ആറ് മണിക്കൂറിൽ താഴെ ഉറങ്ങുന്നവർക്ക് ഹൃദയാഘാതം 20% ഉണ്ടാകാനുള്ള സാധ്യത
ഒരു വ്യക്തിയുടെ ആരോഗ്യത്തിന്റെ അടിസ്ഥാന ഘടകമാണ് ഉറക്കം. ഓരോരുത്തരും ഓരോ രീതിയിലുമാണ് ഉറങ്ങുന്നതും, എന്നാൽ ഇത്തരം രീതികൾ പലപ്പോഴും ആരോഗ്യത്തെ ബാധിക്കുന്ന ഒന്നാണ്. രാത്രിയിൽ സുഖകരമായ ഉറക്കം കിട്ടിയില്ല എങ്കിൽ അത് തീർച്ചയായും ശാരീരികവും മാനസികവുമായ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. അപര്യാപ്തമായതോ തടസ്സപ്പെട്ടതോ ആയ ഉറക്കം രക്തസമ്മർദ്ദം ഉയർത്തുകയും ഹൃദ്രോഗം, ഹൃദയാഘാതം, പ്രമേഹം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. പഠനങ്ങൾ പ്രകാരം, ഓരോ രാത്രിയും ആറ് മണിക്കൂറിൽ താഴെ ഉറങ്ങുന്നവർക്ക് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത 20% കൂടുതലാണെന്നാണ്. sleeping stomach heart attack risk
കമഴ്ന്ന് കിടന്ന് ഉറങ്ങുന്നത് പലതരത്തിലുള്ള ശാരീരിക പ്രശ്നങ്ങളിലേയ്ക്കും നയിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. കമഴ്ന്ന് കിടന്ന് ഉറങ്ങുന്നത് വഴി ശ്വസനത്തെ നേരിട്ട് ബാധിക്കുകയും ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് വഴി വയ്ക്കാനും സാധ്യത ഉണ്ട്. കമഴ്ന്ന് കിടന്ന് ഉറങ്ങുന്നതും ഹൃദയാഘാതവും തമ്മിൽ നേരിട്ട് ബന്ധം ഇല്ലെങ്കിലും ഈ രീതി വലിയ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുമെന്ന് പറയുകയാണ് ബെംഗളൂരുവിലെ ആസ്റ്റർ വൈറ്റ്ഫീൽഡ് ഹോസ്പിറ്റലിലെ ഹൃദ്രോഗ വിഭാഗം മേധാവി ഡോ നവീൻ ചന്ദ്ര ജി എസ്.
‘ ഉറങ്ങുന്ന പൊസിഷനും ഹൃദയാഘാതവും തമ്മിൽ വ്യക്തമായ ബന്ധമില്ലെങ്കിലും കമഴ്ന്ന് കിടന്ന് ഉറങ്ങുന്നവർക്ക് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തിൽ ഉറങ്ങുമ്പോൾ നെഞ്ചിലും വയറിലും സമ്മർദ്ദം ഉണ്ടാകുന്നതിനാൽ, രക്തയോട്ടം തടസ്സപ്പെടുത്തുകയും ഹൃദയത്തിൻ്റെ പ്രവർത്തനം കാര്യക്ഷമമല്ലാതാക്കുകയും ചെയ്യും. കൂടാതെ, ഇത് നട്ടെല്ലിൻ്റെയും നാഡിയുടെയും സമ്മർദ്ദം വർദ്ധിപ്പിക്കുകയും അസ്വസ്ഥതയ്ക്കും കാരണമായേക്കാം, ഇത് ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കും’, എന്നും ഡോ ചന്ദ്ര വ്യക്തമാക്കി.
