കഴിഞ്ഞ സീസണിലെ മികച്ച ഫോം തുടരുന്ന യുകി ഭാംബ്രിക്ക് ഓസ്‌ട്രേലിയന്‍ ഓപ്പണിന് യോഗ്യത. അതേസമയം രാംകുമാര്‍ രാമനാഥന് തന്റെ ആദ്യ ഗ്ലാന്‍ഡ്സ്ലാം അവസരം നഷ്ടമായി. ഒരു മണിക്കൂര്‍ 55 മിനുട്ട് നീണ്ട മൂന്നാമത്തേയും അവസാനത്തേയും യോഗ്യതാ മത്സരത്തില്‍ 1-6, 6-3, 6-3 എന്ന സ്‌കോറിനാണ് 25കാരനായ യുകി ഭാംബ്രി കാനഡയുടെ പീറ്റര്‍ പോളാന്‍സ്‌കിയെ പരാജയപ്പെടുത്തിയത്. 2015ലും 2016ലും യോഗ്യതാമത്സരങ്ങളുടെ ആദ്യ റൗണ്ടില്‍ തന്നെ യുകി ഭാംബ്രി പരാജയപ്പെട്ടിരുന്നു. 2015ല്‍ ബ്രിട്ടന്റെ ആന്‍ഡി മുറേയോടാണ് തോറ്റത്.
അഞ്ചാമത്തെ ഗെയിമില്‍ രാംകുമാര്‍ രാമനാഥന് ഒരു ബ്രേക്ക് ചാന്‍സ് കിട്ടിയിരുന്നു. എന്നാല്‍ ഇതുപയോഗിക്കാനായില്ല. 46, 64, 46 എന്ന സ്‌കോറിന് കാനഡയുടെ വാസെക് പോസ്പിസിലിനോടാണ് രാംകുമാര്‍ പരാജയപ്പെട്ടത്. അവസാന യോഗ്യതാ റൗണ്ടില്‍ എത്തിക്കൊണ്ട് ഏറ്റവും മികച്ച പ്രകടനമാണ് രാംകുമാര്‍ ഇത്തവണ കാഴ്ച വച്ചിരിക്കുന്നത്. ലോക ജൂനിയര്‍ ഒന്നാം നമ്പര്‍ താരമായിരുന്നു ഭാംബ്രി. 2009ല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ബോയ്‌സ് സിംഗിള്‍സ് യുകി ഭാംബ്രി നേടിയിരുന്നു.
This post was last modified on January 14, 2018 6:35 pm
Leave a Comment