UPDATES

സയന്‍സ്/ടെക്നോളജി

വിപണി പിടിച്ചടക്കി റിയല്‍മി യു വണ്‍: കുടുതല്‍ അറിയാം

റിയല്‍മി യുവണിന്റെ മൂന്ന് ജിബി റാം പതിപ്പിന് 11,999 രൂപയും നാല് ജിബി റാം ശേഷിയ്ക്ക് 14,499 രൂപയുമാണ് വില.

                       

റിയല്‍മിയുടെ പുതിയ സ്മാര്‍ട്ഫോണ്‍ ശ്രേണിയ്ക്ക് തുടക്കമിട്ടുകൊണ്ട് റിയല്‍മി യുവണ്‍ സ്മാര്‍ട്ഫോണ്‍ പുറത്തിറക്കി. മീഡിയ ടെക് ഹീലിയൊ പി 70 പ്രൊസസറുമായെത്തുന്ന ലോകത്തിലെ ആദ്യ സ്മാര്‍ട്ഫോണ്‍ ആണ് റിയല്‍മി യുവണ്‍. സെല്‍ഫി ആരാധകര്‍ക്ക് വേണ്ടിയാണ് റിയല്‍മി യു എന്ന പുതിയ സ്മാര്‍ട്ഫോണ്‍ പരമ്പരയ്ക്ക് കമ്പനി തുടക്കമിടുന്നത്. 25 സെല്‍ഫി ക്യാമറയുമായെത്തുന്ന റിയല്‍മി യുവണിനെ സെല്‍ഫി പ്രോ എന്നാണ് കമ്പനി വിശേഷിപ്പിക്കുന്നത്. റിയല്‍മി യുവണിന്റെ മൂന്ന് ജിബി റാം പതിപ്പിന് 11,999 രൂപയും നാല് ജിബി റാം ശേഷിയ്ക്ക് 14,499 രൂപയുമാണ് വില.

2340x 1080 പിക്സല്‍ ഫുള്‍എച്ച്ഡിപ്ലസ് റസലൂഷനിലുള്ള 6.3 ഇഞ്ച് എല്‍സിഡി ഐപിഎസ് ഡിസ്പ്ലേയാണ് ഫോണിനുള്ളത്. റിയല്‍മി 2 പ്രോ മാതൃകയില്‍ ഡ്യൂ ഡ്രോപ്പ് നോച്ച് ആണ് ഡിസ്പ്ലേയ്ക്ക് നല്‍കിയിട്ടുള്ളത്. നോച്ചില്‍ സെല്‍ഫി ക്യാമറ സ്ഥാപിച്ചിരിക്കുന്നു. മൂന്ന് ജിബി റാം 32 ജിബി സ്റ്റോറേജ്, നാല് ജിബി റാം 64 ജിബി സ്റ്റോറേജ് പതിപ്പുകളില്‍ 256 ജിബി വരെയുള്ള എസ്ഡി കാര്‍ഡുകള്‍ ഉപയോഗിക്കാം. മെമ്മറി കാര്‍ഡിനും സിംകാര്‍ഡുകള്‍ക്കുമായി ഒരേ സ്ലോട്ട് ആണുള്ളത്.

25 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറയാണ് ഫോണിന് നല്‍കിയിട്ടുള്ളത് സോണി ഐഎംഎക്സ് 576 സെന്‍സറാണിതില്‍ ഉപയോഗിച്ചത്. എഫ്2.0 അപ്പേര്‍ച്ചറും സെല്‍ഫി ക്യാമറയിലുണ്ട്. സെല്‍ഫി ക്യാമറയില്‍ ഫെയ്സ് അണ്‍ലോക്കിങ് സംവിധാനവുമുണ്ട്.13 മെഗാപിക്സലിന്റേയും രണ്ട് മെഗാപിക്സലിന്റേയും ഡ്യുവല്‍ റിയര്‍ ക്യാമറകളാണ് ഫോണിനുള്ളത്. ഫ്ളാഷ് ലൈറ്റും നല്‍കിയിരിക്കുന്നു.

ആന്‍ഡ്രോയിഡ് 8.1 ഓറിയോ അടിസ്ഥാനമാക്കിയുള്ള കളര്‍ ഓഎസ് 5.2 ആണ് ഫോണിലുള്ളത്. എം സെന്‍സര്‍, ജി സെന്‍സര്‍, ഗ്രാവിറ്റി സെന്‍സര്‍, ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ലൈറ്റ്, പ്രോക്സിമിറ്റി സെന്‍സര്‍ എന്നിവയും ഫോണിനുണ്ട്.

Share on

മറ്റുവാര്‍ത്തകള്‍