സുഖകരമായ ഉറക്കം ലഭിക്കുന്നതിന് വേണ്ടി പലരും കമഴ്ന്ന് കിടന്നാണ് ഉറങ്ങുക. ശരീരത്തിന് ആവശ്യമായ ഉറക്കം ലഭിച്ചിട്ട് മാത്രം കാര്യമില്ല, ശരിയായ രീതിയിലല്ല കിടക്കുന്നതെങ്കിൽ അതും നിരവധി ആരോഗ്യ പ്രശ്നങ്ങളിലേയ്ക്ക് നയിക്കും. കമഴ്ന്ന് കിടന്ന് ഉറങ്ങുമ്പോൾ ശ്വാസകോശത്തിന് വികസിക്കാൻ മതിയായ ഇടം ലഭിക്കില്ല. ഇത് ഹൈപ്പോപ്ലാസിയയ്ക്ക് കാരണമായേക്കാം. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾക്കും ഇത് കാരണമാകും. ഈ രീതിയിലുള്ള ഉറക്കം വയറിലെ പേശികളുടെയും കഴുത്തിലെയും മറ്റ് അനുബന്ധ പേശികളുടെയും ചലനം പരിമിതപ്പെടുത്തുന്നതിനാൽ, കഴുത്ത് വേദന, നടുവേദന തുടങ്ങിയ പല പ്രശ്നങ്ങൾക്കും വഴിവയ്ക്കും. ശ്വാസതടസ്സം, ഹൃദയാഘാതം, ഹൃദയസ്തംഭനം, ആൻജീന തുടങ്ങിയ ഗുരുതരമായ ഹൃദ്രോഗങ്ങളുടെ മുന്നറിയിപ്പാണ് ശ്വാസതടസ്സം.
സാധാരണഗതിയിൽ ഉറങ്ങുന്ന പൊസിഷൻ മാത്രം ഹൃദയാഘാതത്തിൻ്റെ പ്രധാന കാരണം അല്ലെങ്കിലും, അത് ഹൃദയപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ഡോ ചന്ദ്ര കൂട്ടിച്ചേർത്തു, പ്രത്യേകിച്ച് ഹൃദ്രോഗങ്ങൾ അമിതവണ്ണം, ഉയർന്ന രക്തസമ്മർദ്ദം, സ്ലീപ് അപ്നിയ ( ഉറക്കവുമായി ബന്ധപ്പെട്ട ഒരു ശ്വസന വൈകല്യം ) പോലുള്ള രോഗങ്ങൾ ഉള്ളവർ ഇങ്ങനെ ഉറങ്ങുന്നത് കൂടുതൽ അപകടത്തിലേക്ക് നയിക്കും. sleeping stomach heart attack risk
നിലവിലെ പഠനങ്ങൾ പ്രകാരം ഒരു വ്യക്തി എങ്ങനെ ഉറങ്ങുന്നു എന്നത് ഹൃദ്രോഗങ്ങളിലേക്ക് നയിക്കുന്ന പ്രധാന അപകട ഘടകമായി കണക്കാക്കുന്നില്ലെന്ന് ബത്ര ഹോസ്പിറ്റലിലെ സീനിയർ ഹാർട്ട് സ്‌പെഷ്യലിസ്റ്റായ ഡോ വർഷ കൗൾ പറഞ്ഞു. എന്നിരുന്നാലും, കമഴ്ന്നു കിടന്ന് ഉറങ്ങുന്നത് ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളെ ദോഷകരമായി ബാധിക്കും. ധമനികളിൽ അമിതമായി കൊഴുപ്പും കൊളസ്‌ട്രോളും അടിഞ്ഞുകൂടുന്നതാണ് പ്രധാനമായും ഹൃദയാഘാതത്തിന് കാരണമാകുന്നത്. ഹൃദയപേശിയിലേക്കുള്ള രക്തയോട്ടം കുറയുകയോ നിലയ്ക്കുകയോ ചെയ്യുമ്പോൾ, അത് ഹൃദയകോശങ്ങളെ നശിപ്പിക്കും. ഇതൊരു മെഡിക്കൽ അവസ്ഥയാണ്, ഗുരുതരമായ പ്രശ്നങ്ങൾ ഒഴിവാക്കാൻ വേഗത്തിൽ രോഗനിർണയം നടത്തേണ്ടതുണ്ട്, എന്ന് സൈനോവ ഷാൽബി ഹോസ്പിറ്റലിലെ കൺസൾട്ടൻ്റ് ഇൻ്റർവെൻഷണൽ കാർഡിയോളജിസ്റ്റ് ആയ അമിത് ഗംഗ്വാനി പറഞ്ഞു. ഉറങ്ങുമ്പോൾ നട്ടെല്ല് നല്ല ശരിയായ രീതിയിൽ ആകേണ്ടത് ആവശ്യമാണ് ഒരു വശത്തേയ്ക്ക് ചരിഞ്ഞോ നിവർന്നോ കിടക്കുന്നതാണ് ഹൃദയാരോഗ്യത്തിന് ഉത്തമം. കമഴ്ന്ന് കിടന്ന് ഉറങ്ങുന്നത് സന്ധികൾക്കും മസിലിനും ദോഷം ചെയ്യും.
content summary ; Does sleeping on the stomach increase heart attack risk? Experts answer