UPDATES

സയന്‍സ്/ടെക്നോളജി

പ്രിയപ്പെട്ടവരെ ചേര്‍ത്തുനിര്‍ത്താം, വാട്സ്ആപ്പിന്റെ പുത്തന്‍ ‘റാങ്കിംഗ്’ ഫീച്ചറിലൂടെ!

പുതിയ ഫീച്ചർ പ്രകാരം ഏറ്റവുമധികം ചാറ്റ് ചെയ്തയാളുടെ സ്റ്റാറ്റസ് ഏറ്റവും ആദ്യം കാണാനാകും. ഇതിനായി പ്രയോറിറ്റി വാട്സ്ആപ്പ് തന്നെ നിശ്ചയിക്കും.

                       

ഐ.ഓ.എസ് ബീറ്റാ ഉപയോക്താക്കൾക്ക് സവിശേഷമായ പുത്തൻ ഫീച്ചറുമായി വാട്സ് ആപ്പ്. പ്രിയപ്പെട്ടവരെ കൂടുതൽ ചേർത്തു നിർത്തുന്നതാണ് പുതിയ ഫീച്ചർ. ‘റാങ്കിംഗ്’ എന്നാണ് പുത്തൻ ഫീച്ചറിന്റെ പേര്. വാട്സ് ആപ്പ് ഉപയോക്താവ് ഏറ്റവും കൂടുതൽ തവണ ആരോടാണോ ചാറ്റ് ചെയ്തത് ആ കോണ്ടാക്ടിനെ കൂടുതൽ ലൈവായി നിർത്തുകയാണ് വാട്സ് ആപ്പ് ചെയ്യുന്നത്.  നിലവിൽ ഐ.ഓ.എസ് അധിഷ്ഠിതമായ ആപ്പിൾ സ്മാര്‍ട്ട്‌ഫോണുകളിലാണ് റാങ്കിംഗ് ഫീച്ചർ പ്രവർത്തിക്കുന്നത്. അധികം വൈകാതെ തന്നെ ആൻഡ്രോയിഡ് പ്ലാറ്റ്‌ഫോമിലേക്കെത്തും.

അതായത് കൂടുതൽ ചാറ്റ് ചെയ്ത സുഹൃത്ത് അപ്ഡേറ്റ് ചെയ്യുന്ന സ്റ്റാറ്റസും മറ്റ് അപ്ഡേഷനുമെല്ലാം വാട്സ്ആപ്പ് നിങ്ങളെ പ്രത്യേകമായി അറിയിക്കും. ഇതിനായി പ്രിയയപ്പെട്ട കോണ്ടാക്ടുകളെ വാട്സ്ആപ്പ് നീരിക്ഷിക്കുകയാണ് ചെയ്യുന്നത്.  ഐ.ഓ.എസിനുള്ള വാട്സ് ആപ്പ് ബീറ്റാ വേർഷൻ 2.18.102.4 പ്രകാരമാണ് പുതിയ റാങ്കിംഗ് ഫീച്ചർ ഉപയോക്താക്കളിലേക്ക് എത്തുന്നത്. നിങ്ങളെ ഏറെനാൾ നിരീക്ഷിച്ച ശേഷമാകും റാങ്കിംഗ് ഫീച്ചർ പ്രവർത്തിക്കുക.

പ്രയോറിറ്റി വർദ്ധിക്കും

പുതിയ ഫീച്ചർ പ്രകാരം ഏറ്റവുമധികം ചാറ്റ് ചെയ്തയാളുടെ സ്റ്റാറ്റസ് ഏറ്റവും ആദ്യം കാണാനാകും. ഇതിനായി പ്രയോറിറ്റി വാട്സ്ആപ്പ് തന്നെ നിശ്ചയിക്കും. വീഡിയോ, ചിത്രങ്ങൾ എന്നിവ ഏറ്റവും കൂടുതൽ അയച്ചാലാണ് പ്രയോറിറ്റി വർദ്ധിക്കുക. വാട്സ് ആപ്പ് കോളിംഗ് കൂടുതൽ വിളിക്കുന്നതും പ്രയോറിറ്റി കൂടാൻ സഹായിക്കും.

പ്രയോറിറ്റി നഷ്ടപ്പെടും

പ്രയോറിറ്റി എങ്ങിനെ കൂട്ടാമെന്നപോലെ ആവശ്യമെങ്കിൽ പ്രേയാറിറ്റി കുറയ്ക്കാനും സംവിധാനമുണ്ട്. നിരന്തരമായി ആരുടെയെങ്കിലും മെസ്സേജുകൾ വായിക്കാതെയോ സ്റ്റാറ്റസുകൾ നിരീക്ഷിക്കാതിരിക്കുകയോ ചെയ്താൽ  അവർ പ്രയോറിറ്റിയിൽ പിന്നിലോട്ട് പോകുമെന്നുറപ്പ്. നിരന്തരം നിരീക്ഷിച്ച ശേഷമാകും പ്രയോറിറ്റി ലിസ്റ്റ് തെരഞ്ഞെടുക്കുക.

ഗ്രൂപ്പ് ചാറ്റും നിരീക്ഷിക്കും

ഗ്രൂപ്പ് ചാറ്റ് ചെയ്യുന്നവരെയും നിരീക്ഷിക്കാൻ വാട്സ് ആപ്പ് സൌകര്യമൊരുക്കിയിട്ടുണ്ട്. ഗ്രൂപ്പ് ചാറ്റിൽ റാങ്കിംഗ് കണ്ടെത്തുന്നത് തികച്ചും വ്യത്യസ്തമായാണ്. ഗ്രൂപ്പിൽ നിങ്ങൾ ആരുടെ മെസ്സേജിനാണോ കൂടുതൽ റിപ്ലേ നൽകുന്നതെന്ന് നിരീക്ഷിച്ചാകും പ്രയോറിറ്റി നിശ്ചയിക്കുക. റിപ്ലേ നൽകാതെയോ അവഗണിക്കുകയോ ചെയ്യുന്ന മെസ്സേജുകളുടെ ഉടമകൾ പ്രയോറിറ്റിയിൽ പിന്നിലോട്ടു പോകും.

സുരക്ഷിതമാണ് ഭയംവേണ്ട

നിരീക്ഷണം നിരീക്ഷണം എന്നൊക്ക കേട്ട് ആരും ഭയക്കേണ്ട കാര്യമില്ല. പ്രയോറിറ്റിയിൽ തിരഞ്ഞെടുക്കുന്ന കോണ്ടാക്ടുകൾ അതീവ രഹസ്യമായിട്ടാകും വാട്സ് ആപ്പ് സൂക്ഷക്കുക. വാട്സ് ആപ്പോ, ഫേസ്ബുക്കോ കോണ്ടാക്ടുകളുടെ കാര്യത്തിൽ ബാഹ്യ ഇടപെടൽ നടത്തില്ല അതുറപ്പ് !

അക്കൗണ്ടിൽ നിന്നും പണം തട്ടാൻ പുതിയ രീതി; മെസേജുകൾ ഫോർവേർഡ് ചെയ്യുന്നതിലും കുരുക്ക്: മുന്നറിയിപ്പുമായി സൈബര്‍ ഡോം

ചൊവ്വയിലെ കാറ്റിന്റെ ശബ്ദം ആദ്യമായി പിടിച്ചെടുത്ത് നാസയുടെ ഇന്‍സൈറ്റ് ലാന്‍ഡര്‍

പണമുണ്ടാക്കാൻ സഹായിക്കുന്ന ആപ്പുകളെ പരിചയപ്പെടാം

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