June 26, 2026 |

കനത്ത മഞ്ഞുവീഴ്ച: ബാഴ്‌സലോണയിലെ ഫോര്‍മുല വണ്‍ പ്രീ സീസണ്‍ ടെസ്റ്റ് വൈകുന്നു

വലിയ കാഴ്ച പ്രശ്‌നം തടസം സൃഷ്ടിക്കുകയാണ്. ചൊവ്വാഴ്ചത്തെ ടെസ്റ്റിംഗിനേയും മഞ്ഞുവീഴ്ച തടസപ്പെടുത്തിയിരുന്നു.

കനത്ത മഞ്ഞുവീഴ്ച മൂലം സ്‌പെയിനിലെ ബാഴ്‌സലോണയില്‍ നടക്കാനിരിക്കുന്ന ഫോര്‍മുല വണ്‍ പ്രീ സീസണ്‍ കാറോട്ട മത്സരത്തിന്റെ ടെസ്റ്റിംഗ് വൈകുന്നു. സര്‍ക്യൂട്ട് ഡി കാറ്റലൂണ്യ എന്നാണ് മത്സര മേഖല അറിയപ്പെടുന്നത്്. പ്രീ സീസണ്‍ ടെസ്റ്റിംഗിന്റെ മൂന്നാം ദിവസമാണിന്ന്. ഫോര്‍മുല വണ്ണിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഇക്കാര്യം അറിയിച്ചു.

വലിയ കാഴ്ച പ്രശ്‌നം തടസം സൃഷ്ടിക്കുകയാണ്. ചൊവ്വാഴ്ചത്തെ ടെസ്റ്റിംഗിനേയും മഞ്ഞുവീഴ്ച തടസപ്പെടുത്തിയിരുന്നു. പ്രധാന എതിരാളിയായ മേഴ്‌സിഡസിന്റെ വാള്‍ട്ടറി ബോട്ടസിനേക്കാള്‍ വേഗത്തില്‍ ഫെരാരിയുടെ സെബാസ്റ്റ്യന്‍ വെറ്റല്‍ ഫിനിഷ് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

×