July 17, 2026 |
Share on

പെഷവാറിലെ മുസ്ലീം പള്ളിയില്‍ ഭീകരാക്രമണം; 22 പേര്‍ കൊല്ലപ്പെട്ടു

അഴിമുഖം പ്രതിനിധി പെഷവാറിലെ ഹയതാബാദിലെ മുസ്ലീം പള്ളിയില്‍ നടന്ന ബോംബ് സ്‌ഫോടനത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു. 60ല്‍ അധികം ആളുകള്‍ക്ക് പരിക്കേറ്റതായി സൂചന.  ആക്രമണം നടക്കുമ്പോള്‍ വളരെയധികം വിശ്വാസികള്‍ പള്ളിയില്‍ ഉണ്ടായിരുന്നു. വെള്ളിയാഴ്ചയിലെ പ്രത്യേക പ്രാര്‍ത്ഥ നടക്കുമ്പോഴായിരുന്നു ആയുധധാരികളായ ഒരു കൂട്ടം ഭീകരവാദികള്‍ പള്ളിയിലേക്ക് ഇരച്ചു കയറിയത്. അവര്‍ വിശ്വാസികള്‍ക്കുനേരെ വെടിയുതിര്‍ക്കുകയും സ്‌ഫോടനം നടത്തുകയുമായിരുന്നു.പള്ളിയുടെ അകത്തുനിന്നും മൂന്നു തവണ സ്‌ഫോടന ശബ്ദം മുഴങ്ങിക്കേട്ടു.സുരക്ഷാ ഉദ്യോഗസ്ഥരുടെ യൂണിഫോം ധരിച്ചായിരുന്നു ഭീകരര്‍ അകത്തു പ്രവേശിച്ചത്. ഗ്രനേഡുമായി എത്തിയ ഇവര്‍ പള്ളിയുടെ […]

അഴിമുഖം പ്രതിനിധി

പെഷവാറിലെ ഹയതാബാദിലെ മുസ്ലീം പള്ളിയില്‍ നടന്ന ബോംബ് സ്‌ഫോടനത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു. 60ല്‍ അധികം ആളുകള്‍ക്ക് പരിക്കേറ്റതായി സൂചന. 

ആക്രമണം നടക്കുമ്പോള്‍ വളരെയധികം വിശ്വാസികള്‍ പള്ളിയില്‍ ഉണ്ടായിരുന്നു. വെള്ളിയാഴ്ചയിലെ പ്രത്യേക പ്രാര്‍ത്ഥ നടക്കുമ്പോഴായിരുന്നു ആയുധധാരികളായ ഒരു കൂട്ടം ഭീകരവാദികള്‍ പള്ളിയിലേക്ക് ഇരച്ചു കയറിയത്. അവര്‍ വിശ്വാസികള്‍ക്കുനേരെ വെടിയുതിര്‍ക്കുകയും സ്‌ഫോടനം നടത്തുകയുമായിരുന്നു.പള്ളിയുടെ അകത്തുനിന്നും മൂന്നു തവണ സ്‌ഫോടന ശബ്ദം മുഴങ്ങിക്കേട്ടു.സുരക്ഷാ ഉദ്യോഗസ്ഥരുടെ യൂണിഫോം ധരിച്ചായിരുന്നു ഭീകരര്‍ അകത്തു പ്രവേശിച്ചത്. ഗ്രനേഡുമായി എത്തിയ ഇവര്‍ പള്ളിയുടെ ഉള്ളില്‍വെച്ച് സുരക്ഷാ സൈന്യവുമായി ഏറ്റുമുട്ടി. പരിക്കേറ്റവരെ പോലീസ് ഹയതാബാദിലെ മെഡിക്കല്‍ കോംപ്ലക്‌സില്‍ എത്തിച്ചു. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ എല്ലാ ആശുപത്രികള്‍്ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×