അമ്പത് വര്‍ഷത്തിലേറെയായി അസാദ് കുടുംബമാണ് സിറിയ ഭരിക്കുന്നത്. ബാഷര്‍ അല്‍ അസാദിന്റെ പിതാവ് ഹാഫെസ് അല്‍ അസാദായിരുന്നു 2000 വരെ ഏതാണ്ട് മൂന്ന് പതിറ്റാണ്ട് സിറിയയുടെ ഭരണാധികാരി. അദ്ദേഹത്തിന്റെ മരണത്തിന് ശേഷം ഭരണമേറ്റെടുത്ത ബാഷര്‍ അല്‍ അസാദ് തുടക്കത്തില്‍ പരിഷ്‌കരണ പദ്ധതികള്‍ പലതും നടപ്പാക്കാന്‍ ശ്രമം നടത്തിയിരുന്നുവെങ്കിലും വൈകാതെ പിതാവിന്റെ ഏകാധിപത്യ ഭരണരീതി തന്നെ പിന്തുടര്‍ന്നു.Syria’s future hangs in the balance
2011-ല്‍ ജനാധിപത്യ വാദികളുടെ സമാധാനപരമായ ഒരു മുന്നേറ്റം അസാദ് ഭരണകൂടം അടിച്ചമര്‍ത്തുകയും ആ മേഖലയെ ആകെ തകര്‍ത്തു കളഞ്ഞ ഒരു ആഭ്യന്തര കലാപത്തിന് കാരണം സൃഷ്ടിക്കുകയും ചെയ്തു. ഏതാണ്ട് അഞ്ചു ലക്ഷത്തോളം മനുഷ്യരുടെ മരണത്തിലും ദശലക്ഷക്കണക്കിനാളുകളുടെ പലായനത്തിനും ഇടവരുത്തിയ ഈ ആഭ്യന്തര കലാപം സിറിയയെ അവ്യവസ്ഥയുടെ ഗര്‍ത്തത്തിലേയ്ക്ക് തള്ളിയിട്ടു. അതിന്റെ തുടര്‍ച്ചയാണ് അസാദ് ഭരണകൂടത്തിന്റെ നിലവിലുള്ള തകര്‍ച്ചയും രാജ്യത്തിന്റെ സഞ്ചാരപഥത്തിലുണ്ടായ വലിയ മാറ്റവും.
വടക്ക് പടിഞ്ഞാറന്‍ സിറിയയില്‍ നവംബര്‍ ഇരുപത്തിയേഴിന് ഇസ്ലാമിക് തീവ്രവാദി സംഘമായ ഹയാത്ത് താഹിര്‍ അല്‍ ഷാം (എച്ച്.റ്റി.എസ്) ചില റിബല്‍ വിഭാഗങ്ങള്‍ക്കൊപ്പം നടത്തിയ വലിയ ആക്രമണമാണ് അസാദ് ഭരണകൂടത്തിന്റെ വീഴ്ചയ്ക്ക് വഴിയൊരുക്കിയത്. ദിവസങ്ങള്‍ക്കുള്ളില്‍ റിബലുകള്‍ സിറിയയുടെ രണ്ടാമത്തെ ഏറ്റവും വലിയ നഗരം പിടിച്ചെടുക്കുകയും തലസ്ഥാനമായ ഡമാസ്‌കസിലേയ്ക്ക് നീങ്ങാന്‍ ആരംഭിക്കുകയും ചെയ്തു. തന്ത്രപ്രധാന ഇടങ്ങളില്‍ നിന്നുള്ള സര്‍ക്കാരിന്റെ പിന്തിരിയലും സൈന്യത്തിന്റെ തകര്‍ച്ചയും അസാദ് ഭരണകൂടത്തെ ദുര്‍ബലമാക്കി. ഡിസംബര്‍ എട്ടിന് എച്ച്.റ്റി.എസും സഖ്യകക്ഷികളും ഡാമസ്‌കസില്‍ പ്രവേശിച്ച് അസാദ് കുടുംബത്തിന്റെ അരനൂറ്റാണ്ടിലധികം നീണ്ട ഭരണത്തിന് ഔദ്യോഗികമായ അന്ത്യം കുറിച്ചു. സിറിയയില്‍ നിന്ന് ഒളിച്ചോടിയ അസാദ് റഷ്യയില്‍ അഭയം തേടിയിരിക്കുകയാണ്. സിറിയയില്‍ ആകട്ടെ തെരുവുകളില്‍ ഭരണകൂടത്തിന്റെ തകര്‍ച്ചയുടെ ആഘോഷങ്ങളും നടക്കുന്നു.
