June 06, 2026 |
Share on

ഇടുപ്പിന് പരിക്ക്: ബ്രിസ്‌ബേന്‍ ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റില്‍ നിന്ന് ആന്റി മുറെ പിന്മാറി

ക്വാര്‍ട്ടര്‍ ഫൈനലിലെ കടുത്ത മത്സരത്തില്‍ അമേരിക്കന്‍ താരം സാം ക്യറെയോട് തോറ്റ ശേഷം എടിപി ടൂറില്‍ ആന്‍ഡി മുറെ പങ്കെടുത്തിട്ടില്ല. നിലവിലെ ലോക ഒന്നാം നമ്പര്‍ താരം റാഫേല്‍ നദാലും കഴിഞ്ഞയാഴ്ച ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറുന്നതായി അറിയിച്ചിരുന്നു.

ഇടുപ്പിന് പരിക്കേറ്റതിനെ തുടര്‍ന്ന് മുന്‍ ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരമായ ബ്രിട്ടന്‍റെ ആന്റി മുറെ ബ്രിസ്‌ബേന്‍ ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറി. ഇത് മുറെയുടെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ തയ്യാറെടുപ്പുകള്‍ക്ക് തിരിച്ചടിയായേക്കും. ഈ വര്‍ഷത്തെ ആദ്യ ഗ്രാന്‍സ്ലാം ടൂര്‍ണമെന്റ് ഓസ്‌ട്രേലിയന്‍ ഓപ്പണാണ്.

കഴിഞ്ഞ വര്‍ഷം മുറേയ്ക്ക് വലത് ഇടുപ്പിന് പരിക്കേറ്റിരുന്നു. വിംബിള്‍ഡണ് ക്വാര്‍ട്ടര്‍ ഫൈനലിലെ കടുത്ത മത്സരത്തില്‍ അമേരിക്കന്‍ താരം സാം ക്യറെയോട് തോറ്റ ശേഷം എടിപി ടൂറില്‍ ആന്‍ഡി മുറെ പങ്കെടുത്തിട്ടില്ല. നിലവിലെ ലോക ഒന്നാം നമ്പര്‍ താരം റാഫേല്‍ നദാലും (സ്പെയിന്‍) കഴിഞ്ഞയാഴ്ച ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറുന്നതായി അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

×