478 മണിക്കൂര്‍ തത്സമയ സംപ്രേക്ഷണം; കാണികള്‍ക്ക് കൗതുകമായി ”ഗ്രേറ്റ് മൂസ് മൈഗ്രേഷന്‍”

യാത്രയിൽ അവ നദികൾ കടന്നും, വലിയ വനങ്ങളിലൂടെ യാത്ര ചെയ്തും മേച്ചിൽ പുറങ്ങളിലേക്ക് എത്തിച്ചേരും

ലോകത്തിലെ തണുത്ത പ്രദേശങ്ങളിൽ കാണപ്പെടുന്ന വലിയ കൊമ്പുള്ള മൃഗമാണ് മൂസുകൾ. എല്ലാ വർഷവും ഇവ നീണ്ട പാലായനങ്ങൾ നടത്താറുണ്ട്. ഇതിനെ ഗ്രേറ്റ് മൂസ് മൈഗ്രേഷൻ എന്ന് പറയുന്നു. കാലാവസ്ഥ മാറുന്നതിനനുസരിച്ച് ഭക്ഷണത്തിന്റെ ലഭ്യതയ്ക്കും, സുരക്ഷിതമായ താമസത്തിനുമാണ് മൂസുകൾ വിവിധ സ്ഥലങ്ങളിലേക്ക് പാലായനം നടത്തുന്നത്.Great Moose Migration live stream ended

ആയിരക്കണക്കിന് വർഷങ്ങളായി തുടരുന്നതാണ് മൂസുകളുടെ പാലായനം. ഈ യാത്രയിൽ അവ നദികൾ കടന്നും, വലിയ വനങ്ങളിലൂടെ യാത്ര ചെയ്തും മേച്ചിൽ പുറങ്ങളിലേക്ക് എത്തിച്ചേരും.

മൂസുകളുടെ ഈ പാലായനത്തിന്റെ 24 മണിക്കൂർ നീണ്ടുനിൽക്കുന്ന തൽസമയ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഇത് മൂസുകളുടെ ഓരോ ചുവടുകളും വ്യക്തമായി കാണാനും മനസിലാക്കാനും ആളുകൾക്ക് അവസരം നൽകി. സ്വീഡന്റെ ദേശീയ പ്രക്ഷേപണ പ്ലാറ്റ്‌ഫോമായ എസ് വി ടി പ്ലേയിലൂടെയാണ് മൂന്നാഴ്ച്ച തുടർച്ചയായി മൂസുകളുടെ ദൃശ്യങ്ങൾ തൽസമയം പ്രേക്ഷകരിൽ എത്തിച്ചത്. മൂന്നാഴ്ച്ച നീണ്ടുനിന്ന പരിപാടി അവസാനിച്ചത് ഞായറാഴ്ച്ചയായിരുന്നു.

2019ലാണ് എസ് വി ടി പ്ലേ ഇത്തരമൊരു പരിപാടിക്ക് തുടക്കം കുറിച്ചത്. ഈ പരമ്പര പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയതാണെങ്കിലും വലിയ രീതിയിൽ പ്രേക്ഷകപ്രീതി നേടാൻ കഴിഞ്ഞു. 2024ൽ ഏകദേശം 9 ദശലക്ഷം കാഴ്ച്ചക്കാരാണ് പരമ്പരയ്ക്ക് ഉണ്ടായിരുന്നത്.

‘ഞങ്ങൾ വളരെ സംതൃപ്തരാണ്.” എസ വി ടി പ്ലേയിൽ സംപ്രേക്ഷണം ചെയ്യുന്ന പരിപാടിയുടെ പ്രൊജക്ട് മാനേജർ ജോഹാൻ എർഗാഹ് വ്യക്തമാക്കി. 26 റിമോട്ട് ക്യാമറകൾ, ഏഴ് നൈറ്റ് വിഷൻ ക്യാമറകൾ, ഒരു ഡ്രോൺ എന്നിവയാണ് ചിത്രീകരണത്തിനായി ഉപയോഗിച്ചിരുന്നത്. 478 മണിക്കൂറായിരുന്നു പരിപാടിയുടെ ദൈർഘ്യം.

ഈ സീസണിന്റെ അവസാന എപിസോഡിന്റെ പ്രദർശനം ഞായറാഴ്ച്ച പ്രാദേശിക സമയം 10 മണിക്ക് അവസാനിച്ചിരുന്നു. സ്റ്റോക്ക്‌ഹോമിൽ നിന്ന് ഏകദേശം 180 മൈൽ വടക്ക് സ്വീഡനിലെ ആംഗർമാൻ നദിയിലൂടെ വസന്തകാലം തേടി പോയ 70 മൂസുകളാണ് എസ് വി ടിയുടെ കാമറകളിൽ പതിഞ്ഞത്. 2009ൽ നോർവേയിലെ എൻആർകെ ബെർഗനിൽ നിന്ന് ഓസ്ലോയിലേക്കുള്ള ഏഴ് മണിക്കൂർ നീണ്ടുനിന്ന മൂസുകളുടെ നിരനിരയായ പാലായനം സംപ്രേക്ഷണം ചെയ്തതിലൂടെ എസ് വി ടി പ്ലേയ്ക്ക് കൂടുതൽ പ്രേക്ഷകരെ ലഭിച്ചിരുന്നു. ഇതിനെ തുടർന്നാണ് ”ഗ്രേറ്റ് മൂസ് മൈഗ്രേഷൻ” എന്ന പരിപാടിയ്ക്ക് തുടക്കം കുറിച്ചത്.

പ്രേക്ഷകരുടെ ആവേശം കണക്കിലെടുത്ത് ആദ്യത്തെ മൂസ് സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുമ്പോൾ ചാനൽ അലേർട്ട് പോലും നൽകുന്നുണ്ട്. 76,000ത്തിലധികം അംഗങ്ങളുള്ള ഫേസ്ബുക്ക് ഗ്രൂപ്പും നിലവിസുണ്ട്. ഇതിൽ മൂസുകളുടെ വീഡിയോകളും, ചിത്രങ്ങളും, സ്‌ക്രീൻഷോട്ടുകളുമെല്ലാം ആളുകൾ പങ്കുവയ്ക്കുന്നു. ഈ വർഷത്തെ ”ഗ്രേറ്റ് മൂസ് മൈഗ്രേഷൻ” എന്ന പരിപാടി അവസാനിക്കുമ്പോഴും കാഴ്ച്ചക്കാരുടെ എണ്ണം ചാനൽ പുറത്തുവിട്ടിട്ടില്ല. എട്ടാം പതിപ്പുമായി അടുത്ത വർഷം വീണ്ടുമെത്തുമെന്ന് എസ് വി ടി പ്ലേ അറിയിച്ചിട്ടുണ്ട്.Great Moose Migration live stream ended

content summary; Sweden’s live stream of the Great Moose Migration ended after 478 hours of viewing

This post was last modified on May 5, 2025 12:23 pm

അഴിമുഖം പ്രതിനിധി:
Related Post
Leave a Comment