June 16, 2026 |
Share on

മുംബൈയില്‍ ക്രിസ്തുവിന്റെ രൂപം അജ്ഞാതര്‍ തകര്‍ത്തു

അഴിമുഖം പ്രതിനിധി മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങുകള്‍ ഞായറാഴ്ച വത്തിക്കാനില്‍ നടക്കുന്ന സമയത്ത് തന്നെ മുംബൈ ജൂഹു താര റോഡിലുള്ള ഒരു ക്രിസ്തുവിന്റെ രൂപം അജ്ഞാതര്‍ തകര്‍ത്തു. ക്രിസ്തുരൂപം തകര്‍ത്ത സംഭവുമായി ബന്ധപ്പെട്ട തെളിവുകള്‍ ഒരു പൊലീസ് ഓഫിസര്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതായി എന്‍ജിഒ സംഘടനയായ വാച്‌ഡോഗ് ഫൗണ്ടേഷന്‍ ആരോപിക്കുന്നതായും ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത സിഎന്‍എന്‍-ന്യൂസ് 18 പറയുന്നു. എല്ലാ പള്ളികളും തകര്‍ത്താല്‍ ജനങ്ങള്‍ കാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് നിര്‍ത്തുമെന്നാണോ ഇവര്‍ കരുതുന്നത്? മൗലികവാദികളുടെ അജണ്ട ഒരുകാലത്തും […]

അഴിമുഖം പ്രതിനിധി

മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങുകള്‍ ഞായറാഴ്ച വത്തിക്കാനില്‍ നടക്കുന്ന സമയത്ത് തന്നെ മുംബൈ ജൂഹു താര റോഡിലുള്ള ഒരു ക്രിസ്തുവിന്റെ രൂപം അജ്ഞാതര്‍ തകര്‍ത്തു. ക്രിസ്തുരൂപം തകര്‍ത്ത സംഭവുമായി ബന്ധപ്പെട്ട തെളിവുകള്‍ ഒരു പൊലീസ് ഓഫിസര്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതായി എന്‍ജിഒ സംഘടനയായ വാച്‌ഡോഗ് ഫൗണ്ടേഷന്‍ ആരോപിക്കുന്നതായും ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത സിഎന്‍എന്‍-ന്യൂസ് 18 പറയുന്നു.

എല്ലാ പള്ളികളും തകര്‍ത്താല്‍ ജനങ്ങള്‍ കാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് നിര്‍ത്തുമെന്നാണോ ഇവര്‍ കരുതുന്നത്? മൗലികവാദികളുടെ അജണ്ട ഒരുകാലത്തും വിജയിക്കാന്‍ പോകുന്നില്ലെന്നും ക്രിസ്തുരൂപം തകര്‍ത്തതുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയില്‍ ഫാദര്‍ ഫ്രാന്‍സിസ് ഗോണ്‍സാല്‍വസ് പറയുന്നു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×