ട്രംപിനും മസ്കിനുമിടയിലെ മഞ്ഞുരുകുന്നു ? കാലിഫോർണിയൻ നേതാക്കളെ വിമർശിച്ചിച്ച് ട്രംപിന്റെ പോസ്റ്റ്, ഷെയർ ചെയ്ത് മസ്ക്

മേയർ കാരൻ ബാസിനെയും ട്രംപ് പോസ്റ്റിലൂടെ വിമർശിച്ചിട്ടുണ്ട്

ലോസ് ആഞ്ചൽസിൽ കുടിയേറ്റ വേട്ടയ്ക്കെതിരെ നടക്കുന്ന പ്രതിഷേധത്തിൽ കാലിഫോർണിയൻ നേതാക്കളെ വിമർശിച്ച് കൊണ്ടുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പോസ്റ്റ് ഷെയർ ചെയ്ത് ഇലോൺ മസ്ക്. യുഎസ് സർക്കാരിന്റെ ബി​ഗ്, ബ്യൂട്ടിഫുൾ ബില്ലെന്ന ആശയത്തെ മസ്ക് വിമർശിക്കുകയും ഇതിനെ തുടർന്ന് ഇരുവർക്കുമിടയിൽ ആസ്വാരസ്യങ്ങൾ ഉടലെടുക്കുകയും ചെയ്തതിന് ഏതാനും ദിവസങ്ങൾക്ക് ശേഷമാണിത്.

കാലിഫോർണിയ ​ഗവർണർ ​ഗാവിൻ ന്യൂസമിനെ ‘ന്യൂസ്കം’ (NEWSUCM) എന്നാണ് ട്രംപ് പോസ്റ്റിൽ പരാമർശിച്ചിരിക്കുന്നത്. സ്ഥിതിഗതികൾ കൃത്യമായല്ല കൈകാര്യം ചെയ്തതെന്ന് ചൂണ്ടിക്കാട്ടി മേയർ കാരൻ ബാസിനെയും ട്രംപ് പോസ്റ്റിലൂടെ വിമർശിച്ചിട്ടുണ്ട്. ലോസ് ആഞ്ചൽസിലെ ജനങ്ങളോട് ഇരുവരും ക്ഷമ ചോദിക്കണമെന്നും ട്രംപ് പോസ്റ്റിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. ലോസ് ഏഞ്ചൽസിലെ ജനങ്ങളോട് ഗവർണർ ​ഗാവിൻ ന്യൂസമും മേയർ കാരൻ ബാസിനും ചെയ്തത് വളരെ മോശമായ പ്രവർത്തിയാണ്, ലോസ് ആഞ്ചൽസിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് ഇരുവരുമാണ് കാരണക്കാരെന്നും ആയതിനാൽ ഇരുവരും ജനങ്ങളോട് ക്ഷമ പറയണമെന്നും ട്രംപ് കുറിച്ചു. അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യാനുള്ള ഫെഡറൽ ഏജൻസിയുടെ നീക്കത്തിൽ പുകയുകയാണ് അമേരിക്ക. സർക്കാരിന്റെ കുടിയേറ്റ നയങ്ങൾക്കെതിരായ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ പ്രതിഷേധക്കാരും സുരക്ഷാ സേനയും തമ്മിൽ പ്രതിഷേധങ്ങൾ ശക്തമായിരുന്നു. തുടർന്ന് നാഷണൽ ഗാർഡിന്റെ 2000ത്തോളം വരുന്ന സംഘത്തെയാണ് ട്രംപ് നഗരത്തിൽ വിന്യസിപ്പിച്ചത്. 1992ലെ ലോസ് ആഞ്ചൽസ് കലാപത്തിന് ശേഷം നഗരത്തിൽ ആദ്യമായാണ് വലിയൊരു സംഖ്യ വരുന്ന സുരക്ഷാ സേനയെ വിന്യസിപ്പിക്കുന്നത്. നാഷണൽ ഗാർഡിന്റെ പൂർണ്ണ ഉത്തരവാദിത്തവും അധികാരവും പ്രസിഡന്റിന് ഏറ്റെടുക്കാവുന്ന തരത്തിൽ 10 എന്ന പേരിൽ ഫെഡറൽ നിയമവും ട്രംപ് നടപ്പിലാക്കി. നാഷണൽ ഗാർഡിനെ വിന്യസിപ്പിച്ച ട്രംപ് നടപടി നിയമവിരുദ്ധമാണെന്നും അത് ഗവർണറുടെ മാത്രം അധികാരമാണെന്നും ഗാവിൻ ന്യൂസം പറഞ്ഞു. കാലിഫോർണിയയുടെ അവകാശങ്ങളുടെ ലംഘനമാണ് ട്രംപ് ഈ പ്രവർത്തിയിലൂടെ നടപ്പിലാക്കിയതെന്നും ന്യൂസം പറഞ്ഞു. ഉത്തരവ് റദ്ദാക്കാനും നാഷണൽ ഗാർഡിന്റെ നിയന്ത്രണം തിരികെ നൽകാനും ഗാവിൻ ന്യൂസം ട്രംപിനോട് അഭ്യത്ഥിച്ചു. ലോസ് ആഞ്ചൽസിൽ കുടിയേറ്റക്കാർക്കെതിരെ നടന്ന റെയ്ഡാണ് പ്രതിഷേധത്തിന് തിരി കൊളുത്തിയത്. പ്രതിഷേധം ശകതമായതോടെ പൊലീസും പ്രതിഷേധക്കാർക്കെതിരെ ആക്രമണം അഴിച്ച് വിട്ടിരുന്നു.

അമേരിക്ക വീണ്ടും മഹത്തരമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ട്രംപും മസ്കും തമ്മിലുള്ള പോര് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. അമേരിക്കയുടെ കാര്യക്ഷമതാ വകുപ്പിന്റെ തലവൻ സ്ഥാനം ഉപേക്ഷിച്ച് മസ്ക് പടിയിറങ്ങിയതിന് ദിവസങ്ങൾക്ക് ശേഷമായിരുന്നു ഇരുവരും തമ്മിലുള്ള തുറന്ന് പോര്. ട്രംപിന്റെ നികുതി നയങ്ങൾ മസ്കിന്റെ ബിസിനസിനെ കാര്യമായി ബാധിച്ചിരുന്നു. ഇതാണ് പടിയിറക്കത്തിലേക്ക് നയിച്ചത്. ഇതിന് പിന്നാലെ ട്രംപിനെതിരെ വിമർശനങ്ങളുമായി മസ്ക് രംഗത്തുവന്നിരുന്നു. ഇതിനെ ട്രംപ് ശക്തമായി തിരിച്ചടിക്കുകയും ചെയ്തിരുന്നു.
എപ്സ്റ്റ്റ്റെയ്ൻ ഫയലുകളിൽ ട്രംപിന്റെ പേരുണ്ടെന്ന് ആരോപിക്കുന്ന പോസ്റ്റ് മസ്ക് ഇല്ലാതാക്കിയതും ഇരുവർക്കുമിടയിലെ അനുരഞ്ജനത്തിനുള്ള സാധ്യതയാണ് ചൂണ്ടിക്കാണിക്കുന്നത്.

content summary: Thaw in Musk-Trump tensions? Billionaire shares Trump’s post on LA riots

This post was last modified on June 9, 2025 5:17 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment