തൂക്ക് മന്ത്രിസഭ എന്ന എക്സിറ്റ് പോള്‍ പ്രവചനത്തെ നിരാകരിച്ച് കൊണ്ട് ഏതാണ്ട് ഒരു പതിറ്റാണ്ടിന് ശേഷം ജമ്മു-കശ്മീല്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതൃത്വം നല്‍കുന്ന ഇന്ത്യ മുന്നണി വിജയം നേടി. 90 നിയമസഭ സീറ്റുകളില്‍ ഇന്ത്യ സഖ്യത്തിന് 49 സീറ്റുകളാണ് ലഭിച്ചത്. വിവാദമായ പുതിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഇതോടൊപ്പം ലഫ്നന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയ്ക്ക് നിയമസഭയിലേയ്ക്ക് അഞ്ച് പേരെ നാമനിര്‍ദ്ദേശം ചെയ്യാനും കഴിയും.
42 സീറ്റുകളിലാണ് ഇന്ത്യ സഖ്യത്തിലെ നേതാക്കളായ നാഷണല്‍ കോണ്‍ഫറന്‍സിന്റെ വിജയം. കോണ്‍ഗ്രസ് ആറ് സീറ്റുകളാണ് ലഭിച്ചത്. സഖ്യത്തിലെ മൂന്നാം കക്ഷിയായ സി.പി.ഐ.എമ്മിന്റെ യൂസഫ് തരിഗാമി അഞ്ചാം തവണയും കുല്‍ഗാം മണ്ഡലത്തില്‍ നിന്ന് വിജയിച്ചു. ഒരിക്കലും ജമ്മുകശ്മീരില്‍ സ്വതന്ത്രമായി ഭരിച്ചിട്ടില്ലാത്ത ബി.ജെ.പി 29 സീറ്റുകളിലൊതുങ്ങി. 2015-ല്‍ ലഭിച്ച 25 സീറ്റുകളെ അപേക്ഷിച്ച് വര്‍ദ്ധനവാണ് ഉണ്ടായതെങ്കിലും ഇത്തവണ ഇതിലേറെ ബി.ജെ.പി പ്രതീക്ഷിച്ചിരുന്നു. മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ പീപിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പി.ഡി.പി) മൂന്ന് സീറ്റിലൊതുങ്ങി. 2014-ല്‍ ബി.ജെ.പിയുമായി സഖ്യമുണ്ടായിരുന്ന പി.ഡി.പി ഇത്തവണ തിരിച്ചടി പ്രതീക്ഷിച്ചതാണെങ്കിലും തൂക്ക് മന്ത്രിസഭയാണ് ജമ്മുകശ്മീരിലുണ്ടാകുന്നതെങ്കില്‍ നിര്‍ണായക ശക്തിയായി മാറുമെന്ന് ഊഹിക്കപ്പെട്ടിരുന്നതാണ്.
ജമ്മു കശ്മീര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ നിര്‍ണായകമായ ഒരു സീറ്റ് നേടാന്‍ ആം ആദ്മി പാര്‍ട്ടിക്കും കഴിഞ്ഞു. ദോഡ സീറ്റിലാണ് മെഹ്രാജ് മാലിക് വിജയിച്ചത്. അരവിന്ദ് കെജ്രിവാളിന്റെ സ്വന്തം നാടായ ഹരിയാനയില്‍ പാര്‍ട്ടി അമ്പേ പരാജയപ്പെട്ടുവെങ്കിലും ജമ്മു കശ്മിര്‍ തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ കഴിഞ്ഞത് അവര്‍ക്ക് നേട്ടമായി. ജമ്മുകശ്മീര്‍ പീപ്പിള്‍സ് കോണ്‍ഫറന്‍സിന് ലഭിച്ചത് ഒരു സീറ്റാണ്. സജ്ജാദ് ലോണ്‍ തന്റെ ഹന്ദ്വാര സീറ്റ് നിലനിര്‍ത്തി. ഏഴ് സീറ്റുകള്‍ സ്വതന്ത്രര്‍ക്കാണ്.
ജമ്മുകശ്മീര്‍ തിരഞ്ഞെടുപ്പില്‍ ഏറ്റവും അധികം വോട്ട് നേടിയ ഒറ്റക്കക്ഷിയായി ബി.ജെ.പി മാറി. 25.63 ശതമാനം വോട്ട് ബി.ജെ.പിക്ക് ലഭിച്ചു. 2014-ലെ അപേക്ഷിച്ച് 2.65 അധികമാണത്. നാഷണല്‍ കോണ്‍ഫറന്‍സിന് 23.44 ശതമാനം വോട്ടും കോണ്‍ഗ്രസിന് 11.97 ശതമാനം വോട്ടും ലഭിച്ചു. കോണ്‍ഗ്രസിന് ആറു ശതമാനത്തോളം വോട്ടാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് നഷ്ടമായത്. പി.ഡി.പി വോട്ട് 8.87 ശതമാനം വോട്ടിലൊരുങ്ങി. കഴിഞ്ഞ തവണത്തേതിനേക്കാള്‍ 13.8 ശതമാനം വോട്ടുകളാണ് ഇത്തവണ അവര്‍ക്ക് കുറഞ്ഞത്.
56 സീറ്റുകളില്‍ മത്സരിച്ച നാഷണല്‍ കോണ്‍ഫറന്‍സ് 42 സീറ്റുകളില്‍ വിജയിച്ചു. ബദ്ഗാം, ഗന്ദേര്‍ബാല്‍ എന്നീ രണ്ട് സീറ്റുകളില്‍ നിന്ന് മത്സരിച്ച് വിജയിച്ച പാര്‍ട്ടി നേതാവ് ഒമര്‍ അബ്ദുള്ളയെ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുത്തു. 39 സീറ്റുകളില്‍ മത്സരിച്ച് ആറു സീറ്റുകളില്‍ ഒതുങ്ങി പോയി എങ്കിലും സഖ്യത്തിന്റെ വിജയത്തിന്റെ ആശ്വാസത്തിലാണ് കോണ്‍ഗ്രസ്. കഴിഞ്ഞ തവണത്തേതിനാല്‍ വലിയ ഇടിവാണ് കോണ്‍ഗ്രസിന് സംഭവിച്ചത്.
എന്തായാലും ലഫ്നന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയ്ക്ക് അഞ്ച് അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യാന്‍ കഴിയുമെന്ന നിയമത്തെ നാഷണല്‍ കോണ്‍ഫറന്‍സും ബി.ജെ.പിയും അടക്കം രൂക്ഷമായി വിമര്‍ശിച്ചതിനെ തുടര്‍ന്നുള്ള വിവാദം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. തൂക്ക് മന്ത്രിസഭ നിലവില്‍ വരികയാണെങ്കില്‍ ബി.ജെ.പിക്ക് ഭരണം ഉറപ്പാക്കാനുള്ള തന്ത്രമാണിത് ഇന്നാണ് വിമര്‍ശനം. എന്തായാലും നാഷണല്‍ കോണ്‍ഫറന്‍സ്- കോണ്‍ഗ്രസ് വിജയം ജമ്മുകശ്മീരിന്റെ രാഷ്ട്രീയ ഭൂമികയില്‍ നിര്‍ണായകമായ ഒരു മാറ്റത്തിന് വഴിതെളിക്കും. Thanks to National Conference, Congress Celebrates Victory in Jammu & Kashmir Assembly Election
Content Summary; Thanks to National Conference, Congress Celebrates Victory in Jammu & Kashmir Assembly Election