June 05, 2026 |
Share on

വിവോ വി 5, ഫ്ലിപ് കാര്‍ട്ടില്‍: അറിയേണ്ട കാര്യങ്ങള്‍

ഫ്രണ്ട് ക്യാമറകള്‍ കൂടുതല്‍ നിലവാരമുള്ളതാക്കി പുറത്തിറക്കുന്നു എന്ന പ്രത്യേകത വിവോ തുടരുകയാണ്.

വിവോയുടെ വി ഫൈവ് മോഡല്‍ ഫോണ്‍ ഫ്‌ളിക്പാര്‍ട്ടില്‍ വില്‍പ്പനയ്‌ക്കെത്തിയിരിക്കുകയാണ്. 2000 രൂപ കിഴിവില്‍ എക്‌സ്‌ചേഞ്ച് ഓഫര്‍ ഫ്‌ളിപ്കാര്‍ട്ടില്‍ ലഭ്യമാണ്. 18,990 രൂപയാണ് വില. മേറ്റ് ബ്ലാക്ക്, ക്രൗണ്‍ ഗോള്‍ഡ്‌ എന്നിങ്ങനെ രണ്ട് നിറങ്ങളിലായാണ് ഫോണ്‍ ഇറങ്ങിയിരിക്കുന്നത്. മൂണ്‍ലൈറ്റ് ഫ്ലാഷ് എന്ന് അവകാശപ്പെടുന്ന സൗകര്യവുമായി 20 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ, 13 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ എന്നിവയാണുള്ളത്. ആന്‍ഡ്രോയിഡ് 6.0 വേര്‍ഷനാണ് വി ഫൈവിനുള്ളത്.

മെറ്റല്‍ ബോഡിയാണ് വി ഫൈവിന്റേത്. 5.5 ഇഞ്ച് എച്ച്ഡി എല്‍സിഡി ഡിസ്‌പ്ലേ, 2.5 ഡി കര്‍വ്ഡ് ഗ്ലാസ് എന്നിവയുണ്ട്. ഒക്ടകോര്‍ മീഡിയ ടെക് എംടി 6750 പ്രൊസസര്‍, നാല് ജിബി റാം, 64 ജിബി ഇന്റേണല്‍ മെമ്മറി, 256 ജിബി വരെ എക്‌സ്പാന്‍ഡ് ചെയ്യാവുന്ന മൈക്രോ എസ്ഡി മെമ്മറി കാഡ്, 3000 എംഎഎച്ച് ബാറ്ററി തുടങ്ങിയവയാണ് ഫോണിന്റെ മറ്റ് വിവരങ്ങള്‍. ഫ്രണ്ട് ക്യാമറകള്‍ കൂടുതല്‍ നിലവാരമുള്ളതാക്കി പുറത്തിറക്കുന്നു എന്ന പ്രത്യേകത വിവോ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

×