June 08, 2026 |
Share on

ഞാന്‍ ഉടന്‍ ഇന്ത്യയിലേയ്ക്ക് വരുന്നു: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആരാധകരോട്

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്‍സ്റ്റാഗ്രാമില്‍ 100 മില്യണ്‍ (10 കോടി) ഫോളോവേഴ്‌സിനെ നേടുന്ന ആദ്യ കായികതാരമാണ്. ഇതോടനുബന്ധിച്ചാണ് വീഡിയോ സന്ദേശവുമായി ക്രിസ്റ്റിയാനോ എത്തിയത്.

ഉടന്‍ തന്നെ താന്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന രാജ്യം ഇന്ത്യയാണെന്ന് ഫുട്‌ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. ഇന്‍സ്റ്റാഗ്രാമില്‍ ആരാധകരെ അഭിസംബോധന ചെയ്തുകൊണ്ടുള്ള വീഡിയോ സന്ദേശത്തിലാണ് ക്രിസ്റ്റിയാനോ ഇക്കാര്യം പറയുന്നത്. അതേസമയം എപ്പോഴാണ് ഇന്ത്യയിലേയ്ക്ക് വരാന്‍ ഉദ്ദേശിക്കുന്നത് എന്നൊന്നും ക്രിസ്റ്റിയാനോ പറഞ്ഞില്ല. റയല്‍ മാഡ്രിഡിന്റേയും പോര്‍ച്ചുഗലിന്റേയും ഐക്കണ്‍ താരമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്‍സ്റ്റാഗ്രാമില്‍ 100 മില്യണ്‍ (10 കോടി) ഫോളോവേഴ്‌സിനെ നേടുന്ന ആദ്യ കായികതാരമാണ്. ഇതോടനുബന്ധിച്ചാണ് വീഡിയോ സന്ദേശവുമായി ക്രിസ്റ്റിയാനോ എത്തിയത്.

ആരാധകര്‍ക്ക് നന്ദി പറഞ്ഞ ക്രിസ്റ്റ്യാനോ ചില രാജ്യങ്ങളിലെ ആരാധകരെ എടുത്ത് പറഞ്ഞു. അക്കൂട്ടത്തിലാണ് ഇന്ത്യയിലേയ്ക്ക് വരാന്‍ ആഗ്രഹമുള്ളതായി പറഞ്ഞത്. പോര്‍ച്ചുഗല്‍ മുന്‍ താരം ലൂയി ഫിഗോ കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെത്തിയിരുന്നു. റയല്‍ മാഡ്രിഡിന്റെ മാനേജരും ഫ്രഞ്ച് ഫുട്‌ബോളിലെ സൂപ്പര്‍താരവുമായിരുന്ന സിനഡിന്‍ സിദാനും കഴിഞ്ഞ സീസണിന്റെ അവസാനം ഇന്ത്യയിലെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

×