April 18, 2025 |
Share on

ഫുട്‌ബോള്‍ റാങ്കിംഗില്‍ ഇന്ത്യക്ക് ചരിത്ര കുതിപ്പ്; 31 സ്ഥാനങ്ങള്‍ കയറി ടീം ഇന്ത്യക്ക് 101-ാം റാങ്ക്

ഇന്ത്യയുടെ ഇതുവരെയുള്ള ഏറ്റവും മികച്ച ഫിഫ റാങ്കിംഗ് 1996-ല്‍ നേടിയ 94-ാം സ്ഥാനമാണ്

ഫുട്‌ബോള്‍ റാങ്കിംഗില്‍ ഇന്ത്യക്ക് ചരിത്ര കുതിപ്പ്. ഫിഫ പുറത്തുവിട്ട പുതിയ റാങ്ക് പട്ടികയില്‍ 31 സ്ഥാനങ്ങള്‍ കയറി ടീം ഇന്ത്യ 101-ാം സ്ഥാനത്താണ്. ഇതോടെ ഏഷ്യന്‍ ടീമുകള്‍ക്ക് ഇടയില്‍ പതിനൊന്നാം സ്ഥാനത്തേക്കും ഇന്ത്യ ഉയര്‍ന്നു. സൗഹൃദ മത്സരത്തില്‍ കംബോഡിയക്കെതിരെയും എഎഫ്‌സി കപ്പ് യോഗ്യതാ മത്സരത്തില്‍ മ്യാന്‍മറിനെതിരെയും നേടിയ ജയങ്ങളാണ് 132-ാം സ്ഥാനത്തായിരുന്ന ഇന്ത്യയ്ക്ക് നേട്ടമായത്. കൂടാതെ കഴിഞ്ഞ പതിമൂന്ന് മത്സരങ്ങളില്‍ തുടര്‍ച്ചയായ ആറു ജയങ്ങള്‍ ഉള്‍പ്പടെ പതിനൊന്നെണ്ണത്തില്‍ ഇന്ത്യ ടീം ജയിച്ചു.

പുതിയ റാങ്ക് പട്ടികയില്‍ അര്‍ജന്റീനയെ പിന്തള്ളി രണ്ടാംസ്ഥാനത്ത് ഉണ്ടായിരുന്ന ബ്രസീല്‍ ഒന്നാംസ്ഥാനം നേടി. മൂന്നും നാലും സ്ഥാനങ്ങള്‍ ജര്‍മനിയും ചിലിയും കംബോഡിയ അഞ്ചാം സ്ഥാനത്തും എത്തി. മൂന്നും നാലും സ്ഥാനങ്ങള്‍ ജെര്‍മനിയും ചിലിയും നിലനിര്‍ത്തിയപ്പോള്‍ രണ്ടു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി കംബോഡിയ അഞ്ചാമതെത്തി. ഫ്രാന്‍സ് ആറാം സ്ഥാനത്തും ബെല്‍ജിയം ഏഴാമതും, പോര്‍ച്ചുഗല്‍ എട്ടും, സ്വിറ്റ്‌സര്‍ലണ്ട് ഒന്‍പതും, സ്‌പെയിന്‍ പത്തും സ്ഥാനത്താണ്.

ഇന്ത്യയുടെ ഇതുവരെയുള്ള ഏറ്റവും മികച്ച ഫിഫ റാങ്കിംഗ് 1996-ല്‍ നേടിയ 94-ാം സ്ഥാനമാണ്. ഇതിനുശേഷം റാങ്കിങ്ങില്‍ ഒരു മുന്നേറ്റവും നടത്താന്‍ സാധിച്ചില്ലെന്നും മാത്രമല്ല നല്ല തരിച്ചടിയുമുണ്ടായി ഇന്ത്യയ്ക്ക്. ഒരു ഘട്ടത്തില്‍ അത് 173-ാം റാങ്ക് (2015 മാര്‍ച്ചില്‍) വരെ താഴ്ന്നിരുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടെയ്ക്കുള്ള ഏറ്റവും മികച്ച റാങ്കിംഗാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം നേടിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

×