June 05, 2026 |
Share on

എന്നോടു വെറുപ്പായിരിക്കാം, പക്ഷേ ഞാനിപ്പോഴും ഷമിയെ സ്‌നേഹിക്കുന്നു; ഹസിന്‍ ജഹാന്‍

എനിക്ക് എന്റെ ഭര്‍ത്താവ് തന്നെയാണ് ഷമി ഇപ്പോഴും

കാറപകകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മുഹമ്മദ് ഷമിയെ കാണാന്‍ തനിക്ക് ആഗ്രമുണ്ടെന്ന് ഭാര്യ ഹസിന്‍ ജഹാന്‍. താനിപ്പോഴും ഷമിയെ സ്‌നേഹിക്കുന്നുണ്ടെന്നും ഹസിന്‍ മാധ്യമങ്ങളോടു പറഞ്ഞു.

എന്നോട് അദ്ദേഹം ചെയ്ത കാര്യങ്ങള്‍ക്കെതിരേയാണ് എന്റെ പോരാട്ടം. പക്ഷേ, ഇത്തരത്തില്‍ ഒരു അപകടമൊന്നും അദ്ദേഹത്തിന് ഉണ്ടാകണേയെന്ന് ഒരിക്കല്‍ പോലും എന്റെ ചിന്തയില്‍ വന്നിട്ടില്ല. എന്നെ ഒരു ഭാര്യയായി അംഗീകരിക്കാന്‍ അദ്ദേഹം ഇനി തയ്യാറാകില്ലായിരിക്കാം. പക്ഷേ, ഞാനിപ്പോഴും അദ്ദേഹത്തെ സ്‌നേഹിക്കുകയാണ്, കാരണം, അദ്ദേഹം എന്റെ ഭര്‍ത്താവാണ്; ഹസിന്‍ മാധ്യമങ്ങളോടായി പറഞ്ഞു.

മാര്‍ച്ച് 24 ന് ആയിരുന്നു ഡെറാഡൂണില്‍ നിന്നും ഡല്‍ഹിയിലേക്ക് പോകുമ്പോള്‍ ഷമിയുടെ കാര്‍ അപകടത്തില്‍പ്പെട്ടത്. തലയില്‍ നിസാരമായ പരിക്കുകളോടെ ഷാമി അപകടത്തില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. ഹസിന്‍ ജഹാന്റെ പരാതിയില്‍ പൊലീസ് ഷമിക്കെതിരേ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്.

എത്രയും വേഗം അദ്ദേഹം സുഖം പ്രാപിക്കാന്‍ ദൈവത്തിനോട് താന്‍ പ്രാര്‍ത്ഥിക്കുകയാണെന്നും ഹസിന്‍ പറഞ്ഞു. ഞാന്‍ പലതവണ അദ്ദേഹത്തെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. പക്ഷേ എന്റെ ഫോണ്‍ ഷമി എടുക്കുന്നില്ല. അദ്ദേഹം ഇപ്പോള്‍ എവിടെയാണെന്നു ബന്ധുക്കള്‍ പോലും എന്നോട് പറയുന്നില്ല. ഞാന്‍ തീര്‍ത്തും നിസ്സഹായയാണ്; ഹസിന്‍ ജഹാന്‍ പറയുന്നു…

Leave a Reply

Your email address will not be published. Required fields are marked *

×