കഴിഞ്ഞ നാലു വര്‍ഷങ്ങളായി സിറിയയില്‍ ആഭ്യന്തര യുദ്ധം ഏതാണ്ട് നിലച്ചിരിക്കുന്നത് പോലെയാണ് തോന്നിയിരുന്നത്. അസാദ് ഭരണകൂടത്തിന് റഷ്യയുടേയും ഇറാന്റേയും പിന്തുണയോടെ മിക്കവാറും നഗര മേഖലകളില്‍ നിയന്ത്രണം പിടിച്ചെടുക്കാനായി. ഇത് അധികാരത്തില്‍ തുടരാന്‍ അസാദിനെ സഹായിച്ചുവെങ്കിലും രാജ്യത്തിന്റെ മിക്കവാറും ഭാഗങ്ങള്‍ കുര്‍ദ് തീവ്രവാദികളുടേയോ റിബലുകളുടേയോ പിടിയില്‍ ആയിരുന്നു. എച്ച് റ്റി എസ്, തുര്‍ക്കിയുടെ പിന്തുണയുള്ള റിബലുകള്‍, മറ്റ് ജിഹാദി വിഭാഗങ്ങള്‍ എന്നിങ്ങനെയുള്ള പ്രധാന വിമത വിഭാഗങ്ങളെല്ലാം ഇഡ്ലിബ്, ആലെപ്പോ പ്രദേശങ്ങളില്‍ ശക്കമായി നിലയുറപ്പിച്ചിരുന്നു. അല്‍ നുസ്റ ഫ്രണ്ട് എന്ന പേരില്‍ 2012-ല്‍ ആരംഭിച്ച എച്ച്.റ്റി.എസ് തങ്ങള്‍ക്ക് അല്‍ ഖൈദയുമായി ഉണ്ടായിരുന്ന ബന്ധങ്ങള്‍ അവസാനിപ്പിച്ചശേഷം ഇഡ്ലിബ് പ്രദേശത്ത് ശ്രദ്ധകേന്ദ്രീകരിക്കുകയും അവിടെ അധികാരമുറപ്പിക്കുയും ചെയ്തു.
ഈ നവംബറില്‍ നടന്ന ആക്രമണം സുപ്രധാന സമയത്തുള്ളതായിരുന്നു. നീണ്ട യുദ്ധങ്ങള്‍ക്കും അഴിമതികള്‍ക്കും ഉപരോധങ്ങള്‍ക്കും ഫലമായി തകര്‍ച്ചയിലേയ്ക്ക് വീണുകൊണ്ടിരുന്ന സിറിയന്‍ ഭരണകൂടത്തിന്റെ ഏറ്റവും ദുര്‍ബല ഘട്ടത്തിലാണ് എച്ച്.റ്റി.എസ് ആക്രമണം നടത്തിയത്. ജനവാസ് കേന്ദ്രങ്ങളില്‍ ഇറാന്‍ സൈന്യത്തിന്റെ പിന്തുണയോടെ അസാദ് നടത്തുന്ന ആക്രമണങ്ങളെ തടയുന്നതിന് വേണ്ടിയാണ് ഇത് എന്നായിരുന്നു അവരുടെ ആക്രമണത്തിന് കാരണമായി പറഞ്ഞത്. ഈ ആക്രമണത്തിന് തിരഞ്ഞെടുത്ത സമയം വളരെ പ്രധാനമാണ്. വര്‍ഷങ്ങളോമായി നടക്കുന്ന യുദ്ധത്തിന്റേയും സാമ്പത്തിക പ്രതിസന്ധികളുടേയും അന്തരാഷ്ട്ര തലത്തിലുള്ള ഒറ്റപ്പെടുത്തലുകളുടേയും ക്രൂരതകളുടേയും ഫലമായി അസാദ് ഭരണകൂടം കഠിനമായ ദുര്‍ബലതയുടെ വക്കിലായിരുന്നു. അവരെ സ്ഥിരമായി പിന്തുണച്ച് കൊണ്ടിരുന്ന റഷ്യയും ഇറാനും സ്വന്തം പ്രതിസന്ധികളില്‍ പെട്ട് ഉഴലുകയുമായിരുന്നു. റഷ്യയുടെ സൈനിക ശേഷി യുക്രൈയ്നുമായുള്ള യുദ്ധത്തില്‍ കേന്ദ്രീകരിച്ചിരിക്കുകയാണ്. ഹിസ്ബുള്ളയും മറ്റ് ഇറാന്‍ പിന്തുണയ്ക്കുന്ന സേനകളും ലെബനനില്‍ അടുത്തിടെയുണ്ടായ ആക്രമണത്തിന്റെ ക്ഷീണത്തിലാണ്. അതുകൊണ്ട് ഇവര്‍ക്ക് ഇറാനെ സഹായിക്കാനുള്ള സ്ഥിതിയിലല്ല.
ദ്രുതഗതിലുള്ളതും കൃത്യതയാര്‍ന്നതുമായിരുന്നു എച്ച്.റ്റി.എസിന്റെ ആക്രമണമെന്നതാണ് അവരുടെ വിജയം. ആലെപ്പോ പിടിച്ച ശേഷം റിബലുകളള്‍ ഹാസയും ഹോംസും വലിയ പ്രതിരോധങ്ങളില്ലാതെ കീഴടക്കി തെക്കോട്ട് നീങ്ങി. ദിവസങ്ങള്‍ക്കുള്ളില്‍ റിബലുകള്‍ അസാദിന്റെ അധികാരത്തിന്റെ കേന്ദ്രമായ ഡമാസ്‌കസിലെത്തി കുപ്രസിദ്ധമായ സയ്ദനയ ജയിലിലെ രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കാന്‍ ആരംഭിച്ചു. പ്രസിഡന്റ ഒളിച്ചോടുകയും ഭരണാധികാരം ശൂന്യമാവുകയും ചെയ്തതോടെ അസാദ് ഭരണകൂടത്തിന് അന്ത്യമായി.
