July 16, 2026 |
Share on

മണിരത്‌നത്തിന്റെ വീടിനു മുന്നില്‍ ആത്മഹത്യ ചെയ്യുമെന്നു സിനിമ പ്രവര്‍ത്തകന്റെ ഭീഷണി

ഗുരുവിന്റെ ഷൂട്ടിംഗിനിടയിലായിരുന്നു സംഭവം

സംവിധായകന്‍ മണിരത്‌നത്തിന്റെ വീടിനു മുന്നില്‍ ആത്മഹത്യ ചെയ്യുമെന്ന ഭീഷണി മുഴക്കി തമിഴ് സിനിമ പ്രവര്‍ത്തകന്‍. തമിഴ് സിനിമകളിലെ ലൈറ്റ് മാന്‍ ആയി പ്രവര്‍ത്തിച്ചിരുന്ന മണിമാരന്‍ എന്ന വ്യക്തിയാണു ഇങ്ങനെയൊരു ഭീഷണി മുഴക്കിയിരിക്കുന്നത്. തനിക്ക് അര്‍ഹമായ നഷ്ടപരിഹാര തുക ലഭിക്കാത്തതാണ് ആത്മഹത്യ ഭീഷണി മുഴക്കാന്‍ കാരണം.

ലൈറ്റ്മാന്‍ അസോസിയേഷനില്‍ അംഗം കൂടയായ മണിമാരന്‍ 2006 ല്‍ മണിരത്‌നത്തിന്റെ ഗുരു എന്ന ചിത്രത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍രക്തസംബന്ധിയായ അലര്‍ജി പിടിപെട്ടു. ഇതോടെ അസുഖബാധിതനായ മണിമാരന്‍ ചിക്തിസാസഹായത്തിനായി അസോസിയേഷനെ ബന്ധപ്പെട്ടെങ്കിലും അവിടെ നിന്നോ ഗുരുവിന്റെ അണിയറ പ്രവര്‍ത്തകരില്‍ നിന്നോ ഒരു സഹായവും കിട്ടിയില്ല. ഇതെ തുടര്‍ന്നു കോടതിയെ സമീപിച്ച മണിമാരന് അനുകൂലമായി വിധി വന്നു. രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനായിരുന്നു ലൈറ്റ്‌മെന്‍ അസോസിയേഷനോടു കോടതി ആവശ്യപ്പെട്ടത്. എന്നാല്‍ ഈ തുക തനിക്ക് ഇതുവരെ കിട്ടിയിട്ടില്ലെന്നും നഷ്ടപരിഹാരം നല്‍കണമെങ്കില്‍ 20,000 രൂപ കൈക്കൂലി നല്‍കണമെന്ന് അസോസിയേഷന്‍ സെക്രട്ടറി തന്നോട് ആവശ്യപ്പെട്ടെന്നും മണിമാരന്‍ ആരോപിക്കുന്നു.

കഴിഞ്ഞ പത്തുവര്‍ഷമായി തന്റെ കുടുംബം മാത്രമാണ് തന്നെ സംരക്ഷിച്ചുപോരുന്നത്. ജോലി ചെയ്തിടത്തു നിന്നോ അസോസിയേഷനില്‍ നിന്നോ ഒരന്വേഷണവും സഹായവും കിട്ടിയില്ല. ഇനി വിട്ടുവീഴ്ചയ്ക്കില്ലെന്നും അവകാശപ്പെട്ട പണം തനിക്കു കിട്ടിയേ തീരൂ എന്നുമാണു മണിമാരന്‍ പറയുന്നത്. ഇതിനായി ആദ്യം വള്ളുവര്‍കൂട്ടത്തിനു(സാംസ്‌കാരിക സ്മാരകം) മുമ്പില്‍ ഉപവാസം ഇരിക്കുമെന്നും അതുകൊണ്ടും ഫലമുണ്ടായില്ലെങ്കില്‍ മണിരത്‌നത്തിന്റെ വീടിനു മുന്നില്‍ ആത്മഹത്യ ചെയ്യുമെന്നും മണിമാരന്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

×