ലോകം കണ്ണുനട്ട് കാത്തിരുന്ന ആ മുഹൂര്‍ത്തം. സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും വഹിച്ചുക്കൊണ്ടുള്ള സ്‌പേസ്എക്‌സ് ഡ്രാഗണ്‍ സ്‌പേസ്‌ക്രാഫ്റ്റ് അറ്റ്‌ലാന്റിക് സമുദ്രം തൊട്ട നിമിഷം. ഇരുവരെയും സ്വാഗതം ചെയ്‌തെന്നപോല്‍ ഡോള്‍ഫിനുകളുടെ ‘ സന്തോഷം’. ഒരു കൂട്ടം ഡോള്‍ഫിനുകള്‍ സ്‌പേസ് ക്യാപ്‌സൂളിനു ചുറ്റും നീന്തിത്തുടിക്കുന്ന വീഡിയോ ലോകത്തിന്റെ ഹൃദയം കവര്‍ന്നിരിക്കുകയാണ്.
‘സുനിതയ്ക്കും ബുച്ചിനും ഹായ് പറഞ്ഞ്, അവരെ ഭൂമിയിലേക്ക് സ്വാഗതം ചെയ്യുകയാണവര്‍’ ഡോള്‍ഫിനുകളുടെ സാന്നിധ്യത്തിന് പലതരത്തിലുള്ള ആഖ്യാനങ്ങളും വിശേഷണങ്ങളും നല്‍കുകയാണ് സോഷ്യല്‍ മീഡിയ. സ്പേസ് എക്സിന്റെ ഡ്രാഗണ്‍ കാപ്സ്യൂളിന് ചുറ്റും ഒരു കൂട്ടം ഡോള്‍ഫിനുകള്‍ നീന്തുകയാണ്. അവയ്ക്കും ബഹിരാകാശയാത്രികരോട് ഒരു ഹായ് പറയാനുണ്ട്!’ ഒരു എക്‌സ് യൂസര്‍ ഈ വീഡിയോ ഷെയര്‍ ചെയ്തുകൊണ്ട് കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്. പേടകം സുരക്ഷിതമാക്കാനുള്ള പ്രവര്‍ത്തികള്‍ നാസ സംഘം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഡോള്‍ഫിനുകള്‍ കാപ്‌സ്യൂളിന് ചുറ്റും നീന്തുന്നത് വീഡിയോയില്‍ കാണാം. ഒമ്പത് മാസത്തിനുശേഷം രണ്ടു മനുഷ്യര്‍ ബഹിരാകാശത്ത് നിന്നും മടങ്ങിയെത്തുമ്പോള്‍ സമുദ്രത്തിലെ സസ്തനികള്‍ അവര്‍ക്ക് സ്വാഗതം പറയുന്നതുപോലെ, അസുലഭമായ ഈ നിമിഷങ്ങള്‍ ലോകം ഇനിയെന്നും ഓര്‍ത്തിരിക്കും.
There are a bunch of dolphins swimming around SpaceX’s Dragon capsule. They want to say hi to the Astronauts too! lol pic.twitter.com/sE9bVhgIi1
— Sawyer Merritt (@SawyerMerritt) March 18, 2025
ഇന്ത്യന്‍ സമയം ബുധനാഴ്ച പുലര്‍ച്ചെ 3:37 നാണ് ഫ്‌ലോറിഡ തീരത്തുള്ള അറ്റ്‌ലാന്റിക് സമുദ്രത്തില്‍ സ്പേസ് എക്സിന്റെ ഡ്രാഗണ്‍ ക്രൂ 9 പേടകം ഇറങ്ങിയത്.സുനിത വില്യംസിനും ബുച്ച് വില്‍മോറിനുമൊപ്പം നിക് ഹേഗ്, അലക്സാണ്ടര്‍ ഗോര്‍ബുനോവ് എന്നീ ബഹിരാകാശ യാത്രികരുമുണ്ടായിരുന്നു. ഇവരായിരുന്നു പേടകം നിയന്ത്രിച്ചിരുന്നത്. Sunita Williams and Butch Wilmore welcomed by Dolphins
Content Summary; Sunita Williams and Butch Wilmore welcomed by Dolphins