ധോണിയുടെ ഫിറ്റ്‌നസിനെക്കുറിച്ച് ആര്‍ക്കും സംശയമുണ്ടാകാന്‍ വഴിയില്ല. ഇനി ആര്‍ക്കെങ്കിലുമുണ്ടെങ്കില്‍ ഈ വീഡിയോ കണ്ടാല്‍ മതി. ട്വിറ്ററിലെ ഈ ബിസിസിഐ വീഡിയോ മൊഹാലിയില്‍ ശ്രീലങ്കക്കെതിരായ രണ്ടാം ഏകദിനത്തിന് മുമ്പുള്ള പരിശീലനമാണ് കാണിക്കുന്നത്. ധോണിയും ഹാര്‍ദിക് പാണ്ഡ്യയും തമ്മില്‍ ഒരു 100 മീറ്റര്‍ ഓട്ട മത്സരം. തുടക്കത്തില്‍ പാണ്ഡ്യയായിരുന്നു മുന്നില്‍. എന്നാല്‍ ധോണി പാണ്ഡ്യക്കൊപ്പമെത്തുകയും പിന്നീട് പാണ്ഡ്യയെ മറികടക്കുകയും ചെയ്തു. 24കാരനായ ഹാര്‍ദിക് പാണ്ഡ്യ കഠിനമായി പരിശ്രമിച്ച് ഓടുമ്പോള്‍ 36കാരനായ ധോണി അനായാസകരമായാണ് 100 മീറ്റര്‍ ജയത്തോടെ ഓടിത്തീര്‍ത്തത്.
A quick 100 metre dash between @msdhoni and @hardikpandya7. Any guesses on who won it in the end? #TeamIndia #INDvSL pic.twitter.com/HpboL6VFa6
— BCCI (@BCCI) December 13, 2017