February 13, 2025 |

സബ്‌സ്‌ക്രൈബേഴ്‌സ് കൂടുന്നു, ഒപ്പം നിരക്കും കൂട്ടാന്‍ നെറ്റ്ഫ്‌ളിക്‌സ്

അവധിക്കാല പ്ലാനുകളിലെ തത്സമയ പരിപാടികളുടെ സ്ട്രീമിംഗിലൂടെ 19 ദശലക്ഷം കൂടുതല്‍ സബ്‌സ്‌ക്രൈബേഴ്‌സിനെ നേടാന്‍ നെറ്റ്ഫ്‌ളിക്‌സിന് സാധിച്ചു

സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവുണ്ടായതിന്
പിന്നാലെ, സബ്ക്രിപ്ഷന്‍ നിരക്ക് ഉയര്‍ത്താനൊരുങ്ങി നെറ്റ്ഫ്‌ളിക്‌സ്. അവധിക്കാല പ്ലാനുകളിലെ തത്സമയ പരിപാടികളുടെ സ്ട്രീമിംഗിലൂടെ 19 ദശലക്ഷം കൂടുതല്‍ സബ്‌സ്‌ക്രൈബേഴ്‌സിനെ നേടാന്‍ നെറ്റ്ഫ്‌ളിക്‌സിന് സാധിച്ചു. തത്സമയ വീഡിയോ സ്ട്രീമിംഗ് സേവനം വിപുലീകരിച്ചതും ഗുണം ചെയ്തിട്ടുണ്ട്. വിദഗ്ധര്‍ പറയുന്നതിനുസരിച്ച്, അവധിക്കാല പ്ലാനിലൂടെ നെറ്റ്ഫ്‌ളിക്‌സ് വരിക്കാരെ ഉയര്‍ത്തിയത് വരുമാനം വര്‍ധിക്കാന്‍ കാരണമായി.netflix

ക്രിസ്മസ് ദിനത്തിലെ രണ്ട് നാഷണല്‍ ഫുട്‌ബോള്‍ ലീഗ് ഗെയിമുകള്‍ക്ക് പുറമേ, യൂട്യൂബ് സെന്‍സേഷനായ ജെയ്ക്ക് പോളും മുന്‍ ഹെവിവെയ്റ്റ് ബോക്‌സിംഗ് ചാമ്പ്യന്‍ മൈക്ക് ടൈസണും തമ്മിലുള്ള പോരാട്ടവും നെറ്റ്ഫ്‌ളിക്‌സിന്റെ സ്ട്രീമിംഗ് ഹൈലൈറ്റ് ചെയ്ത ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ പുറത്തുവിട്ട കണക്കുകളും ഉള്‍പ്പെടുന്നുണ്ട്.

തത്സമയ പരിപാടികളിലുള്ള നെറ്റ്ഫ്‌ളികിസിന്റെ താല്‍പ്പര്യത്തില്‍ പ്രാഥമികമായും കൂടുതല്‍ പരസ്യങ്ങള്‍ വില്‍ക്കാനുള്ള ശ്രമങ്ങളാണുള്ളത്. പുതിയ പ്ലാനുകളിലൂടെ കൂടുതല്‍ സബ്‌ക്രൈബേഴ്‌സിനെ ആകര്‍ഷിക്കാനും നിലവിലെ സബ്‌സ്‌ക്രൈബേഴ്‌സിനെ നിലനിര്‍ത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. കഴിഞ്ഞവര്‍ഷം അവസാനം വരെ ലോകമെമ്പാടുമുള്ള 300 ദശലക്ഷത്തിലധികം സബ്‌സ്‌ക്രൈബേഴ്‌സിനെയാണ് നെറ്റ്ഫ്‌ളിക്‌സ് സ്വന്തമാക്കിയത്.

കമ്പനിയുടെ സാമ്പത്തിക ഉയര്‍ച്ചയില്‍ കാലിഫോര്‍ണിയയിലെ ലോസ് ഗാറ്റോസില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ മാനേജ്‌മെന്റ് ശ്രമിക്കുന്നതിനാല്‍ നിലവില്‍ നെറ്റ്ഫ്‌ളിക്‌സ് മൊത്തം സബ്‌സ്‌ക്രൈബേഴ്‌സിന്റെ കണക്ക് പുറത്തുവിടുന്നില്ല. നെറ്റ്ഫ്‌ളിക്‌സ് 1.9 ബില്യണ്‍ ഡോളര്‍ അല്ലെങ്കില്‍ ഒരു ഷെയറിന് 4.27 ഡോളര്‍ നേടിയിരുന്നു. 2023 ല്‍ വരുമാനം 16 % വര്‍ധിക്കുകയും
10.2 ഡോളര്‍ ബില്യണ്‍ ഉയരുകയും ചെയ്തിട്ടുണ്ട്.

