാറാന്‍ നരേന്ദ്ര മോദി സര്‍ക്കാരിന് കഴിയുന്നില്ല എന്ന് അമേരിക്കന്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷന്‍ (യു.എസ് എസ്.ഇ.സി) തിങ്കളാഴ്ച അമേരിക്കന്‍ കോടതിയെ അറിയിച്ചു. കഴിഞ്ഞ ഫെബ്രുവരി 18നാണ് ഈ കേസില്‍ അദാനിമാരോട് കോടതിയില്‍ ഹാജറാകാനും തെളിവ് നല്‍കാനും ആവശ്യപ്പെട്ടുകൊണ്ടുള്ള നോട്ടീസ് അവര്‍ക്ക് കൈമാറാന്‍ ഇന്ത്യയുടെ നിയമമന്ത്രാലത്തിന്റെ സഹായം തേടിയിട്ടുണ്ട് എന്ന കാര്യം യു.എസ് എസ്.ഇ.സി അമേരിക്കന്‍ കോടതി മുന്നാകെ അറിയിച്ചത്.

ഇന്ത്യയില്‍ വൈദ്യുതി വിതരണ കരാര്‍ ലഭിക്കാന്‍ വേണ്ടി 2000 കോടി രൂപയിലേറെയുടെ കൈക്കൂലി, മറ്റ് സാമ്പത്തിക തട്ടിപ്പുകള്‍ എന്നീ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വര്‍ഷം നവംബറിലാണ് ന്യൂയോര്‍ക്കില്‍ അദാനി ഗ്രൂപ്പിനെതിരെ കേസ് ഫയല്‍ ചെയ്യപ്പെട്ടത്. ഇന്ത്യയില്‍ അഴിമതിക്കേസില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന കാര്യം യു.എസ് നിക്ഷേപകരുമായുള്ള കരാറില്‍ വെളിപ്പെടുത്താതാണ് അദാനി ഗ്രൂപ്പിനെതിരെയുള്ള കേസിന്റെ അടിസ്ഥാനം. ഇത് സംബന്ധിച്ച നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അദാനി ഗ്രൂപ്പിന് അറിയിപ്പുകളും കോടതിയില്‍ ഹാജറാകാനുള്ള നോട്ടീസും കൈമാറാനാണ് കഴിഞ്ഞ ഫെബ്രുവരി മുതല്‍ നിയമമന്ത്രാലയവുമായി യു.എസ് എസ്.ഇ.സി ബന്ധപ്പെടുന്നത്.

ഇക്കാര്യങ്ങള്‍ തിങ്കളാഴ്ച (ഓഗസ്റ്റ് 11) എസ്.ഇ.സി ന്യൂയോര്‍ക്ക് ഈസ്റ്റേണ്‍ കോടതിയെ അറിയിച്ചു. ‘പ്രതികള്‍ ഇന്ത്യയിലാണുള്ളത് എന്നതുള്ളത് കൊണ്ട് അവര്‍ക്ക് നോട്ടീസ് നല്‍കാനുള്ള ശ്രമം തുടരുകയാണ്. ഹേഗ് സര്‍വ്വീസ് കണ്‍വെന്‍ഷന്‍ (ഐക്യരാഷ്ട്രസഭയുടെ തീരുമാനം) പ്രകാരം ഇതിനായി ഇന്ത്യന്‍ ഭരണാധികാരികളുടെ സഹായത്തിന് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ലഭ്യമായിട്ടില്ല. കേസിന്റെ നോട്ടീസ്, കോടതിയില്‍ ഹാജാറുന്നതില്‍ നിന്ന് ഒഴിവാക്കണമെങ്കില്‍ അപേക്ഷ നല്‍കണമെന്ന കാര്യം, പരാതിയുടെ പകര്‍പ്പ് എന്നിവയെല്ലാം പ്രതികള്‍ക്കും അവരുടെ അഭിഭാഷകര്‍ക്കും അയയ്ക്കുകയും ഇന്ത്യന്‍ നിയമ നീതിന്യായ മന്ത്രാലയം വഴി അറിയിക്കുകയും ചെയ്തു”-അവര്‍ കോടതിയെ അറിയിച്ചു.

