June 14, 2026 |
Share on

സുനന്ദ പുഷ്‌കറിന്റെ കൊലപാതകം; ശശിതരൂരിനെ വീണ്ടും ചോദ്യം ചെയ്യും

അഴിമുഖം പ്രതിനിധി സുനന്ദ പുഷ്‌കറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ശശി തരൂരിനെ പോലീസ് വീണ്ടും ചോദ്യം ചെയ്യും. ചില കാര്യങ്ങളില്‍ വ്യക്തത ആവശ്യമുള്ളതിനാലാണ് ചോദ്യം ചെയ്യലെന്ന് ഡല്‍ഹി പോലീസ് വ്യക്തമാക്കി. നേരത്തെ തരൂര്‍ നല്‍കിയ മൊഴികളും പോലീസ് അന്വേഷണത്തില്‍ കിട്ടിയ വിവരങ്ങളും താരതമ്യം ചെയ്യുമ്പോള്‍ അവ്യക്തതകള്‍ നിലനില്‍ക്കുന്നതായും പോലീസ് പറഞ്ഞു. ഇത് നീക്കുന്നതിനാണ് വീണ്ടും ചോദ്യം ചെയ്യുന്നത്.  അതിനിടെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍പര്യ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. കൊലപാതകം നടന്ന് ഒരുവര്‍ഷം കഴിഞ്ഞാണ് […]

അഴിമുഖം പ്രതിനിധി

സുനന്ദ പുഷ്‌കറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ശശി തരൂരിനെ പോലീസ് വീണ്ടും ചോദ്യം ചെയ്യും. ചില കാര്യങ്ങളില്‍ വ്യക്തത ആവശ്യമുള്ളതിനാലാണ് ചോദ്യം ചെയ്യലെന്ന് ഡല്‍ഹി പോലീസ് വ്യക്തമാക്കി. നേരത്തെ തരൂര്‍ നല്‍കിയ മൊഴികളും പോലീസ് അന്വേഷണത്തില്‍ കിട്ടിയ വിവരങ്ങളും താരതമ്യം ചെയ്യുമ്പോള്‍ അവ്യക്തതകള്‍ നിലനില്‍ക്കുന്നതായും പോലീസ് പറഞ്ഞു. ഇത് നീക്കുന്നതിനാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. 

അതിനിടെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍പര്യ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. കൊലപാതകം നടന്ന് ഒരുവര്‍ഷം കഴിഞ്ഞാണ് അന്വേഷണം തുടങ്ങിയതെന്നും തെളിവുകള്‍ നശിപ്പിക്കപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്. എന്നാല്‍ ഇപ്പോഴത്തെ അന്വേഷണം തൃപ്തികരമാണെന്നും നവിലവില്‍ മറ്റൊരു ഏജന്‍സി അന്വേഷിക്കേണ്ടതില്ലെന്നും ചൂണ്ടിക്കാട്ടിയ കോടതി ഹര്‍ജി തള്ളുകയായിരുന്നു.

 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×