ഈ വര്‍ഷം സാമ്പത്തിക സ്ഥിതി കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി വരും ആഴ്ചകളില്‍ യുഎസ്, കാനഡ, പോര്‍ച്ചുഗല്‍, അര്‍ജന്റീന എന്നിവിടങ്ങളില്‍ വില ഉയര്‍ത്തുമെന്ന് നെറ്റ്ഫ്‌ളിക്‌സ് ഷെയര്‍ ഹോള്‍ഡേഴ്‌സിന് നല്‍കിയ കത്തിലൂടെ അറിയിച്ചു. എന്നാല്‍ നെറ്റ്ഫ്‌ളിക്‌സ് സാധാരണയായി പ്ലാനുകളുടെ നിരക്ക് പ്രതിമാസം ഒരു ഡോളര്‍ അല്ലെങ്കില്‍ 2 ഡോളറായാണ് വര്‍ധിപ്പിക്കുക.

വന്‍തോതിലുള്ള സബ്ക്രിപ്ഷന്‍ റദ്ദാക്കുന്നതിന്റെ ഫലമായി, വില വര്‍ധന ഒരു തിരിച്ചടി ഉണ്ടാക്കില്ലെന്ന് നെറ്റ്ഫ്‌ളിക്‌സിന് ഉറപ്പാക്കുന്നുണ്ട്. അതിന്റെ സൂചനയായി നെറ്റ്ഫ്‌ളിക്‌സ് ഈ വര്‍ഷത്തെ വരുമാനം 44 ഡോളറിലേക്ക് ഉയര്‍ത്തിയിരുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അപേക്ഷിച്ച് 13 % വര്‍ധനവാണിത്.

റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം നെറ്റ്ഫ്‌ളിക്‌സിന്റെ ഓഹരികള്‍ 3 % ഉയര്‍ന്നിട്ടുണ്ട്. വീഡിയോ സ്ട്രീമിംഗ് പാക്കിലും നെറ്റ്ഫ്‌ളിക്‌സ് ഉയര്‍ച്ച കണ്ടെത്തി.

സബ്‌സ്‌ക്രൈബേഴ്‌സിനോട് കൂടുതല്‍ നിരക്ക് ആവശ്യപ്പെടുന്നതിന് പുറമെ, 2022 ന്റെ അവസാനത്തില്‍ കുറഞ്ഞ നിരക്ക് അവതരിപ്പിച്ചുകൊണ്ട് ആരംഭിച്ച സംരംഭത്തിലൂടെ കൂടുതല്‍ പരസ്യങ്ങള്‍ വില്‍ക്കാന്‍ നെറ്റ്ഫ്‌ളിക്‌സ് ശ്രമിക്കുന്നുണ്ട്. തത്സമയ പ്രോഗ്രാമിംഗ് സമയത്ത് എല്ലാ സബ്‌സ്‌ക്രൈബേഴ്‌സിനും പരസ്യങ്ങള്‍ കാണിക്കും. നെറ്റ്ഫ്‌ളിക്‌സ് ഈ വിഭാഗത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ കാരണം എന്‍എഫ്എല്‍, വേള്‍ഡ് റെസ്ലിംഗ് എന്റര്‍ടെയ്ന്‍മെന്റ്, വിമന്‍സ് വേള്‍ഡ് കപ്പ് എന്നിവയ്ക്ക് ഉയര്‍ന്ന വില ഡിമാന്റ് ലഭിക്കുന്നതുകൊണ്ടാണ്.

നെറ്റ്ഫ്‌ളിക്‌സ് ഇപ്പോഴും പരസ്യവരുമാനം എത്രയെന്ന് വെളിപ്പെടുത്തിയിട്ടില്ല. നെറ്റ്ഫ്‌ളിക്‌സിന്റെ പ്രധാനപ്പെട്ട പ്രോഗ്രാമുകള്‍ സ്‌ക്രിപ്റ്റഡ് ടിവി സീരിസും സിനിമകളുമാണ്. ഈ വര്‍ഷം സ്‌ട്രേഞ്ചര്‍ തിംഗ്‌സ്, സ്‌ക്വിഡ് ഗെയിം എന്നിവ പോലുള്ള ജനപ്രിയ ഷോകളുടെ പുതിയ സീസണുകള്‍ ഉള്‍ക്കൊള്ളുന്നതാണ് നെറ്റ്ഫ്‌ളിക്‌സിന്റെ വിനോദപരിപാടികള്‍.netflix

content summary ;  Subscribers are growing, and so are Netflix to raise rates

×