അസാദിന്റെ വീഴ്ചയോടുള്ള അന്തരാഷ്ട്ര പ്രതികരണം പലതായിരുന്നു. സിറിയയില്‍ സ്വന്തം സൈനിക സാന്നിധ്യത്തിന് വേണ്ടി ധാരാളം പ്രവര്‍ത്തിച്ചിട്ടുള്ള റഷ്യ ഈ സംഭവവികാസങ്ങള്‍ ‘കടുത്ത ആശങ്ക’ പ്രകടിപ്പിച്ചിട്ടുണ്ട്. അസാദിന്റെ മറ്റൊരു പിന്തുണക്കാരായ ഇറാനാകട്ടെ ഇത് സംബന്ധിച്ച് ദേശീയ തലത്തില്‍ കൂടിയാലോചനകള്‍ വേണമെന്നും ആക്രമണങ്ങള്‍ പെട്ടന്ന് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട.് ‘സിറിയന്‍ ജനത അവരുടെ ഭാവി സ്വന്തം രൂപപ്പെടുത്തുന്ന തലത്തിലേയ്ക്ക് എത്തി’യെന്നായിരുന്നു തുര്‍ക്കിയുടെ നിലപാട്. പുതിയ സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ പാലിച്ച് കൊണ്ട് രൂപപ്പെടുത്തണമെന്നും എല്ലാ വിഭാഗങ്ങളേയും ഉള്‍പ്പെടുത്തുക എന്ന നിലപാടില്‍ നിന്ന് ഒരിക്കലും വ്യതിചലിക്കരുതെന്നും അവരുടെ വിദേശകാര്യമന്ത്രി ഹകന്‍ ഫിദാന്‍ അഭിപ്രായപ്പെട്ടു.
ഇസ്രയേല്‍ ഹിസ്ബൊള്ളയ്ക്കും ഇറാനിനും എതിരെ കൈക്കൊണ്ടിട്ടുള്ള സമീപനങ്ങളുടെ ഫലമാണ് അസാദ് സര്‍ക്കാരിന്റെ വീഴ്ചയെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമന്‍ നെതന്യാഹു അവകാശപ്പെട്ടു. 1974 മുതല്‍ ഇസ്രയേലും സിറിയയുമായുള്ള വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ഗോലാന്‍ കുന്നുകളിലുള്ള സൈനിക രഹിത മേഖലയിലെ സിറിയന്‍ സൈനിക കാവല്‍ കേന്ദ്രങ്ങള്‍ പിടിച്ചെടുക്കാന്‍ ഇസ്രയേല്‍ സേനയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും നെതന്യാഹു പറഞ്ഞു. ‘സിറിയയിലെ അസാധാരണ സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയും മേഖലയിലെ പങ്കാളികളുമായി അത് സംബ്ന്ധിച്ച ആശയവിനിമയം നടത്തുകയാണെന്നും’ യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചു. ആഭ്യന്തര യുദ്ധകാലത്ത് സൈനിക സഹായം നല്‍കിയിട്ടുള്ള ഇറാഖാകട്ടെ സിറിയക്കാരുടെ മനുഷ്യാവകാശവും സാമൂഹിക അവകാശങ്ങളും സംരക്ഷിച്ചുകൊണ്ട് വിവിധ സമൂഹങ്ങളെ ഉള്‍ക്കൊള്ളുന്ന ഒരു ഭരണഘടന സ്വീകരിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള തുറസായ ചര്‍ച്ചകള്‍ ആരംഭിക്കണമെന്നാണ് നിര്‍ദ്ദേശിച്ചത്.
നേരത്തേ തന്നെ വിമത വിഭാഗങ്ങളെ പിന്തുണച്ചിരുന്ന ജോര്‍ദാന്‍ രാജാവ് അബ്ദുള്ള സിറിയന്‍ ജനതയുടെ താത്പര്യങ്ങളെ ബഹുമാനിക്കുമെന്ന് അറിയിച്ചു. യൂറോപ്യന്‍ യൂണിയന്റെ വിദേശനയ മേധാവി ജോസെപ് ബോറലാകട്ടെ അസാദിന്റെ വീഴച ‘വളരെ നാള്‍ കാത്തിരുന്ന ഗുണകരമായ സംഭവവികാസ’മാണ് എന്നറിയിച്ചു. മേഖലയില്‍ സമാധാനം നിലനിര്‍ത്തുകയാണ് യൂറോപ്പിന്റെ താത്പര്യമെന്നും അദ്ദേഹം പറഞ്ഞു.Syria’s future hangs in the balance
Content Summary: Syria’s future hangs in the balance
Syria Syrian conflict Assad regime Benjamin Nethanyahu Israel Iran US Jo Biden us president