June 15, 2026 |
Share on

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

അഴിമുഖം പ്രതിനിധി തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത പനിയും നിര്‍ജലീകരണവും കാരണം ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്നാണ് വിവരം. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലുള്ള ജയലളിതയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു.  അടുത്ത കാലത്തായി ജയലളിത പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്നത് അപൂര്‍വമായിരുന്നു. 68കാരിയായ തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ആരോഗ്യനിലയെക്കുറിച്ച് നേരത്തെ തന്നെ പലതരം അഭ്യൂഹങ്ങള്‍ പരന്നിരുന്നു. പക്ഷെ ഇതാദ്യമായാണ് വിവരം ഔദ്യോഗികമായി പുറത്തുവിടുന്നത്. കഴിഞ്ഞ മാസം നടന്ന സ്വാതന്ത്ര്യദിന ചടങ്ങിലും ക്ഷീണിതയായി കാണപ്പെട്ട ജയലളിത […]

അഴിമുഖം പ്രതിനിധി

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത പനിയും നിര്‍ജലീകരണവും കാരണം ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്നാണ് വിവരം. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലുള്ള ജയലളിതയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു. 

അടുത്ത കാലത്തായി ജയലളിത പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്നത് അപൂര്‍വമായിരുന്നു. 68കാരിയായ തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ആരോഗ്യനിലയെക്കുറിച്ച് നേരത്തെ തന്നെ പലതരം അഭ്യൂഹങ്ങള്‍ പരന്നിരുന്നു. പക്ഷെ ഇതാദ്യമായാണ് വിവരം ഔദ്യോഗികമായി പുറത്തുവിടുന്നത്.

കഴിഞ്ഞ മാസം നടന്ന സ്വാതന്ത്ര്യദിന ചടങ്ങിലും ക്ഷീണിതയായി കാണപ്പെട്ട ജയലളിത സ്വാതന്ത്ര്യദിന പ്രസംഗം നടത്തിയത് കസേരയിലിരുന്നു കൊണ്ടായിരുന്നു. 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×