സിറിയയിലെ ഭീതിപ്പെടുത്തുന്ന ആഭ്യന്തരയുദ്ധ മുഖത്തു നിന്നും രക്ഷപ്പെട്ട കുടുംബങ്ങളിലെ മാതാപിതാക്കളുടെ മാനസികാരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുകയാണ് അല എല്‍-കാനി
സിറിയയിലെ ഭീതിപ്പെടുത്തുന്ന ആഭ്യന്തരയുദ്ധ മുഖത്തു നിന്നും രക്ഷപ്പെട്ട കുടുംബങ്ങളിലെ മാതാപിതാക്കളുടെ മാനസികാരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുന്ന അല എല്‍-കാനി എന്ന യുവതിയെ കുറിച്ച് ജൂലിയറ്റ് റെക്‌സ് ഗാര്‍ഡിയന്‍ ദിനപത്രത്തില്‍ എഴുതുന്നു. യുദ്ധത്തിന്റെ ആഘാതം മൂലം മാനസികനില തെറ്റിയ ഇവര്‍ക്ക് തങ്ങളുടെ കുട്ടികളെ വേണ്ട പോലെ ശുശ്രൂഷിക്കാന്‍ സാധിക്കുന്നില്ല എന്ന കണ്ടെത്തലാണ് ഇങ്ങനെയൊരു ഉദ്യമത്തിന് എല്‍-കാനിയെ പ്രേരിപ്പിച്ചത്. മാനസികാരോഗ്യം ശാരീരിക ആരോഗ്യം പോലെ പ്രധാനപ്പെട്ടതാണെന്നും കുട്ടികള്‍ നല്ല രീതിയില്‍ വരുന്നുവരുന്നതിന് കുടുംബത്തിന്റെ മാനസിക പിന്തുണ അത്യന്താപേക്ഷിതമാണെന്ന് ഗവേഷണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതായും അവര്‍ പറയുന്നു.
ഈ ലക്ഷ്യത്തോടെ തന്റെ ഗവേഷണ വിഷയം തന്നെ മാറ്റിയ അവര്‍ യുദ്ധമുഖത്തുള്ള കുടുംബത്തെയും കുട്ടികളെയും പിന്തുണയ്ക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ അന്വേഷിക്കുകയും അഭയാര്‍ത്ഥി മാതാപിതാക്കളോട് സംസാരിക്കുന്നതിനായി സിറിയയിലും തുര്‍ക്കിയിലുമുള്ള അഭയാര്‍ത്ഥി ക്യാമ്പുകള്‍ സന്ദര്‍ശിക്കുകയും ചെയ്തു. കുട്ടികളുടെ വൈകാരികവും പെരുമാറ്റപരവുമായ മാറ്റങ്ങളില്‍ വ്യാകുലരായിരുന്നു താന്‍ സംസാരിച്ച മാതാപിതാക്കളെല്ലാം എന്ന് അവര്‍ പറയുന്നു.
തങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ പ്രാഥമിക ലക്ഷ്യം യുദ്ധമുഖത്തു നിന്നും രക്ഷപ്പെട്ട കുടുംബങ്ങളെ സഹായിക്കുകയാണെങ്കിലും അഭയാര്‍ത്ഥിയെ സ്വീകരിച്ച രാജ്യങ്ങളും ഭാവിയില്‍ ഇതിന്റെ ഗുണമുണ്ടാകുമെന്ന് എല്‍-കാനി പറയുന്നു. മതിയായ സഹായം ലഭ്യമായില്ലെങ്കില്‍ മാനസിക പ്രശ്‌നങ്ങളുമായി വളരുന്ന കുട്ടികള്‍ ഭാവിയില്‍ പ്രശ്‌നക്കാരായ വ്യക്തികളായി തീരുമെന്നും അവര്‍ ചൂണ്ടിക്കാണിക്കു.
വിശദമായ വായനയ്ക്ക്:https://goo.gl/L5SGMI