UPDATES

‘കേന്ദ്രസര്‍ക്കാരിനെതിരേ പ്രതിഷേധങ്ങള്‍ വേണ്ട’

വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ഗനിര്‍ദേശവുമായി ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട്

                       
വിദ്യാർത്ഥികൾക്കുള്ള പുതിയ മാർഗ നിർദേശങ്ങൾ പുറത്തിറക്കി ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് (TISS). ഈ പുതിയ പതിപ്പിൽ രാഷ്ട്രീയ പ്രവർത്തനങ്ങളെ പരാമർശിക്കുന്ന നിയമങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതാദ്യമായാണ് ഇത്തരത്തിലൊരു മാർഗ നിർദേശങ്ങൾ  വിദ്യർത്ഥികൾക്ക് നൽകുന്നത്. ഗവൺമെൻ്റിന് എതിരായ പ്രകടനങ്ങളിൽ നിന്നും ദേശവിരുദ്ധ ചർച്ചകളിൽ നിന്നും വിട്ടു നിൽക്കാനാണ് ഇതിൽ  വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ നിയമങ്ങൾ ലംഘിക്കുന്നവരെ കോളേജിൽ നിന്ന് പുറത്താക്കുകയോ, കർശന നടപടികളിലേക്ക് കടക്കുകയോ ചെയ്തേക്കാം.  TISS new honor code
ഓഗസ്റ്റിൽ പുതിയ അധ്യയന വർഷം ആരംഭിച്ചതു കൊണ്ട് വിദ്യാർത്ഥികൾക്ക് പുതുക്കിയ ഓണർ കോഡ് നൽകി. ഈ പുതിയ കോഡിൽ പറഞ്ഞിരിക്കുന്ന എല്ലാ നിയമങ്ങളും പാലിക്കുമെന്ന് വിദ്യാർത്ഥികൾ ഒപ്പിട്ട് നൽകേണ്ടതായുണ്ട്. ഹാജർ തുടങ്ങി മറ്റ് അദ്ധ്യായന  ചട്ടങ്ങളെ പ്രതിപാദിക്കുന്ന പത്ത് കോഡ് കൂടി ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. “പിൻവലിക്കലും അവസാനിപ്പിക്കലും” എന്ന വിഭാഗത്തിൽ വിദ്യാർത്ഥികൾ ഒപ്പിടേണ്ട രേഖ ഇങ്ങനെ പറയുന്നു: “ഞാൻ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ നിയമങ്ങൾ ലംഘിച്ചാലോ അതിൻ്റെ മാർഗ്ഗനിർദ്ദേശങ്ങളിൽ പറഞ്ഞിരിക്കുന്ന മറ്റ് കാരണങ്ങളാലോ എൻ്റെ എൻറോൾമെൻ്റ് റദ്ദാക്കാൻ TISS-ന് കഴിയുമെന്ന് ഞാൻ മനസ്സിലാക്കുന്നു. ഒന്നിലും ഇടപെടില്ലെന്ന് ഞാൻ സമ്മതിക്കുന്നു. രാഷ്ട്രീയ പ്രവർത്തനങ്ങൾ, സർക്കാരിനെതിരായ പ്രതിഷേധങ്ങൾ, ദേശത്തിനെതിരായ ചർച്ചകൾ, അല്ലെങ്കിൽ അക്കാദമിക് അന്തരീക്ഷത്തെ തടസ്സപ്പെടുത്തുന്ന ഒന്നിലും ഏർപ്പിടില്ല. ഈ നിയമങ്ങൾ ലംഘിച്ചാൽ, സ്ഥാപനം എനിക്കെതിരെ ഗുരുതരമായ നടപടിയെടുക്കുമെന്ന് ഞാൻ മനസിലാക്കുന്നു.
വിയോജിപ്പിൻ്റെ ശബ്ദം അടിച്ചമർത്താനുള്ള പുതിയ നീക്കമാണിതെന്ന ആശങ്കകളാണ് വിദ്യാർത്ഥികൾ ഉന്നയിക്കുന്നത്. “അടുത്തിടെയുള്ള ചില സംഭവങ്ങൾ കണക്കിലെടുക്കുമ്പോൾ, ഓണർ കോഡിലെ പരിഷ്‌കരണം അതിശയിക്കാനൊന്നുമില്ല. രാഷ്‌ട്രീയ പ്രവർത്തനങ്ങളിലും ദേശവിരുദ്ധ  ചർച്ചകളിലും ഏർപ്പെടുന്നതിൻ്റെ അനന്തരഫലങ്ങളെ കുറിച്ച് ആദ്യമായി  പരാമർശിക്കുകയും ചെയ്യുന്നു.” വിദ്യാർത്ഥി ഇന്ത്യൻ എക്സ്പ്രസ്സിനോട് പ്രതികരിക്കുന്നു.  “ദേശസ്നേഹം” അല്ലെങ്കിൽ “സ്ഥാപന വിരുദ്ധത” തുടങ്ങിയവ എന്താണെന്നതിൻ്റെ വ്യക്തമായ നിർവചനം ഇതിൽ പറയുന്നില്ലെന്നതും വിദ്യാർത്ഥികളെ ആശങ്കയിലാക്കുന്നുണ്ട്. സ്ഥാപനത്തിനോ സർക്കാരിനോ എതിരെയുള്ള വിമർശനങ്ങളുടെ ശബ്‌ദം തടയാനുള്ള ഒരു മാർഗമാണിത്.” മറ്റൊരു വിദ്യാർത്ഥി പറയുന്നു.
അടുത്തിടെ, ടിഐഎസ്എസ് മുംബൈ പ്രോഗ്രസീവ് സ്റ്റുഡൻ്റ്സ് ഫോറം നിരോധിച്ചിരുന്നു. കാമ്പസിൽ സജീവമായിരുന്ന ഇടതുപക്ഷ ചായ്‌വുള്ള വിദ്യാർത്ഥി സംഘടനയായിരുന്നു അത്. ഏപ്രിലിൽ, പിഎസ്എഫ് അംഗം കൂടിയായ ടിഐഎസ്എസിലെ പിഎച്ച്ഡി വിദ്യാർത്ഥിയെ ആവർത്തിച്ചുള്ള മോശം പെരുമാറ്റവും ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടെന്നും കാണിച്ച്‌ രണ്ട് വർഷത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു. സസ്‌പെൻഷനെതിരെ വിദ്യാർത്ഥി ബോംബെ ഹൈക്കോടതിയെ സമീപിക്കുകയും ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പഴയ ഓണർ കോഡിനെ ചോദ്യം ചെയ്യുകയും ചെയ്തു.  ഫാക്കൽറ്റി അംഗങ്ങൾ പറയുന്നതനുസരിച്ച്, ഇത്തരം നിർദ്ദേശങ്ങൾ സോഷ്യൽ സയൻസ് സ്ഥാപനമായ ടിഐഎസ്എസിൻ്റെ സ്വഭവത്തിന് ഹാനികരമാണ്. “ഏതെങ്കിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിലെ ശബ്ദങ്ങൾ നിയന്ത്രിക്കുന്നത് തെറ്റാണ്, ഒരു സോഷ്യൽ സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ദോഷകരമാണ്,” ഒരധ്യാപകൻ പറയുന്നു. TISS new honor code

Content summary; Tata Institute of Social Science  Revises Honor Code, Bans ‘Unpatriotic’ and ‘Anti-Establishment’ Discussions

Share on

മറ്റുവാര്‍ത്തകള്‍