അമേരിക്കന്‍ ജസ്റ്റിസ് ഡിപാര്‍ട്ട്മെന്റില്‍ ഗൗതം അദാനിക്കും സാഗര്‍ അദാനിക്കും മറ്റുമെതിരെ സമര്‍പ്പിക്കപ്പെട്ടിട്ടുള്ള കേസ് പിന്‍വലിപ്പിക്കാന്‍ അദാനി ഗ്രൂപ്പ് സമ്മര്‍ദ്ദം നടത്തുകയാണെന്ന് മാര്‍ച്ചില്‍ ‘അഴിമുഖം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

(അമേരിക്കന്‍ കേസ് ഉള്‍പ്പെടെ അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട അഴിമുഖത്തിന്റെ എക്‌സ്‌ക്ലൂസീവ് റിപ്പോര്‍ട്ടുകള്‍ ഇവിടെ വായിക്കാം)

ഡോണാള്‍ഡ് ട്രംപ് ഭരണകൂടം ഫിബ്രവരിയില്‍ ‘ഫോറിന്‍ കറപ്റ്റ് പ്രാക്ടീസസ് ആക്ട്’ മരവിപ്പിച്ചിട്ടുണ്ട് എന്ന ഒറ്റ വാദത്തിലൂന്നിയായിരുന്നു അദാനി ഗ്രൂപ്പിന്റെ വാദം. സമാനമായ കേസില്‍ അസൂര്‍ പവര്‍ എന്ന സ്ഥാപനത്തിന്റെ മുന്‍ സി.ഇ.ഒ സിറില്‍ കബാനെസ് എന്ന സിംഗപൂര്‍ സ്വദേശി നിലവില്‍ രാജ്യത്തില്ല എന്ന കാര്യവും യു.എസ് എസ്.ഇ.സി കോടതിയെ അറിയിച്ചു. അസുര്‍ പവറിനും അദാനി ഗ്രീനിനും വൈദ്യുതി വിതരണ കരാറുകള്‍ ലഭിക്കുമ്പോള്‍ സി.ഇ.ഒ പദവിയില്‍ ഉണ്ടായിരുന്ന ആളാണ് സിറില്‍ കബാനെസ്. വൈദ്യുതി കരാറുകള്‍ സംബന്ധിച്ച മധ്യസ്ഥചര്‍ച്ചകള്‍ നടക്കുന്ന 2019-22 കാലയളവില്‍ സി.ഇ.ഒ ആയിരുന്ന അദ്ദേഹം 2022 ഏപ്രിലില്‍ രാജിവയ്ക്കുകയായിരുന്നു.

സിംഗപൂരിലെ പ്രദേശിക അഭിഷകരുമായി ബന്ധപ്പെട്ട് സിറില്‍ കബാനെസിനെ കണ്ടെത്താന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും അതിതുവരെ സാധിച്ചിട്ടില്ല. പ്രതി സിംഗപൂര്‍ വിട്ടതായാണ് എസ്.ഇ.സി.യുടെ അറിവ്. മറ്റ് അധികാരമേഖലകള്‍ വഴി പ്രതിയെ ബന്ധപ്പെടാനുള്ള ശ്രമങ്ങള്‍ നടക്കുന്നു.’-അവര്‍ കോടതിയെ അറിയിച്ചു. ജൂണ്‍ 27-നും ഇതേ കാര്യമാണ് ഇവര്‍ കോടതിയെ സിറിലിനെ സംബന്ധിച്ച് അറിയിച്ചത്. അന്ന് അദാനിയുമായി ബന്ധപ്പെടാന്‍ ഇന്ത്യന്‍ നിയമമന്ത്രാലയത്തിന്റെ സഹായം തേടുന്നുവെന്നും പറഞ്ഞു.

നിയമമന്ത്രാലയം ഗൗതം അദാനിക്കും മറ്റുള്ളവര്‍ക്കുമുള്ള നോട്ടീസ് അഹമ്മദാബാദ് കോടതിക്ക് കൈമാറിയിട്ടുണ്ടെന്നായിരുന്നു മാര്‍ച്ചില്‍ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്. അത് പ്രകാരം നഗരത്തിലുള്ള അവരുടെ വിലാസത്തില്‍ ഈ കടലാസുകള്‍ നേരത്തേ ലഭിക്കേണ്ടതാണ്.  Six Months and Counting, the Modi government has yet to serve SEC summons to Gautam Adani

Content Summary; Six Months and Counting, the Modi government has yet to serve SEC summons to Gautam Adani

This post was last modified on August 12, 2025 3:34 pm

സിദ്ധാര്‍ത്ഥ മിശ്ര, രവി നായര്‍:
Related Post
Leave a Comment