July 10, 2026 |
Share on

മുല്ലപ്പെരിയാറിന് ഭീകരരുടെ ഭീഷണിയെന്ന് തമിഴ്‌നാട്; സ്ഥിരീകരിച്ച് ഉമ്മന്‍ചാണ്ടി

മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ഭീകരസംഘടനകളുടെ ഭീഷണിയുണ്ടെന്ന് തമിഴ്‌നാട് സുപ്രീംകോടതിയെ ധരിപ്പിച്ചു. പാക് ഭീകര സംഘടനകളാണ് അണക്കെട്ടിനെ ലക്ഷ്യമിടുന്നതെന്ന സുപ്രീംകോടതിയിലെ തമിഴ്‌നാടിന്റെ വാദത്തെ കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ശരിവച്ചു. ഇതു സംബന്ധിച്ച ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ടുണ്ടെങ്കിലും ഐബിയുടെ പരിശോധനയെ കുറിച്ച് കേരളത്തെ അറിയിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അറിയിക്കാത്തതിലെ പ്രതിഷേധം ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടിന്റെ നിജസ്ഥിതി നോക്കാതെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കര്‍ ഇ തയ്ബ തുടങ്ങിയ സംഘടനകള്‍ അണക്കെട്ട് ആക്രമിക്കാന്‍ പദ്ധതിയിടുന്നുണ്ടെന്ന ഇന്റലിജന്‍സ് […]

മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ഭീകരസംഘടനകളുടെ ഭീഷണിയുണ്ടെന്ന് തമിഴ്‌നാട് സുപ്രീംകോടതിയെ ധരിപ്പിച്ചു. പാക് ഭീകര സംഘടനകളാണ് അണക്കെട്ടിനെ ലക്ഷ്യമിടുന്നതെന്ന സുപ്രീംകോടതിയിലെ തമിഴ്‌നാടിന്റെ വാദത്തെ കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ശരിവച്ചു. ഇതു സംബന്ധിച്ച ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ടുണ്ടെങ്കിലും ഐബിയുടെ പരിശോധനയെ കുറിച്ച് കേരളത്തെ അറിയിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അറിയിക്കാത്തതിലെ പ്രതിഷേധം ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടിന്റെ നിജസ്ഥിതി നോക്കാതെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കര്‍ ഇ തയ്ബ തുടങ്ങിയ സംഘടനകള്‍ അണക്കെട്ട് ആക്രമിക്കാന്‍ പദ്ധതിയിടുന്നുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അണക്കെട്ടിന് സിഐഎസ്എഫിനെ സുരക്ഷയ്ക്ക് നിയോഗിക്കണമെന്നാണ് തമിഴ്‌നാടിന്റെ ആവശ്യം. എന്നാല്‍ തമിഴ്‌നാടിന്റെ ആവശ്യത്തോട് യോജിപ്പില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×