June 13, 2026 |
Share on

എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം

അഴിമുഖം പ്രതിനിധി എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കമാകും. 4,68,495 വിദ്യാര്‍ഥികളാണ് എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്. 2,964 പരീക്ഷാ സെന്ററുകളാണ് പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായി ഒരുക്കിയിട്ടുള്ളത്. ദിവസവും ഉച്ചകഴിഞ്ഞ് 1.45 നാണു പരീക്ഷ. മലപ്പുറം വിദ്യാഭ്യാസജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്നത്. 24,446 പേര്‍. ഏറ്റവും കുറവ് കുട്ടനാടും. 2,455 വിദ്യാര്‍ഥികള്‍. ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതുന്ന സ്‌കൂള്‍ മലപ്പുറം എടരിക്കോട് പികെഎം എച്ച്എസ്എസാണ്. 2,118 പേരാണ് ഇവിടെ പരീക്ഷയെഴുതുന്നത്. കുട്ടികള്‍ കുറവ് […]

അഴിമുഖം പ്രതിനിധി

എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കമാകും. 4,68,495 വിദ്യാര്‍ഥികളാണ് എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്. 2,964 പരീക്ഷാ സെന്ററുകളാണ് പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായി ഒരുക്കിയിട്ടുള്ളത്. ദിവസവും ഉച്ചകഴിഞ്ഞ് 1.45 നാണു പരീക്ഷ.

മലപ്പുറം വിദ്യാഭ്യാസജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്നത്. 24,446 പേര്‍. ഏറ്റവും കുറവ് കുട്ടനാടും. 2,455 വിദ്യാര്‍ഥികള്‍. ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതുന്ന സ്‌കൂള്‍ മലപ്പുറം എടരിക്കോട് പികെഎം എച്ച്എസ്എസാണ്. 2,118 പേരാണ് ഇവിടെ പരീക്ഷയെഴുതുന്നത്. കുട്ടികള്‍ കുറവ് ബേപ്പൂര്‍ ജിആര്‍എച്ച്എസിലാണ്. രണ്ടു പേരാണ് ഇവിടെ എസ്എസ്എല്‍സി പരീക്ഷയ്ക്കുള്ളത്. ഈ മാസം 23നാണ് പരീക്ഷ സമാപിക്കുക. മൂല്യനിര്‍ണയം 31ന് ആരംഭിക്കും. 54 മൂല്യനിര്‍ണയ ക്യാമ്പുകളാണുള്ളത്. ഏപ്രില്‍ 16നു ഫലപ്രഖ്യാപനം നടത്തും.

കേരളം, ഗള്‍ഫ്, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലെ 2008 പരീക്ഷാകേന്ദ്രങ്ങളില്‍ പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളിലായി 9,04,382 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതുന്നത്. ഇതില്‍ പ്ലസ് വണ്‍ പരീക്ഷയ്ക്ക് 4,51,452 പേരും പ്ലസ് ടു പരീക്ഷയ്ക്ക് 4,32,760 കുട്ടികളുമാണ് റെഗുലര്‍ വിഭാത്തിലുള്ളത്. കമ്പാര്‍ട്ട്‌മെന്റര്‍ വിഭാഗത്തില്‍ 20,170 പേരും.

ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ 30നാണ് അവസാനിക്കുക. ദിവസവും രാവിലെ 10നു പരീക്ഷ ആരംഭിക്കും. ഹയര്‍ സെക്കന്‍ഡറിയില്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ മലപ്പുറത്തും കുറവ് വയനാട്ടിലുമാണ്. കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതുന്നത് തിരുവനന്തപുരം പട്ടം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ്. ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണയ ക്യാമ്പുകള്‍ ഏപ്രില്‍ ആറു മുതല്‍ സംസ്ഥാനത്തെ 52 കേന്ദ്രങ്ങളില്‍ ആരംഭിക്കും.

 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×