April 26, 2025 |
Share on

കൊച്ചിയില്‍ മഞ്ഞപ്പടയ്ക്ക് തന്നെ ജയം/ ഗാലറി വീഡിയോ

ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു സ്‌പെയിനിനെ ബ്രസീല്‍ പരാജയപ്പെടുത്തിയത്

കൊച്ചിയിലെ ജവഹര്‍ ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ നിറഞ്ഞുകവിഞ്ഞ ഗാലറിയെ ആവേശഭരിതരാക്കികൊണ്ട് ബ്രസീല്‍ ടീമിന് ഉജ്ജ്വല ജയം. എതിര്‍ ടീം സ്‌പെയിനിന്റെ കുട്ടി കൂട്ടം മികച്ച പ്രകടനങ്ങളായിരുന്നു നടത്തിയതെങ്കിലും ബ്രസീലിന്റെ മികച്ച കളികളിലൂടെ അതെല്ലാം നിഷ്പ്രഭമാവുകയായിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ബ്രസീലിന്റെ ജയം.

കളിയുടെ അഞ്ചാം മിനിറ്റില്‍ തന്നെ ബ്രസീല്‍ വലയില്‍ ഗോള്‍ എത്തി. സ്പാനിഷ് താരം മുഹമ്മദ് മുഖ്‌ലിസിന്റെ ഗോള്‍ശ്രമം തടയാന്‍ എത്തിയ ബ്രസീല്‍ താരം വെസ്‌ലിയുടെ കാലില്‍ തട്ടി സെല്‍ഫ് ഗോള്‍. സെല്‍ഫ് ഗോള്‍ ബ്രസീലിന് ചെറിയ ഒരു നിരാശയുണ്ടാക്കിയെങ്കിലും കളിയില്‍ പിന്നീട് അങ്ങോട്ട് കൂടുതല്‍ ആക്രമണകാരികളായത് ഈ മഞ്ഞ കുപ്പായക്കാരായിരുന്നു.

25-ാം മിനിറ്റില്‍ ലിങ്കണ്‍ കൊറ ബോക്‌സിന് തൊട്ടുമുന്നില്‍ നിന്ന് തൊടുത്ത ഷോട്ട് ലക്ഷ്യം തെറ്റിയില്ല. സമനില പിടിച്ചിട്ടും അടങ്ങാത്തിരുന്ന ബ്രസീലിന്റെ യുവ രക്തങ്ങള്‍ ആദ്യ പകുതി അവസാനിക്കാന്‍ ഒരു മിനിറ്റ് ശേഷിക്കെ ബ്രസീലിന് ലീഡ് നേടി കൊടുത്തു. സ്‌ട്രൈക്കര്‍ പൗലിഞ്ഞോയായിരുന്നു ബ്രസീലിന് വേണ്ടി സ്‌പെയിനിന്റെ വലയില്‍ പന്ത് എത്തിച്ചത്.

കൊച്ചിയിലെ മത്സരത്തിന് മുമ്പുള്ള ഗാലറി വീഡിയോ

 

Leave a Reply

Your email address will not be published. Required fields are marked *

×