Continue reading “ഒറ്റാല്‍ ഉത്തരമാണ്, എന്നാല്‍ ചര്‍ച്ചകളുടെ പ്രസക്തി നഷ്ടപ്പെടുന്നില്ല”

" /> Continue reading “ഒറ്റാല്‍ ഉത്തരമാണ്, എന്നാല്‍ ചര്‍ച്ചകളുടെ പ്രസക്തി നഷ്ടപ്പെടുന്നില്ല”

"> Continue reading “ഒറ്റാല്‍ ഉത്തരമാണ്, എന്നാല്‍ ചര്‍ച്ചകളുടെ പ്രസക്തി നഷ്ടപ്പെടുന്നില്ല”

">

UPDATES

ഒറ്റാല്‍ ഉത്തരമാണ്, എന്നാല്‍ ചര്‍ച്ചകളുടെ പ്രസക്തി നഷ്ടപ്പെടുന്നില്ല

Avatar

                       

അഴിമുഖം പ്രതിനിധി

ഇരുപതാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഇത്തവണ തിരിയണയുന്നത് മലയാള സിനിമക്ക് പുതുവെട്ടം പകര്‍ന്നുകൊണ്ടാണ്. ലോകസിനിമകള്‍ മാറ്റുരച്ച ചലച്ചിത്രമേളയില്‍ ഇതാദ്യമായി ഒരു മലയാള ചിത്രം മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയിരിക്കുന്നു. സുവര്‍ണ ചകോരത്തിനു പുറമെ പ്രേക്ഷകര്‍ തെരഞ്ഞെടുക്കുന്ന മികച്ച ചിത്രത്തിനു നല്‍കുന്ന ഫിപ്രസ്‌കി പുരസ്‌കാരവും നാറ്റ് പാക് പുരസ്‌കാരവും സ്വന്തമാക്കി ഒറ്റാല്‍ ചലച്ചിത്രമേളയുടെ മൊത്തം ആദരം സ്വന്തമാക്കിയിരിക്കുകയാണ്. ലോകചലച്ചിത്രമേളകളിലും ഐ എഫ് എഫ് ഐയിലും അടക്കം സ്‌ക്രീനിംഗ് നടത്തി വന്ന ലോക സിനിമകളുടെ ഇടയില്‍ നിന്ന് ഒരു മലയാള ചിത്രം സുവര്‍ണ ചകോരം നേടുമ്പോള്‍ മലയാള സിനിമയ്ക്ക് ലോക സിനിമയ്ക്കിടയില്‍ തന്നെ സ്ഥാനം ഉണ്ടെന്നു കൂടി വ്യക്തമാക്കപ്പെടുകയാണ്.

ജയരാജിന് ഇത് വ്യക്തിപരമായി മറ്റൊരു സന്തഷംകൂടി നല്‍കുന്നുണ്ട്. കരുണത്തിലൂടെ ഐ എഫ് എഫ് ഐ യില്‍ മികച്ച സിനിമയ്ക്കുള്ള സുവര്‍ണ മയൂരം സ്വന്തമാക്കിയ സംവിധായകന് കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഇപ്പോള്‍ സുവര്‍ണ ചകോരവും സ്വന്തം. ഈ രണ്ടു നേട്ടങ്ങളും സ്വന്തമാക്കിയ ഏക മലയാളി സംവിധായകനും ഇപ്പോള്‍ ജയരാജ് ആണ്.

അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഇത്തവണ ഒരു മലയാള ചലച്ചിത്രം സുവര്‍ണ ചകോരം സ്വന്തമാക്കുമ്പോള്‍,അത് ഇതുവരെ നടന്നുവന്നിരുന്ന ഒരു ചര്‍ച്ചയുടെ അവസാനം കൂടിയാവുകയാണ്. എന്തുകൊണ്ട് കഴിഞ്ഞ പത്തൊമ്പത് വര്‍ഷവും ഒരു മലയാള ചിത്രം മേളയിലെ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടില്ല എന്നതായിരുന്നു ചലച്ചിത്രപ്രവര്‍ത്തകരും പ്രേക്ഷകരും ചര്‍ച്ച ചെയ്തിരുന്നത്. ഇത്തവണ ഫിലിം ഫെസ്റ്റിവല്‍ ആരംഭിക്കുന്നതിനു മുമ്പു തന്നെ അഴിമുഖം ഇക്കാര്യത്തില്‍ വിവധി ചലച്ചിത്രപ്രവര്‍ത്തകരുടെ അഭിപ്രായങ്ങള്‍ ആരാഞ്ഞിരുന്നു. ഒറ്റാല്‍ ഈ ചോദ്യങ്ങള്‍ക്ക് ഇപ്പോള്‍ ഉത്തരമാകുമ്പോഴും ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന അഭിപ്രായങ്ങള്‍ മലയാള സിനിമയെ സംബന്ധിച്ച് പ്രസക്തമായ കാര്യങ്ങള്‍ തന്നെയാണ്.

അഴിമുഖം സംഘടിപ്പിച്ച ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന അഭിപ്രായങ്ങള്‍ വായിക്കാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകള്‍ ഉപയോഗിക്കുക…

 

നല്ല സിനിമകള്‍ പ്രദര്‍ശിപ്പിച്ചാലല്ലേ സുവര്‍ണ ചകോരം പ്രതീക്ഷിക്കേണ്ടതുള്ളൂ; ഛായാഗ്രാഹകന്‍ പ്രതാപ് നായര്‍
മലയാളത്തിന് സുവര്‍ണ്ണ ചകോരം കിട്ടാത്തത് തെരഞ്ഞെടുപ്പിലെ ‘താത്പര്യങ്ങള്‍’ കാരണം-ഡോ. ബിജു
എന്തുകൊണ്ടാണ് ഒരു മലയാളസിനിമയ്ക്ക് സുവര്‍ണ്ണ ചകോരം ലഭിക്കാത്തത്?
സുവര്‍ണ്ണചകോരം കിട്ടുമോ ഇല്ലയോ എന്നതല്ല ചലച്ചിത്രോത്സവത്തിന്‍റെ പ്രസക്തി-കമല്‍
സിനിമയുടെ ലാളിത്യം അത്ര നിഷ്കളങ്കമല്ല; അത് സൂപ്പര്‍മാര്‍ക്കറ്റ് സംസ്കാരത്തിന്റെ ഭാഗം-ബി ഉണ്ണികൃഷ്ണന്‍
സ്ഥാനമാനം തേടിവരുന്ന കച്ചവടക്കാരെ ചലച്ചിത്ര സംഘടനകളുടെ ഭാരവാഹികളാക്കരുത്; പ്രകാശ് ബാരെ
ലോകസിനിമയോട് കിടപിടിക്കുന്ന സിനിമകള്‍ ഇവിടെ ഉണ്ടാകുന്നില്ല; കെ ആര്‍ മോഹനന്‍

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

Avatar

Share on

മറ്റുവാര്‍ത്തകള്‍